Friday, June 11, 2010

മൌറീഷ്യസ്- നവദമ്പതികളുടെ പറുദീസ.....ഭാഗം 2

 ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കൂ              
 Plaines wilhelms ജില്ലയിലെ Curepipe എന്ന സ്ഥലത്താണ് Trou Aux Cerfs. അന്നൂറുമീറ്ററിലധികം ഉയരവും മുന്നൂറ്‌ മീറ്ററിലധികം വിസ്താരവും ഉണ്ട് ഈ ഉറങ്ങുന്ന സുന്ദരിക്ക്. ഉറങ്ങുന്ന സുന്ദരി എന്ന് പറയാന്‍ കാരണമുണ്ട്, ആയിരം വര്‍ഷത്തിനിടയില്‍ അവള്‍ വീണ്ടും ഉണര്‍ന്നേക്കാമത്രേ. ലാവ ഒഴുകിയ പ്രദേശങ്ങള്‍ ഫലഭൂയിഷ്ടമായിരിക്കും എന്ന് കേട്ടിട്ടുണ്ട്. അതിനുള്ള ഉത്തമ ദ്രിഷ്ടാന്തമാണ് ഇവിടം. ഒരു കാലത്ത് തീയും പുകയും വമിച്ചു ഉഗ്രരൂപിണി ആയിരുന്ന ഇവളുടെ മുകളില്‍ അതിനു തെളിവായുള്ളത് നൂറു മീറ്ററോളം ആഴമുള്ള ഒരു ഗര്‍ത്തം. ആ ഗര്‍ത്തവും ചുറ്റുപാടും ഒരു കൊച്ചു വനമായിമാറിയിരിക്കുന്നു. അതിമനോഹരമായ ചെടികളും പൂക്കളും കൊണ്ട് സമൃദ്ധം. ഞങ്ങള്‍ കാണുമ്പോള്‍ അതിന്റെ മധ്യ ഭാഗം നിറയെ വെളുത്ത പൂക്കള്‍ പൂത്തുനില്‍കുന്ന കുഞ്ഞു ചെടികളാല്‍ നിറഞ്ഞിരിക്കുന്നു. അതിമനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. 
Crater ലെ വെളുത്ത പൂക്കള്‍ 
താഴെനിന്നും ചെടികളെയും പൂക്കളെയും തഴുകിയെത്തുന്ന ഇളം കാറ്റ് നമ്മളെയും പുണരും. ആ പ്രഭാതത്തില്‍ അവിടെ നില്‍കുമ്പോള്‍ പ്രകൃതിയുടെ മടിത്തട്ടില്‍ അവളുടെ കരങ്ങളാല്‍ താലോലിക്കപ്പെടുന കുഞ്ഞുങ്ങളായി മാറുന്നു നമ്മളെല്ലാം എന്ന് തോന്നി.
പിന്നില്‍ Crater ഉം വനവും 
 താഴെ അഗ്നിപര്‍വത  മുഖത്തേക്കിറങ്ങാന്‍ ആരെയും അനുവദിക്കുന്നില്ല, അതപകടകരമാണത്രെ. കുന്നിന്മുകളില്‍ ഒരു കൊച്ചു വിശ്രമ മന്ദിരവുമുണ്ട്. തടികള്‍ ഉറപ്പിച്ചു കെട്ടിയുണ്ടാക്കിയ വേലികളും, മന്ദിരവും എല്ലാം അവിടുത്തെ പ്രകൃതിയുമായി നന്നേ ചേര്‍ന്ന് പോവുന്നു.  എവിടെയും ഫോട്ടോ എടുക്കുന്നതില്‍ മുഴുകിയ യുവ മിഥുനങ്ങള്‍.
വിശ്രമ മന്ദിരത്തിനരികില്‍ 

കുഞ്ഞുയാത്രികന്‍ ദില്ലിയില്‍ നിന്നെത്തിയ ദംബതികള്‍കൊപ്പം
വിശ്രമ മന്ദിരത്തിനരികില്‍ നിന്നു കുഞ്ഞു യാത്രികനെ മുകളിലേക്കെറിഞ്ഞ് എടുത്തത്   
 ഇവടെ വച്ചാണ് ഞാന്‍  ഡൊഡൊ പക്ഷിയെ പറ്റി ആദ്യമായി കേട്ടത്. തികച്ചും മനുഷ്യന്‍ കാരണം ഈ ഭൂമുഖത്തുനിന്നും നാമാവശേഷ മാകേണ്ടി വന്ന ഒരു പാവം പക്ഷി വര്‍ഗ്ഗം. 1681ല്‍ മൌരീഷ്യസ്സില്‍ മാത്രം ഉണ്ടായിരുന്ന ഈ പക്ഷി വര്‍ഗ്ഗത്തിലെ അവസാന അംഗവും ചത്തു. പറക്കാന്‍ കഴിവില്ലാത്ത ഒരു മീറ്ററോളം ഉയരവും ഇരുപതു കിലോയോളം ഭാരവുമുണ്ടായിരുന്ന ഈ പാവങ്ങള്‍ ദ്വീപില്‍ ആദ്യമായെത്തിയ ഡച്ചുകാരോടും തികഞ്ഞ സൌഹൃദമായിരുന്നു വത്രേ. മനുഷ്യനെ ഭയപ്പെടണമെന്ന് അതിനറിയില്ലായിരുന്നു. അങ്ങനെ ഡച്ചുകാരും അവര്‍ ആ ദ്വീപിലേക്ക് കൊണ്ടുവന്ന മറ്റ് മൃഗങ്ങളും ഒത്തു ചേര്‍ന്ന് ഉത്സാഹിച്ചു കൊന്നു തിന്നപ്പോള്‍ വംശനാശം സംഭവിച്ച ഒരു പക്ഷിയായി ഡൊഡൊ മാറി.      
സുവനീര്‍ ആയി വാങ്ങിയ ഡൊഡൊ
ഇനിപോവുന്നത്   മൌറിഷ്യസിലെ പ്രധാന ഹൈന്ദവ   തീര്‍ത്ഥാടന കേന്ദ്രമായ Ganga Talao യിലേക്കാണ്. Grand Bassin ല്‍ ആണ് ഗംഗ തലാവ് എന്ന തടാകം.ഗ്രാന്‍ഡ്‌ ബസ്സിനില്‍ എത്തുമ്പോള്‍ നമ്മെ സ്വാഗതം ചെയ്യുന്നത് കൈലാസനാഥന്റെ പടുകൂറ്റന്‍  ശില്പമാണ്. 108 അടിയാണ്‌ ഈ പൂര്‍ണകായ ശില്പത്തിന്റെ ഉയരം. വളരെ ദൂരെ നിന്നു തന്നെ ഈ ശില്‍പം നമ്മുടെ കണ്ണില്‍ പെടും.



ചിത്രത്തിനു കടപ്പാട് - Trek Earth
 ഈ തടാകത്തിനു പിന്നില്‍ രസകരമായ ഒരു ഐതിഹ്യവുമുണ്ട്‌. പാര്‍വതീസമേതനായി യാത്ര ചെയ്യുകയായിരുന്നു ഭഗവാന്‍ ശിവന്‍. യാത്രക്കിടയില്‍ കണ്ട മനോഹരമായ ദ്വീപില്‍ ഒന്നിറങ്ങാന്‍ തീരുമാനിച്ചു ഗൌരീനാഥന്‍.ഇറങ്ങുന്നതിനിടയില്‍ തലയിലെ ഗംഗയില്‍ നിന്നും ഒരിത്തിരി അവിടെ തൂവിപ്പോവുകയും അവിടെ ഒരു തടാകമുണ്ടാവുകയും ചെയ്തുവത്രേ. എന്തായാലും തന്റെ ജലം ആ ജനവാസമില്ലാത്ത സ്ഥലത്ത് പതിച്ചത് ഗംഗാദേവിക്ക്  ഇഷ്ടമായില്ല. അപ്പോള്‍ ഭഗവാന്‍ ഗംഗയെ ഇപ്രകാരം സമാധാനിപ്പിച്ചു, ഗംഗാ തീരത്ത് വസിക്കുന്നവര്‍ ഒരിക്കല്‍ ഇവിടെ എത്തുകയും ഇവിടെയും ഗംഗ പൂജികപ്പെടുമെന്നും. നല്ല കഥ അല്ലെ. എന്തായാലും വര്‍ഷത്തില്‍ നടത്താറുള്ള ഉത്സവത്തില്‍ പങ്കു കൊള്ളാന്‍ ഇന്ത്യക്ക് വെളിയില്‍ നിന്നുള്ള ധാരാളം ഹൈന്ദവര്‍ ഇവിടെ എത്താറുണ്ടത്രെ.  ധാരാളം മത്സ്യങ്ങളുള്ള ഈ തടാകത്തില്‍ മത്സ്യ ബന്ധനം തീര്‍ത്തും വിലക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഭയമേതുമില്ലാതെ പടവുകള്‍കരികില്‍ കൂട്ടമായി എത്തുന്ന മത്സ്യങ്ങള്‍ ഒരു കൌതുക കാഴ്ചയാണ്. കുഞ്ഞുയാത്രികന് അത് വളരെ ഇഷ്ടമായി. 
തടാകക്കരയിലെ ക്ഷേത്രങ്ങളില്‍ ഒന്ന് 
ശിവന്‍ ആണ് മുഖ്യ പ്രതിഷ്ഠ, ഗണേശനും, ലക്ഷ്മിയും, ഹനുമാനുമൊക്കെ ഇവിടെ പ്രതിഷ്ഠകളായുണ്ട്. തികച്ചും ഉത്തരേന്ത്യന്‍ രീതിയിലുള്ള ക്ഷേത്രവും, പ്രതിഷ്ഠകളും പൂജാ രീതികളും. അതുകൊണ്ടുതന്നെ ഒരു ടൂറിസ്റ്റ് സ്പോട്ട് എന്നതിലുപരി ഭക്തിയോ അത്തരമോരന്തരീക്ഷമോ എനിക്കനുഭവപ്പെട്ടില്ല.പിന്നെ അവിടെ വരുന്ന മദാമ്മമാരുടെയും ഇന്ത്യന്‍ മദാമ്മമാരുടെയും വസ്ത്ര ധാരണ രീതിയും ഭക്തി എനിക്കൊരു കിട്ടാക്കനിയാക്കി. ഹനുമാന്റെ മുന്നില്‍ ചെന്ന് "ആഞ്ജനേയാ കണ്ട്രോള് തരണേ" എന്ന് മാത്രം പറഞ്ഞു. പക്ഷെ ശാന്തമായി പരന്നുകിടക്കുന്ന തടാകവും അതിലേറെ ശാന്തമായ ചുറ്റുപാടും നമ്മുടെ മനസ്സിലും ശാന്തത നിറയ്ക്കും എന്ന കാര്യത്തില്‍ സംശയമില്ല.
യാത്രികനും കുടുംബവും തടാകക്കരയില്‍ 
പിന്നീട് ഒരിത്തിരി നീണ്ട യാത്ര യായിരുന്നു, Chamarel ഗ്രാമത്തിലേക്ക്.കരിമ്പിന്‍ പാടങ്ങള്‍കിടയിലൂടെ, പരന്നുകിടകുന്ന കൃഷിയിടങ്ങളിലൂടെ നമ്മുടെ നാടിലേതിനു സമാനമായ ഗ്രാമങ്ങളിലൂടെ Chamarel വെള്ള ചാട്ടത്തിന്റെ സൌന്ദര്യം നുണയാനായുള്ള യാത്ര. വഴിയില്‍ ഒരിടത്ത് ഭക്ഷണം കഴിക്കാന്‍ ഒരിത്തിരി സമയം നിന്നു. അവിടെയും നല്ല തിരക്കായിരുന്നു. ഒരു വിധം ഞങ്ങള്‍ ഒരു ടേബിള്‍ ഒപ്പിച്ചു. അല്പം നീണ്ട യാത്രക്കൊടുവില്‍ ഞങ്ങള്‍ ഒരു താഴ്വാരത്തില്‍ എത്തി. അവിടെ നിന്നും കുന്നിന്‍ മുകളിലേക്ക് വളഞ്ഞു പുളഞ്ഞു കിടക്കുന്ന വീതി കുറഞ്ഞ പാത. ഒരു കാട്ടുപാത പോലെ. മുകളില്‍ എത്തിയാല്‍ അങ്ങുദൂരെ 100 മീറ്ററിലധികം താഴ്ചയില്‍ അലച്ചു വീഴുന്ന വെള്ളച്ചാട്ടം. വെള്ളം  കുറവായത് കാരണം വെള്ളച്ചാട്ടത്തിനു വലുപ്പം കുറവായി തോന്നി. അത് അതിന്റെ വന്യ സൌന്ദര്യത്തില്‍ കുറവ് വരുത്തിയിട്ടുണ്ടെന്നു പറയാതെ വയ്യ.   
നീരൊഴുക്ക് കുറഞ്ഞ വെള്ളച്ചാട്ടം 
ഇവിടെ ആളുകള്‍ കുളിക്കാനിറങ്ങാറുണ്ടത്രെ!!!    
chamarel ഗ്രാമത്തിലെ മറ്റൊരു പ്രാധാന ആകര്‍ഷണം seven coloured earth  ആണ്. അവിടെ ഒരു സ്ഥലത്ത് കുറച്ചുഭാഗം സ്ഥലം വേലി കെട്ടി തിരിച്ചിരിക്കുന്നു.മണ്ണ് ഇളക്കിയിട്ടിരിക്കുന്ന ആ ഭൂമിയില്‍ മണ്ണിനു പല വര്‍ണങ്ങള്‍. ഏഴു നിറങ്ങളും വേര്‍തിരിച്ചെടുക്കാമത്രെ. പ്രകൃതിയുടെ മറ്റൊരത്ഭുതം. അഗ്നിപര്‍വതത്തില്‍ നിന്നുമുള്ള ലാവ പൊടിഞ്ഞുള്ള മണ്ണായതിനാലാണ് ഈ വര്‍ണ്ണ ഭംഗി ആ ഭാഗത്തെ ഭൂമിക്കു കിട്ടിയതത്രേ. മറ്റൊരത്ഭുതം ഈ വിവിധ നിറമുള്ള മണ്ണിനെ കലര്‍ത്തിയിട്ടാല്‍ അല്പസമയത്തിനുള്ളില്‍ ഓരോ നിറവും വീണ്ടും വേറിട്ട്‌ നില്‍കുമത്രേ. 
ഏഴു വര്‍ണ്ണങ്ങളുള്ള മണ്ണ് 
ഏഴു വര്‍ണ്ണങ്ങളുള്ള മണ്ണ്, മറ്റൊരു ചിത്രം (കടപ്പാട് - Trek Earth)
ഇതിനോട് ചേര്‍ന്ന് ഒരു കൊച്ചു പാര്‍ക്കുമുണ്ട്. അവിടെ കണ്ട ഭീമന്‍ ആമ കുഞ്ഞു യാത്രികന് ഏറെ ഇഷ്ടമായി. പക്ഷെ വല്ലാത്ത നാറ്റം എന്ന് അവന്‍ പരാതിപ്പെട്ടു.
കുഞ്ഞുയാത്രികന് ഇഷ്ടപ്പെട്ട ഭീമന്‍ ആമ   
 കുറച്ചു നേരം ഞങ്ങള്‍ അവിടെ ചിലവഴിച്ചു.  വൈകുന്നെരമായിത്തുടങ്ങി. ഇലച്ചാര്‍ത്തുകളില്‍, പാര്‍ക്കിലെ ബെഞ്ചില്‍ അരുണ കിരണങ്ങള്‍ നീണ്ട ചിത്രങ്ങള്‍ വരച്ചുതുടങ്ങി. Chamarel ഗ്രാമത്തിനോട് ഞങ്ങള്‍ വിട പറഞ്ഞു.  


ഇനി ഒരു ദിവസം കൂടി. ആ വിശേഷങ്ങളുമായി ഉടനെ വരാം......
തുടരും... 
   

33 comments:

കൂതറHashimܓ said...

:)

krishnakumar513 said...

വിവരണത്തിനു നല്ല താളമായിട്ടുണ്ട് ഇപ്പോള്‍.താളം തെറ്റിക്കാതെ അടുത്തത് വേഗം പോസ്റ്റ് ചെയ്യുമല്ലോ?

siya said...

യാത്ര നല്ലപോലെ പോകുന്നും ഉണ്ട് .ഇതൊക്കെ കേള്‍ക്കാത്തതും ,കാണാത്തതും,ആയതു കൊണ്ട് ഞാനും യാത്ര ചെയുന്നപോലെ ഉണ്ട് .ആ കൊച്ചു യാത്രികനെ എടുത്തു എറിഞ്ഞുള്ള ഫോട്ടോ എന്തായാലും വേണ്ടായിരുന്നു ..പാവം കൊച്ചിനോട് ഒന്ന് മുകളിലേക്ക് ചാടാന്‍ പറഞ്ഞാല്‍ മതിയായിരുന്നു വല്ലോ ?സമയം ഉള്ളപോള്‍ അത് വഴി ഒക്കെ വരൂ .അവിടെ scotland യാത്ര തുടങ്ങി ..ആശംസകള്‍ ..

Vayady said...

നല്ല രസകരമായ വിവരണം. ഏഴു നിറങ്ങളുള്ള ഭൂമി! അല്‍ഭുതമായിരിക്കുന്നു. ആദ്യമായിട്ടാണ്‌ കാണുന്നതും കേള്‍ക്കുന്നതും. അത് നേരിട്ട് കാണാന്‍ പറ്റിയത് ഭാഗ്യം തന്നെ. വേലി കെട്ടി തിരിച്ചില്ലായിരുന്നെങ്കില്‍ കുറച്ച് മണ്ണെടുത്ത് കൊണ്ടു വരാമായിരുന്നു അല്ലേ?
മോന്‍ എയറില്‍ നില്‍ക്കുന്ന ഫോട്ടോ കണ്ടിട്ട് എനിക്ക് പേടിയായി. അത് വേണ്ടായിരുന്നു.
"ആഞ്ജനേയാ കണ്ട്രോള് തരണേ" ഈ ഡയലോഗ് കൊള്ളാം. ചിരിപ്പിച്ചു. :) മൊത്തത്തില്‍ നന്നായിരുന്നു. അടുത്ത ഭാഗം വേഗമായിക്കോട്ടെ..

sijo george said...

നല്ല വിവരണം :) ഏഴു നിറങ്ങളുള്ള മണ്ണ് അത്ഭുതമായിരിക്കുന്നു. പിന്നെ, ആ പാവം ഡോഡോ പക്ഷിയെപറ്റി വായിച്ചപ്പോ സങ്കടം തോന്നി..

poor-me/പാവം-ഞാന്‍ said...

ഓള്‍ഡ് സ്റ്റോക്ക് ദമ്പതികള്‍ക്കും ....

Anil cheleri kumaran said...

rare photos.

Manikandan said...

ഓരോ യാത്രയും ഒരു അനുഭവവും അതിലുപരി ഒരുപാടു പുതിയ അറിവുകള്‍ പകരുന്നതുമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നിങ്ങളെപ്പോലുള്ള യാത്രികരുടെ ബ്ലോഗുകള്‍ ആ അറിവുകളും, അല്പമായിട്ടെങ്കിലും ചിത്രങ്ങളിലൂടെ ആ അനുഭവങ്ങളും എന്നെപ്പോലുള്ള വായനക്കാര്‍ക്ക് നല്‍കുന്നു. ഇനിയും തുടരുക യാത്രകളും യാത്രാവിവരണങ്ങളും. ആശംസകള്‍

ഹംസ said...

നല്ല വിവരണം ചിത്രങ്ങളും നന്നായി ...
-----------------------------------------
ചിത്രങ്ങള്‍ കുറച്ചുകൂടി വലുപ്പം കൂട്ടിയാല്‍ ബ്ലോഗില്‍ തന്നെ കാണാന്‍ ഭംഗി ഉണ്ടാവും .

അനില്‍കുമാര്‍ . സി. പി. said...

നല്ലൊരു യാത്രാവിവരണം... നല്ല ചിത്രങളും.
ആശംസകള്‍.

സജി said...

ഇതു ഇച്ചിരെ പഴേ ദമ്പതികളാ

എന്നാലും, യാത്രികാ, ഇതൊരു അടിപൊളി സ്ഥലമാണല്ലോ!

ഇനി പോകാതെ പറ്റില്ല, ആ പടങ്ങള്‍ കൊതിപ്പിച്ചു..

പട്ടേപ്പാടം റാംജി said...

വിവരണങ്ങളും മനോഹരമായ ചിത്രങ്ങളും ചേര്‍ത്ത് ഭംഗിയാക്കി.
എല്ലാം പുതിയ അറിവുകള്‍..

ഒരു യാത്രികന്‍ said...

കൂതറ: ആ പുഞ്ചിരിക്കു നന്ദി..
കൃഷ്ണ: വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.
സിയാ: വരവിനു നന്ദി.കൊച്ചുയാത്രികാന് അതൊക്കെ വല്യഇഷ്ടമാണ്. അവന്‍റെ ചിരി കണ്ടില്ലേ??
വായാടി: അതെ മണ്ണെടുപ്പു നടന്നില്ല. അത് അധികമൊന്നും ഉയരമില്ലെന്നെ. ക്യാമറയുടെ ആംഗിള്‍ കൊണ്ട് തോന്നുന്നതാണ്
സിജി: വന്നതില്‍ സന്തോഷം. പൂര്‍ണ്ണമായും മനുഷ്യന്റെ ഇടപെടല്‍ കാരണം നശിപ്പിക്കപ്പെട്ട ആദ്യ ജീവിയാനത്രേ ഡോഡോ
പാവം: നന്ദി
കുമാരന്‍: കുമാരേട്ട നന്ദി
മണി: ഒരു പാട്‌ സന്തോഷം. ഇനിയും കൂടെ ഉണ്ടാവുമല്ലോ
ഹംസ: വലുപ്പം കൂടി നോക്കട്ടെ. ഫ്രൈമില്‍ ഒതുങ്ങില്ല എന്ന് കരുതിയാണ് കൂട്ടാത്തത്
അനില്‍ കുമാര്‍: ഒരു പാട്‌ നന്ദി
സജി: വന്നതില്‍ സന്തോഷം. അവിടുത്തെ വിശേഷങ്ങളും അറിയുന്നുണ്ട്
റാംജി: വന്നതില്‍ സന്തോഷം. തുടര്‍ന്നും കൂടെ ഉണ്ടാവണം
ഒരിക്കല്‍ കൂടി എല്ലാവര്ക്കും നന്ദി........സസ്നേഹം

പള്ളിക്കുളം.. said...

യാത്ര കൊള്ളാം. :)

ഇനി, നന്ദി ഉണ്ടെങ്കിൽ എനിക്കും ഒരെണ്ണം തന്നോളൂ. :)

ഒരു യാത്രികന്‍ said...

ഹ..ഹ..പള്ളിക്കുളം എന്‍റെ നന്ദിയുടെ സ്റ്റോക്ക് അത്ര എളുപ്പം തീരുന്നതല്ല കേട്ടോ...അറിഞ്ഞതില്‍ സന്തോഷം...ഇനിയുള്ള യാത്രയില്‍ ഒരു കൂട്ടായല്ലോ...സസ്നേഹം

ശ്രീ said...

ചിത്രങ്ങളെല്ലാം മനോഹരം മാഷേ.
ഗംഗയുടെ ഐതിഹ്യവും ഇഷ്ടപ്പെട്ടു.

എന്‍.ബി.സുരേഷ് said...

മൌറീഷ്യസിൽ മുഴുവൻ ഒരു ശാന്തത ഉണ്ടോ?
പക്ഷേ ഡോഡോ പക്ഷിയുടെ കഥ മനുഷ്യന്റെ നീചതയെ ഓർമ്മപ്പെടുത്തുന്നു. ജയന്റ് പാണ്ട എന്ന മുളങ്കൂമ്പു മാത്രം കഴിക്കുന്ന ജീവിയുടെ വംശനാശം ഉടനെ സംഭവിക്കുന്നതോർത്ത് ഭയം തോന്നുന്നു.
പിന്നെ ആ ഏഴു നിറമുള്ള മൺകൂനകൾ മനുഷ്യന്റെ നഗ്നശരീരങ്ങളെ ഓർമ്മിപ്പിക്കുന്നു.

നല്ല ചിത്രങ്ങൾ. ഇൻഫൊർമേറ്റീവ് ആണ് വിവരണങ്ങൾ.

എറക്കാടൻ / Erakkadan said...

ആ ഫോട്ടോകള്‍ അടി പൊളി കൂടെ വിവരണവും

Pradeep Purushothaman said...

നന്നായിരിക്കുന്നു. ഞാനും 'തല്ക്കാലം' ഷാര്‍ജയിലായതുകൊണ്ടും, ചിത്രരചനയിലും സംഗീതത്തിലുമുള്ള താത്പര്യംകൊണ്ടും, ഒന്നു പരിചയപ്പെടുന്നത് നന്നായിരിക്കുമെന്നു കരുതുന്നു..
ഇനിയും പ്രതീക്ഷിക്കുന്നു..

Kalavallabhan said...

യാത്രകൾ തുടരട്ടെ, കാണാൻ കൂടെയുണ്ടാവും.
ശിവന്റെ പ്രതിമ മുരുദേശ്വറിലേതുപോലെയുണ്ട് അല്ലേ

കുസുമം ആര്‍ പുന്നപ്ര said...

പ്രിയപ്പെട്ട യാത്രക്കാരാ
നല്ല യാത്രാ വിവരണം !
കണ്ടതുപോലെ തോന്നി;

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോള്‍ ഭഗവാന്‍ ഗംഗയെ ഇപ്രകാരം സമാധാനിപ്പിച്ചു, ഗംഗാ തീരത്ത് വസിക്കുന്നവര്‍ ഒരിക്കല്‍ ഇവിടെ എത്തുകയും ഇവിടെയും ഗംഗ പൂജികപ്പെടുമെന്നും......
അതുശരി അപ്പോൾ ഭാരതീയരെല്ലാം കണ്ടമാനം അവിടത്തെ പൌരമാരായതിന്റെ രഹസ്യമിതാണല്ലേ..!
ഉഗ്രൻ വിവരണങ്ങളും ,നല്ല പടങ്ങളും കേട്ടൊ ഭായി

Pranavam Ravikumar said...

Good! Very Nice Photos

ദിവാരേട്ടN said...

ഇതെല്ലാം വായിക്കുമ്പോഴാണ് ലോകത്ത് ഇങ്ങനെയും ചില സംഭവങ്ങള്‍ ഉണ്ടെന്ന് അറിയുന്നത്. നന്ദി..

വിഷ്ണു | Vishnu said...

ഒരുപാട് വൈകി പോയ്‌ മൌറീഷ്യസ് വിശേഷം വായിക്കുവാന്‍. വായിച്ചപ്പോള്‍ രണ്ടു ലക്കവും വിടാതെ മുഴുവന്‍ വായിച്ചു.
കൈലാസനാഥന്റെ പടുകൂറ്റന്‍ ശില്പവും, ഏഴു വര്‍ണ്ണങ്ങളുള്ള മണ്ണും ഒക്കെ ഒരുപാട് വിസ്മയിപ്പിച്ചു.
മൌറീഷ്യസ് എന്നാല്‍ ബീച് ടൂറിസം മാത്രം എന്നാരുന്നു ഇതു വരെ എന്‍റെ തെറ്റായ ധാരണ. നന്ദി ഈ പോസ്റ്റിനു

sm sadique said...

യാത്രകൾ വളരെ ഏറെ ഇഷ്ട്ടപ്പെടുന്ന എനിക്ക് ഈ ബ്ലൊഗും ഇഷ്ട്ടമായി.
വളരെ നല്ല വിവരണം.
“ ഹനുമാന്റെ മുന്നില്‍ ചെന്ന് "ആഞ്ജനേയാ കണ്ട്രോള് തരണേ" എന്ന് മാത്രം പറഞ്ഞു.“ പ്രാർഥനാകേന്ദ്രങ്ങളിലെങ്കിലും തുണി ഉടുത്തോണ്ട് വരാൻ ഇവറ്റകൾക്ക് മനസ്സുണ്ടാകണെ എന്ന് ഇനിയെങ്കിലും പ്രാർഥിക്കുക.

Jishad Cronic said...

നല്ല വിവരണം

the man to walk with said...

nice ..yatahrakal thudaratte..veendum varaam

ഹേമാംബിക | Hemambika said...

nannayi !

എന്‍.ബി.സുരേഷ് said...

മൌറീഷ്യസ് യാത്രയുടെ ക്ഷീണമാണോ, പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ല?

Irshad said...

നല്ല യാത്രാ വിവരണം....

ഇഷ്ടാ‍യി...

ഒരു യാത്രികന്‍ said...

ശ്രീ: സന്തോഷം ശ്രീ. അതെ, ഗംഗ യുടെ ഐതിഹ്യം എനിക്കും കൌതുകകരമായിരുന്നു.
സുരേഷ്: മണ്‍ കൂനകള്‍ , നഗ്ന ശരീരങ്ങള്‍...ഒരു കലാകാരന്റെ കാഴ്ചപാട് തന്നെ. സന്തോഷം. ക്ഷീണമോന്നുമല്ല മാഷേ, അടുത്തഭാഗം ഉടന്‍ ഉണ്ട്. പിന്നെ ഈയിടെ നടത്തിയ സിങ്കപ്പൂര്‍ യാത്രയുമായി എത്രയും പെട്ടന്ന് വരാം.
ഏറകാടന്‍: ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാടു സന്തോഷം.
പ്രദീപ്‌: പരിചയപ്പെടുന്നതില്‍ സന്തോഷമേയുള്ളൂ. 00971504627384
കലാവല്ലഭാന്‍: കൂടെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.നന്ദി
കുസുമം: ഈ വരവിനും അഭിപ്രായത്തിനും ഒരു പാട്‌ നന്ദി.
ബിലാത്തി: എന്തെ കണ്ടില്ല എന്ന് കരുതി ഇരിക്കയായിരുന്നു. വന്നതില്‍ സന്തോഷം
രവികുമാര്‍: നന്ദി മാഷേ.ഇനിയും വരൂ
ദിവാരേട്ടന്‍: കൂടെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.ഒരു പാട്‌ നന്ദി
വിഷ്ണു: ആദ്യം വരേണ്ട ആളാ. സന്തോഷം മാഷെ.
സാദിക്ക്: ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാടു സന്തോഷം. വസ്ത്രത്തിന്റെ കാര്യം പറയതിരിക്കയാ ഭേതം മാഷെ.
ജിഷാദ്: നന്ദി. ഇനിയും വരണം.
ദി മാന്‍: നന്ദി മാഷെ. കൂടെ ഉണ്ടാവും എന്നറിഞ്ഞതിലും സന്തോഷം.
ഹേമാംബിക: നന്ദി. ഇനിയും വരൂ.
പഥികന്‍: ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാടു സന്തോഷം..ഇനിയും വരണെ.
അവസാനഭാഗവുമായി ഉടനെ വരാം. വന്ന എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി....... സസ്നേഹം

അശോക് കർത്താ said...

സുകുമാരേട്ടനാണു ഇതിലേക്ക് ലിങ്ക് തന്നത്. അതു കൊണ്ട് ആദ്യം നന്ദി സുകുമാരേട്ടനോട് പറയാം. യാത്ര നന്നെന്ന് പറയാം. സന്തോഷം.