Thursday, January 21, 2010

4. ജര്‍മ്മനിയിലൂടെ..... ഭാഗം 1

          സാമന്യം തണുപ്പുള്ള ഒരു രാത്രിയില്‍ ഞാന്‍ ജര്‍മ്മനിയിലെ പ്രശസ്ഥമായ ഫ്രാങ്ക്ഫര്‍ട്‌ വിമാനത്താവളത്തില്‍ ഇറങ്ങി. സുപ്രസിദ്ധമായ മെയിന്‍ നദീതീരത്തെ ഓഫന്‍ബാക്‌-കൈസെര്‍ലെ(Offenbach-kaiserlei)എന്ന സ്ഥലത്താണ്‌ എനിക്കു പോവേണ്ടത്‌.ഫ്രാങ്ക്ഫര്‍ടില്‍ നിന്നും ട്രയിനില്‍ പോവണം.വിമാനത്താവളത്തോടനുബന്ധിച്ചു തന്നെയാണ്‌ റെയില്‍വെസ്റ്റേഷനും.ഞാന്‍ സ്റ്റേഷനിലേക്കു നടന്നു. മോഹന്‍ലാല്‍ പറഞ്ഞതു പോലെ"ചോയിച്ചു..ചോയിച്ചു പോയി" എന്നു പറയുന്നതാവും ശരി. എന്തായാലും തുടക്കം ഗംഭീരമായി എന്നു പറയാതെ തരമില്ല.ഓഫന്‍ബാക്‌-കൈസെര്‍ലെയില്‍ ഇറങ്ങേണ്ട ഞാന്‍ ഇറങ്ങിയത്‌ രണ്ടു സ്റ്റേഷന്‍ അപ്പുറം മറ്റൊരു ഓഫന്‍ബാകില്‍. ഇറങ്ങേണ്ട സ്റ്റേഷന്‍ ഏതെന്നു പറഞ്ഞു തന്ന സഹയാത്രികനാണ്‌ ഇത്രയും ഒപ്പിച്ചത്‌.

അവിടെ വെച്ചാണ്‌ രാകേഷിനെ പരിചയപ്പെട്ടത്‌. ദില്ലി നിവാസിയായ രാകേഷ്‌ പ്രവാസിയയിട്ടു കുറച്ചുകാലമായി. പുള്ളി പറഞ്ഞു ഇനി തിരിച്ചങ്ങോട്ട്‌ ടിക്കെറ്റ്‌ എടുക്കെണ്ട. രാകേഷും താമസിക്കുന്നത്‌ കൈസര്‍ലെയിലാണ്‌.എന്തായാലും ഏനക്കേട്‌ കൂടാതെ കൈസെര്‍ലെയില്‍ ഇറങ്ങി. യൂറോപ്പിലെ ആദ്യ കള്ളവണ്ടി കയറ്റം ശുഭമായി പര്യവസാനിച്ചു. സ്റ്റേഷനില്‍ നിന്നും ഹോട്ടലിലേക്കു ഒരു പത്തു മിനിട്ടു നടക്കാനുള്ള ദൂരമെയുള്ളു. രാകെഷും കൂടെവന്നു.കുറച്ചുസമയം ഹിന്ദിയില്‍ സംസാരിക്കാം എന്നതാണത്രെ കക്ഷിയുടെ ലക്ഷ്യം. ഹോട്ടെലില്‍ എത്തിയപ്പോള്‍ സമയം ഒബതുമണി കഴിഞ്ഞു. പക്ഷെ night is still alive. ഹോട്ടെലില്‍ സാധനങ്ങള്‍ വെച്ച്‌ ഞങ്ങള്‍ വീണ്ടും പുറത്തിറങ്ങി. മെട്രൊയില്‍ കയറി രണ്ടു സ്റ്റേഷന്‍ അപ്പുറം രാകേഷിനിഷ്ട്പ്പെട്ട ഒരു ചെറിയ പബ്ബിലേക്കുപോയി. ശാന്തമായ അന്തരീക്ഷം. അകത്തും പുറത്തുമായി പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുറ്റെയും കൊച്ചു സംഘങ്ങള്‍....പുറത്തു തണുപ്പ്‌ കൂടുതല്‍ തോന്നിയതുകാരണം ഞങ്ങള്‍ അകത്ത്‌ ഇടം പിടിച്ചു. രണ്ട്‌ ഡ്രാഫ്റ്റ്‌ പള്ളയില്‍ ചെലുത്തി ഞങ്ങള്‍ പുറത്തിറങ്ങി. നല്ലനിലാവ്‌...ഒന്ന്‌ ഓലിയിടാനുള്ള മൂഡ്‌...ആഞ്ജനേയാ കണ്ട്രോള്‍ തരണെ....നാളെ സ്വതന്ത്രനാണ്‌.പറ്റുന്നത്ര കറങ്ങണം. മുന്‍പൊരിക്കല്‍ ജര്‍മനിയിലെ വില്ലംഷാഫന്‍ എന്ന സ്ഥലത്ത്‌ പോയിട്ടുണ്ടെങ്കിലും അന്നു കറക്കം ഒന്നും നടന്നില്ല. ആ വിഷമം ഇക്കുറി തീര്‍ക്കണം.

രാവിലെ തന്നെ ഞാന്‍ ബ്രേക്ഫാസ്റ്റ്‌ കഴിച്ച്‌ റെഡിയായി. ഫ്രാങ്ക്ഫര്‍ടില്‍ സിറ്റി ബാങ്കില്‍ ജോലിചെയ്യുന്ന എണ്റ്റെ കസിന്‍ മണി വരാം എന്നു പറഞ്ഞിട്ടുണ്ട്‌. അധികം താമസിയാതെ മണി വന്നു. ഞങ്ങള്‍ പുറത്തിറങ്ങി. തെളിഞ്ഞ കാലവസ്ഥ. കൈസെര്‍ലെയില്‍ നിന്നും ഞങ്ങള്‍ മെട്ട്രൊയില്‍ കയറി കോണ്‍സ്റ്റാന്‍ബ്ളെര്‍വാഷ്‌(Konstanblerwache)സ്റ്റേഷനില്‍ ഇറങ്ങി. അധികം ദൂരത്തല്ലാത്ത പഴയ ഓപ്പെറ ഹൌസിലേക്ക്‌(Alte Oper)നടന്നു. യുദ്ധകാലത്ത്‌ ഒരിക്കല്‍ തകര്‍ക്കപ്പെടുകയും പിന്നീട്‌ പൊതുജന നേത്രുത്വത്തില്‍ വീണ്ടും പുനര്‍നിര്‍മിക്കപ്പെടുകയും ചെയ്ത ഈ മനോഹര കെട്ടിടം കലയെ സ്നേഹിക്കയും അതിണ്റ്റെ വളര്‍ച്ച ആഗ്രഹിക്കയും ചെയ്ത ഒരു വലിയ വിഭാകം ജനതയുടെ ഇച്ഛാശക്തിയുടെ മകുടോദാഹരണമാണ്‌.

മുകള്‍ ഭാകത്തുള്ള ശില്‍പ വേല അതിമനോഹരം തന്നെ


പിന്നെ മണിക്ക്‌ ചില പര്‍ചേസ്‌ ഉണ്ടായിരുന്നു. അത്‌ തീര്‍ത്ത്‌ ഞങ്ങള്‍ ഹോട്ബനോഫ്‌(Hauptbanoff)സ്റ്റേഷനില്‍ വന്നു. Frankfurt Central എന്നും അറിയപ്പെടുന്നു ഇത്‌.          പ്രൌഡഗംഭീരമായ ഒരു കവടമാണു്‌ ഈ സ്റ്റേഷണ്റ്റേത്‌.

എണ്റ്റെ താല്‍പര്യപ്രകാരമാണ്‌ മോഡേണ്‍ ആര്‍ട്‌ ഗാലറിയില്‍(Museum of modern art)പോയത്‌. മണിക്ക്‌ അതിരു ശിക്ഷയായി കാണണം. ത്രികോണാക്രിതിയിലുള്ള ഈ കെട്ടിടത്തിന്‌ അനുയോജ്യമായ ഒരു പേരും ഇവിടുത്തുകാര്‍ നല്‍കിയിട്ടുണ്ട്‌ "Tortenstudt". കെയിക്ക്‌ കഷണം എന്നാണത്രെ ഇതിനര്‍ത്ഥം. നോക്കിയപ്പോള്‍ ശരിയാണ്‌, മുറിച്ചു വെച്ച ഒരു കെയിക്കിണ്റ്റെ ആക്രിതിയുള്ള ആ കെട്ടിടത്തിന്‌ ആ പേര്‍ തികച്ചും അനുയോജ്യം തന്നെ. അമേരിക്കയില്‍ നിന്നും ജപ്പാനില്‍ നിന്നും ഉള്ള ചില കലാകാരന്‍മാരുടെ സ്രിഷ്ടികളാണ്‌ അപ്പൊഴവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്‌. ഇന്‍സ്റ്റലേഷന്‍ ശൈലിയിലുള്ള സ്രിഷ്ടികളായിരുന്നു ഭൂരിഭാഗവും. പറയാതെ വയ്യ, എനിക്ക്‌ ഒട്ടും ആസ്വാദ്യകരമായി തോന്നിയില്ല ആ വര്‍ക്കുകള്‍. മനസ്സിനെ ആകര്‍ഷിക്കുന്ന, ചിന്തിക്കാന്‍ വക നല്‍കുന്ന എന്തെങ്കിലും കണ്ടു എന്ന്‌ എനിക്കുതോന്നിയില്ല. എണ്റ്റെ ആസ്വാദന നിലവാരം കുറഞ്ഞതു കൊണ്ടാണോ? അറിയില്ല...നിങ്ങള്‍ വിലയിരുത്തു..ചില ചിത്രങ്ങല്‍ താഴെ ചേര്‍ക്കുന്നു.
ഒരു മുറിയില്‍ നിറമുള്ള ലൈറ്റ്‌ ഇട്ടു വച്ചതാണു ഒരു സ്രിഷ്ടി. മൂന്നു മുറികളിലായി മൂന്നുതരത്തില്‍ ലൈറ്റ്‌ ഇട്ടിരിക്കുന്നു. വല്ല് ബെഡ്ഡ്‌ റൂം ലൈറ്റിങ്ങിണ്റ്റെയും പരസ്യമാണൊ??? അവസാനത്തേത്‌ ഒരു ഫ്രയിമില്‍ നീളത്തിലുള്ള സ്പോഞ്ജ്‌ ഇട്ടിരിക്കുന്നു!!!!

തികച്ചും അത്രിപ്തമായ മനസ്സോടെയാണ്‌ ഞാന്‍ മ്യുസിയം ഓഫ്‌ മോഡേണ്‍ ആര്‍ട്‌ വിട്ടത്‌. എന്തായാലും ആ ചെകിടിപ്പു മാറാന്‍ നടന്ന ഞങ്ങള്‍ എത്തിയത്‌ പ്രശസ്തമായ ഓള്‍ഡ്‌ ടൌണ്‍ സ്കൊയറിലാണ്‌. റോമര്‍ സ്റ്റേഷന്‌ അടുത്താണ്‌ ഇത്‌. ഫ്രാങ്ക്ഫര്‍ടിലെ പ്രധാന സ്ഥലങ്ങളിലൊന്നാണിത്‌. റോമര്‍ ഹൌസ്‌ തന്നെയാണ്‌ ഇവിടുത്തെ മുഖ്യാകര്‍ഷണം. ഒരേ രീതിയില്‍ പണിതിരിക്കുന്ന മൂന്ന്‌ കെട്ടിടങ്ങളില്‍ നടുക്കുള്ളതാണ്‌ റോമര്‍ ഹൌസ്‌. പത്തഞ്ഞൂറു വര്‍ഷക്കാലം അവിടുത്തെ ഭരണസിരാകേന്ദ്രം ആയിരുന്ന ഈ കെട്ടിടം പിന്നീട്‌ റോമര്‍ കുടുംബം നഗരസഭയ്ക്‌ വില്‍ക്കുകയായിരുന്നു.

......ഓള്‍ഡ്‌ ടൌണ്‍ സ്കൊയറില്‍.......
മറ്റു വിശേഷങ്ങളുമായി അടുത്ത പോസ്റ്റില്‍ വരാം....

9 comments:

ആഷ | Asha said...

നന്നായിരിക്കുന്നു. അടുത്ത ഭാഗം പോരട്ടെ :)

താങ്കളുടെ പഴയ പോസ്റ്റുകൾ ഒക്കെ വായിച്ചിട്ടു വരാം.

Unknown said...

താങ്കളൂടെ ര്‍ചനകള്‍ അമ്മ മലയാളം സാഹിത്യ മാസികയിലും പ്രതീക്ഷിക്കുന്നു.
അക്സസിനായി ഇ-മെയില്‍ അഡ്രസ്സ് അയച്ചു തരിക. താങ്കള്‍ക്കു നേരിട്ട് എഴുതാം.
http://entemalayalam1.blogspot.com/
അടുത്ത ഭാഗം പോരട്ടെ

ശ്രീ said...

ചിത്രങ്ങളും വിവരണങ്ങളും നന്നായിട്ടുണ്ട്. തുടരൂ.

krishnakumar513 said...

നല്ല വിവരണം..കുറച്ചു ദൂരെ നിന്നെടുക്കുന്ന ചിത്രങ്ങളും ചേര്‍ത്താല്‍ നന്നായിരുന്നു....

അഭി said...

ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്
അടുത്ത ഭാഗം പോരട്ടെ

ഒരു യാത്രികന്‍ said...

ആഷാ...വന്നതില്‍ വളരെ സന്തോഷം. പഴയപോസ്റ്റും വായിച്ച്‌ അഭിപ്രായം പറയുമല്ലൊ.
റ്റോംസ്‌..നന്ദി.. തീര്‍ച്ചയായും ശ്രമിക്കാം
ശ്രീ...നന്ദി.. വീണ്ടും വരൂ. ക്രിഷ്ണകുമര്‍...തീര്‍ച്ചയായും ശ്രമിക്കാം . വീണ്ടും വരുമല്ലൊ?
അഭി....നന്ദി....ഉടനെ ഉണ്ടാവും.

വിഷ്ണു | Vishnu said...

ഫോട്ടോകള്‍ ഒക്കെ ചേര്‍ത്തപ്പോള്‍ ബ്ലോഗ്‌ ഉഷാര്‍ ആയല്ലോ മാഷെ....

ഒരു യാത്രികന്‍ said...

വിഷ്ണു:- വന്നതും കമന്റിയതും ഒന്നും അറിഞ്ഞില്ല. ഒരു പാടു സന്തോഷം.....സസ്നേഹം

ormmathettukal said...
This comment has been removed by a blog administrator.