Saturday, January 2, 2010

അള്‍ജസീറാസ്‌ ഓര്‍മകള്‍

ഇന്നു ജനുവരി ഒന്ന്‌. മടിപിടിച്ചുമുടങ്ങിയ എഴുത്ത്‌ വീണ്ടും തുടങ്ങാന്‍ പറ്റിയ ദിവസം തന്നെ അല്ലെ? പിന്നെ വിഷ്ണുവും അതിനൊരു കാരണമായി.

മഴ ഒരു അപൂര്‍വ്വ സംഭവമായിരുന്നു യു.എ.ഇ യില്‍ കുറച്ചു വര്‍ഷം മുന്‍പുവരെ. പക്ഷെ ഈയിടെയായി ഒരു പാട്‌ ഗ്ര്‍ഹാതുരത ഉണര്‍ത്തിക്കൊണ്ട്‌ മഴ ഇടയ്കിടെ വിരുന്നെത്തെന്നു. തികച്ചും അപ്രതീക്ഷിതമയാണ്‌ ഇന്നുച്ചയ്ക്‌ നല്ല മഴ തുടങ്ങിയത്‌.ഇത്തിരി മഴ നനഞ്ഞുകൊണ്ടാണു വീട്ടിലേക്കു കയറിവന്നത്‌. തണുത്ത മഴത്തുള്ളികള്‍......ശരീരത്തിലും ആത്മാവിലും ഒരുപോലെ പെയ്തിറങ്ങി.പുറത്തു നല്ല മഴ.കാറ്റില്‍ കൂട്ടം തെറ്റിയ ചില മഴത്തുള്ളികള്‍ ജാലക ചില്ലില്‍ ചിത്രങ്ങള്‍ വരച്ചു.

പണ്ടെങ്ങോ കുറിച്ചുവെച്ചു മറന്നുപോയ ചിലകുറിപ്പുകള്‍ തപ്പിയെടുത്തു.ആദ്യം കയ്യില്‍ കിട്ടിയതു സ്പെയിനില്‍ വച്ചു കുത്തിക്കുറിച്ചവ. എങ്കില്‍ അതില്‍ തുടങ്ങാം എന്നു കരുതി. ജോലിസംബന്ദമായിതന്നെയാണ്‌ സ്പെയിനിലെ അള്‍ജസീറാസ്‌(algeciras)എന്ന്‌ തുറമുഖപ്പട്ടണത്തില്‍ എത്തിയത്‌.

ഇന്ന്‌ ഡിസംബര്‍ ഒന്ന്‌.നനഞ്ഞുകുതുര്‍ന്ന ഒരു പ്രഭാതത്തിലേക്കാണ്‌ ഞാന്‍ ഉണര്‍ന്നത്‌. സ്പെയിനിണ്റ്റെ ദൈന്യദിനങ്ങളിലേക്ക്‌ ഒരു എത്തിനോട്ടത്തിനാണ്‌ ഇന്നലെ ശ്രമിച്ചത്‌. Madrid,Barcelona,Silliaപിന്നെ Malaga ഇവയൊക്കെയാണ്‌ സ്പെയിനിലെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍.കണ്ടിടത്തോളം അള്‍ജസീറാസിണ്റ്റെ പ്രാധന്യം അതിണ്റ്റെ പോര്‍ട്ടില്‍ ഒതുങ്ങുന്നു(എണ്റ്റെ മാത്രം അഭിപ്രായം)എണ്റ്റെ സമയക്കുറവ്‌ കാര്യമായ അന്വേഷണങ്ങള്‍ നടത്താന്‍ എന്നെ അനുവദിക്കാറില്ല.

ഇന്നലെ ഞാന്‍ ബനാല്‍മദീന കോസ്റ്റ യിലേക്കാണ്‌ പോയത്‌.ബസ്സില്‍ ഒരു രണ്ടരമണിക്കൂറ്‍ യാത്രയുണ്ട്‌.ടോളിമൊറിനോസില്‍നിന്ന്‌ ബസ്സ്‌ മാറിക്കയറി. സ്പെയിന്‍ റോമിനെ പോലെ ഒരു കള്‍ചറല്‍ സെണ്റ്റര്‍ ആണെന്നു തോനിയില്ല.പഴയത്‌ ഒരുപാടൊന്നും സൂക്ഷിച്ചിട്ടില്ലെന്ന്‌ ചിലര്‍ പറഞ്ഞു.ചില ബുള്‍ഫൈറ്റ്‌ റിങ്ങും നാമമാത്രമായ ചില പഴയകാല കെട്ടിടങ്ങളും ബാക്കി.മിക്കവാറും ധനികരായ യൂറോപ്പ്യന്‍സാണ്‌ ഇവിടെ വരുന്നത്‌.ഒരുപാട്‌ ഗോള്‍ഫ്‌ കോഴ്സ്‌,മനോഹരങ്ങളായ ബീച്ചുകള്‍ പിന്നെ മറ്റു ശയ്ത്യരാജ്യങ്ങളെ അപേക്ഷിച്ച്‌ താരതമ്യേന തണുപ്പുകുറവും അതൊക്കെയാണത്രെ ഇവരെ ഇങ്ങോട്ടാകര്‍ഷിക്കുന്നത്‌.ധാരാളം കാറ്റുള്ള ചില തീരപ്രദേശങ്ങള്‍ ഇവിടെയുണ്ട്‌ അതുകൊണ്ടുതന്നെ wind surfers ണ്റ്റെ പ്രിയലക്ഷ്യമാണിവിടം.

ബുഷിനെ എതിര്‍ക്കുന്ന,ഫുട്ബോളിനെ സ്നേഹിക്കുന്ന, കാളപ്പോരില്‍ ആവേശം കൊള്ളുന്ന സ്പാനിഷ്‌ ജനത.രാവിലെ മദ്യപാനം തുടങ്ങി സമയം കിട്ടുകയണെങ്കില്‍ മറ്റുകാര്യങ്ങളും ചെയ്യുന്ന ചിലരെ ഇവിടെ ചില pubകളില്‍ കണ്ടുമുട്ടി.ടോളിമോറിനോസിലെ ബസ്സ്‌ സ്റ്റാണ്റ്റിലും അങ്ങനെ ചിലരെ ഇന്നലെ കണ്ടു. ബസ്സു കാത്തുനിന്ന പലരുടെയും കയ്യില്‍ ബീര്‍ കാന്‍ ഉണ്ടായിരുന്നു.ഒരു വലിയകുപ്പി ബീറും കയ്യില്‍ പിടിച്ച്‌ ഇടയ്കിടെ കുടിച്ച്‌ ഉച്ചത്തില്‍ കരയുകയും ചിലപ്പോള്‍ അതിലും ഉച്ചത്തില്‍ പാടുകയും ചെയ്യുന്ന ഒരു സ്ത്രീ എനിക്ക്ച്ച്‌ കൌതുകകാഴ്ചയായി.

ബനാല്‍മദീനകോസ്റ്റയില്‍ അക്വേറിയം കണാനാണ്‌ പോയത്‌.ആദ്യമായിട്ടാണ്‌ അത്ര വലിയ ഒരു അക്വേറിയം ഞാന്‍ കാണുന്നത്‌.പല കടല്‍ജീവികളും മായകാഴ്ചയാണെന്നു തോന്നി. അത്രയ്കുണ്ട്‌ വൈവിധ്യവും ഭംഗിയും.പിന്നെ കുറേനേരം ബീച്ചില്‍ ചിലവഴിച്ചു. അതിനിടെ എണ്റ്റെ ഹാണ്റ്റികാം ഇടയക്കിടെ പണിമുടക്കി തുടങ്ങി.ചില സുവനീര്‍സും വാങ്ങി ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഒരു ഇടം തേടി. തികച്ചും യാദ്രിശ്ചികമായണ്‌ ഞാന്‍ ഒരു ഇന്ത്യന്‍ റെസ്റ്റോറെണ്റ്റ്‌ കണ്ടത്‌, പേര്‌ "നൂര്‍മഹല്‍".ഉച്ചഭക്ഷണം ഇവിടെത്തന്നെ ഉറപ്പിച്ചു. ഭക്ഷണം കഴിച്ചു കുറച്ചുദൂരം വെറുതെ നടന്നു.മഴ ചാറിത്തുടങ്ങി. ഇനി മടങ്ങാം.
ഹോട്ടെലില്‍ എത്തിയപ്പൊഴേക്കും നല്ല ഇരുട്ടായിരുന്നു. എന്തോ പാര്‍ട്ടിനടക്കുന്നുണ്ട്‌ എന്നു തോന്നുന്നു.ആളും ബഹളവും.നല്ല ക്ഷീണം.ഒരു ബീറിലും ചെറിയ അത്തഴത്തിലും ഇന്നലയെ അങ്ങനെ അവസാനിപ്പിച്ചു.

റിസപ്ഷനിലെ സ്ത്രീയുടെ ഉപദേശപ്രകാരം ഇന്ന്‌ റോണ്ട(Ronda)എന്ന സ്ഥലത്ത്‌ പോകാനൊരുങ്ങിയതാണ്‌ ഞാന്‍.പക്ഷെ ഈകോരിച്ചൊരിയുന്ന മഴയത്ത്‌ ഇന്നിനി എവിടേക്കും പോക്കുനടക്കില്ല.മോശം കാലാവസ്ഥകാരണം കപ്പലില്‍ പോകാനോ ജോലിതീര്‍ക്കാനോ പറ്റിയിട്ടില്ല.ഇനിയെത്ര വൈകുമെന്നും അറിയല്ല. ഒരു ബീറും മൊത്തി അവിടെ കണ്ട ചിലരെ സ്കെച്ച്‌ ചെയ്ത്‌ മഴയും നോക്കി ഹോട്ടെല്‍ റെസ്റ്റോറെണ്റ്റില്‍ നേരം കൂട്ടി.ഉച്ചയ്കുശേഷം centralല്‍പോയി ഹാണ്റ്റികാം നന്നാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
റോണ്ട യാത്ര അടുത്ത പോസ്റ്റിലാവാം

6 comments:

നിരക്ഷരൻ said...

പഴയ ചിത്രങ്ങള്‍ കൂടെ തപ്പിയെടുത്ത് ഈ പോസ്റ്റുകളിലൊക്കെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കൂ. യാത്രാവിവരണം അപ്പോള്‍ ശരിക്കുമങ്ങ് കൊഴുക്കും.ബാഴ്സലോണയില്‍ മാത്രമേ പോകാന്‍ സാധിച്ചിട്ടുള്ളൂ. ബാക്കിയൊക്കെ ഇനിയും നടക്കുമായിരിക്കും.

വിഷ്ണു | Vishnu said...

യാത്രികന്റെ കുറിപ്പുകള്‍ വളരെ നന്നാവുന്നുണ്ട്. നീരു ഭായ് പറഞ്ഞ പോലെ അല്പം ചിത്രങ്ങള്‍ കൂടി ചേര്‍ത്ത് കൊഴുപ്പിക്ക്. ഈ ബ്ലോഗ്‌ വേഗം അഗ്ഗ്രിഗെടരില്‍ ലിസ്റ്റ് ചെയൂ...എല്ലാവരും വായിക്കട്ടെ. കൂടുതല്‍ ടിപ്പ്സിനു അപ്പുവേട്ടന്റെ ആദ്യാക്ഷരി http://bloghelpline.cyberjalakam.com/ എന്ന ബ്ലോഗ്‌ വായിക്കൂ. പതിനഞ്ചു രാജ്യങ്ങള്‍ പോയിട്ടുല്ലതല്ലേ എല്ലാം ഇവിടെ വിവരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകള്‍

ഒരു യാത്രികന്‍ said...

നീരുജി, വിഷ്‌ണു നിങ്ങള്‍ രണ്ടു പേരും വന്നതിലും കമണ്റ്റിയതിലും വളരെ സന്തോഷം. നീരുജി പടം ഇടുന്നതില്‍ ചില സാങ്കേതിക ബുദ്ധിമുട്ടുള്ളതിനാലാണു ഇടാത്തത്‌. എണ്റ്റെ ആദ്യകാല യാത്രയിലെല്ലാം ഞാന്‍ ഹാണ്റ്റികാം ആണു ഉപയോഗിച്ചതു. അതു പലതുംഇപ്പോഴും dv cassettteല്‍ തന്നെയാണു.down load ചെയ്താല്‍ തന്നെ vedio formatല്‍ നിന്നും ഫോട്ടോ ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ കുറെ ഗവേഷണം നടത്തേണ്ടിവരും. ഏങ്കിലും ശ്രമിക്കാം. എന്തായലും നീരുജിയുടെ പോലെ ഇന്‍ഫൊര്‍മേറ്റിവ്‌ ആവാന്‍ എണ്റ്റെ എഴുത്തുകള്‍ക്‌ കഴിയും എന്നുതോനുന്നില്ല.കാര്യമായ അന്വേഷണങ്ങള്‍ മടിയനായ ഞാന്‍ നടത്താറില്ല.പിന്നെ സമയക്കു്‌റവാണു എണ്റ്റെ സ്ഥിരം ശത്രു.പലപ്പോഴും ചിത്രങ്ങളും ശില്‍പങ്ങളും തപ്പി നടക്കും. വിഷ്‌ണു ടിപ്സ്‌നു നന്ദി.

Appu Adyakshari said...

യാത്രികൻ,
താങ്കളുടെ ബ്ലോഗിലെ കമന്റ് ബോക്സ്നു എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോന്നിയില്ല. എന്താണു താങ്കൾ ശ്രദ്ധിച്ച പ്രശ്നം? എറർ ഓൺ പേജ് എന്ന മെസേജ് എപ്പോഴും വരാറുണ്ടോ? അങ്ങനെയെങ്കിൽ വിഷ്ണുവിനും നിരക്ഷരനും മറൂപടി എഴുതിയതെങ്ങനെ?

അതോ വളരെ നീണ്ട കമന്റുകൾ എഴുതിയപ്പോഴാണോ പ്രശ്നം? അങ്ങനെ ഒരു പ്രശ്നം ഈയിടെ കേട്ടീരുന്നു. കമന്റുകൾ വളരെ നീണ്ടുപോയാൽ അത് ബ്ലോഗർ സ്വീകരിക്കുന്നില്ലത്രേ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട യാത്രികാ,
തുടക്കം തന്നെ നന്നായിരിക്കുന്നൂ . യാത്രയും,എഴുത്തും,വരയും തുടരൂ....
നവത്സരത്തിന്റെ എല്ലാഭാവുകങ്ങളും അർപ്പിച്ചുകൊള്ളുന്നൂ....

VANIYATHAN said...

ശാന്തമായി സമയമെടുത്ത്‌ അൽപ്പം എഴുതൂ അത്‌ മനോഹരമായിരുക്കും.