Monday, February 8, 2010

6. ജര്‍മ്മനിയിലൂടെ.........ഭാഗം 3

ജര്‍മ്മനിയിലൂടെ എന്ന യാത്ര കുറിപ്പിന്‍റെ മറ്റു ഭാഗങ്ങള്‍കായി ഇവിടെ ക്ലിക്കൂ ഭാഗം 1, ഭാഗം 2

ഇന്നു തിരിച്ചു പോവണം. ഫ്രാങ്ക്ഫര്‍ട്ടിലെ മുഴുവന്‍ കാഴ്ചകളും കാണാന്‍ എന്തായാലും എനിക്ക് ഭാഗ്യമില്ല. വൈകുന്നേരമാണു ഫ്ളയ്റ്റ്‌. അതുവരെ സമയമുണ്ട്‌. പറ്റുന്നിടത്തോളം കാണണം മനസ്സിലാക്കണം. നേരെ(Hauptwach)ലേക്ക്‌ വച്ചുപിടിച്ചു. സംശയം ഒന്നും ഉണ്ടായിരുന്നില്ല...ആദ്യ ലക്ഷ്യം ഗോയിഥെ ഹൌസ്‌ തന്നെ. Hauptwach സ്റ്റേഷനില്‍ നിന്നു പുറത്തുവന്നാല്‍ ആദ്യം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌ ചതുരാക്രിതിയിലുള്ള ഒരു മനോഹരകെട്ടിടമാണ്‌. പോലീസ്‌ സ്റ്റെഷനായും,ജയിലായും ഉപയോഗിക്കാനാണ്‌ 18ആം നൂറ്റാണ്ടില്‍ ഈ കെട്ടിടം നിര്‍മിച്ചത്‌. എന്തായാലും 18ആം നൂറ്റാണ്ടിന്റെ മധ്യ കാലത്തുതന്നെ ഈ ഉപയോഗത്തില്‍ നിന്നും ആ കെട്ടിടം മോചിപ്പിക്കപ്പെട്ടു.

എഴുപതുകളില്‍ ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷന്‍റെ നിര്‍മ്മാണത്തിനായി ഇതു പൊളിച്ചടുക്കി. നമ്മുടെ നാട്ടില്‍ അല്ലാത്തത്‌ കൊണ്ട്‌ അതിന്‍റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത്‌ പുനര്‍നിര്‍മ്മിച്ചു. ഇന്ന്‌ ഒരു പാടു സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു കോഫീ ഹൌസ്‌ ആയി(Caffe Hauptwache) പ്രവര്‍ത്തിക്കുന്നു. അതിനടുത്തുള്ള വലിയ ബോര്‍ഡില്‍ അവിടുത്തെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളുടെ വിശദവിവരം ഉണ്ട്‌. അവിടെനിന്നും നടക്കാനുള്ള ദൂരമേയുള്ളു ഗോയിഥെ ഹൌസിലേക്ക്‌. കഠിനമല്ലാത്ത തണുപ്പും തെളിഞ്ഞ കാലാവസ്ഥയും നടത്തത്തിന്‍റെ സുഖം കൂട്ടി. വഴിതെറ്റാതെ ഗോയിഥെ ഹൌസിലേക്കെത്താന്‍ ക്രിത്യമായി രേഖപ്പെടുത്തിയ ചൂണ്ടുപലകകള്‍ സഹായിക്കും. പോകും വഴിയില്‍ ഗോയിഥെയുമായി ബന്ധപ്പെട്ട ആദ്യ കാഴ്ച അദ്ദേഹത്തെ മാമോദിസ മുക്കിയ പള്ളിയാണ്‌, സെയിന്‍റ് കാതറീന്‍ ചര്‍ച്ച്‌. 16 ആം നൂറ്റാണ്ടിലാണ്‌ ഇതിന്‍റെ നിര്‍മ്മിതി.
സെയിന്‍റ് കാതറീന്‍ ചര്‍ച്ച്‌
ഫ്രാങ്ക്ഫര്‍ടിലെ മറ്റേതൊരു പുരാതന കെട്ടിടത്തെയും പോലെ ഇതും യുദ്ധകാലത്ത്‌ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. പിന്നീട്‌ പുനര്‍നിര്‍മിക്കപ്പെട്ട ഈ ചര്‍ച്ച്‌ ഇന്ന്‌ ഭവനരഹിതരുടെയും, പട്ടിണിക്കാരുടെയും നിരാശപ്പെടുത്താത്ത അത്താണിയാണ്‌.
ഗോയിഥെയുടെ മാമോദീസയെ സൂചിപ്പിക്കുന്ന ഫലകം
പ്രതിഭാശാലിയും ധനികനുമായിരുന്ന ഗോയിഥേക്ക്‌ വിശേഷണങ്ങള്‍ ഏറെയാണ്‌. കവി, സാഹിത്യകാരന്‍, നാടകരചയിതാവ്‌, ശാസ്ത്രകാരന്‍, തത്ത്വചിന്തകന്‍ അങ്ങനെ പോവുന്നു 17ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജര്‍മ്മനിയുടെ പ്രീയപ്പെട്ട ഗോയിഥെയുടെ വ്യക്തിത്വ വിശേഷണങ്ങള്‍. ഒരു വ്യക്തി എന്ന നിലയില്‍ ആ കാലഘട്ടത്തില്‍ ഗോയിഥേയ്ക്‌ സമൂഹത്തില്‍ ഉണ്ടായിരുന്ന സ്വാധീനവും പ്രാധാന്യവും ചെറുതായിരുന്നില്ല.
ഗോയിഥെ
പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ്‌ മിക്കവാറും മരത്തില്‍ തീര്‍ത്ത ഈ മനോഹര സൌധം. മഹാനായ ഗോയിഥെ ജനിച്ചത്‌ ഈ വീട്ടിലാണ്‌. നാല്‌ നിലകളാണ്‌ വീടിനുള്ളത്‌. താഴത്തെ നിലയിലാണ്‌ അടുക്കള.
അവിടുത്തെ പഴയമാത്രുകയിലുള്ള വെള്ളം പംബ്ബ്‌ ചെയ്യാനുള്ള സംവിധാനം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. ജല സംഭരണിയുമായി നേരിട്ട്‌ ബന്ദിപ്പിച്ചിരിക്കയാണ്‌ ഈ പംബ്‌. വീടിനു പുറത്തായി മഴവെള്ളം ശേഖരിക്കാനുള്ള സംവിധാനമുണ്ട്‌. ഒരു ഗൈഡ്‌ അവിടെ പറയുന്നത്‌ കേട്ടു ഈ വെള്ളം വസ്ത്രം കഴുകാനും ഉപയോഗിക്കും. രസകരമായിതോന്നിയത്‌ അവിടെ വര്‍ഷത്തില്‍ കുറച്ചു ദിവസങ്ങള്‍ മാത്രമേ വസ്ത്രം കഴുകാറുള്ളുവത്രെ. കാരണവും അവര്‍ വിശദീകരിച്ചു. ധനികരായ ആ കുടുംബത്തിന്‌ ധാരാളം വസ്ത്രം ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കഴുകാത്ത വസ്ത്രം ഉപയോഗിക്കേണ്ടി വരാറില്ല. താഴത്തെ നിലയില്‍ തന്നെയാണ്‌ തീന്‍ മുറിയും, ഗോയിഥെയുടെ അമ്മ തനിക്കുകിട്ടിയ സമ്മാനങ്ങളും മറ്റും കൊണ്ട്‌ അലങ്കരിച്ച സ്വീകരണമുറിയും. അതായതു പ്രവേശനമുറിയുടെ ഇരുവശത്തുമായാണ്‌ തീന്‍ മുറിയും സ്വീകരണമുറിയും.
പൂര്‍ണമായും മരത്തില്‍ തീര്‍ത്തിരിക്കുന്ന വീടിണ്റ്റെ അകത്തളങ്ങളും വീട്ടുപകരണങ്ങളും അതിന്റെ പഴക്കം കൊണ്ടു തന്നെ നമ്മെ അത്ഭുതപ്പെടുത്തും. ചവിട്ടുബോള്‍ പതുക്കെ ഞരങ്ങുന്ന ഗൊവണി കയറി രണ്ടാമത്തെ നിലയില്‍ എത്തി. സംഗീതോപകരണങ്ങളുള്ള സംഗീത മുറിയും, ഫയര്‍ പ്ളെയ്സ്‌ റൂമും ഈ നിലയിലാണ്‌. മൂന്നാമത്തെ നിലയിലാണ്‌ ഗോയിഥെ ജനിച്ചു എന്നു കരുതപ്പെടുന്ന മുറി. ഒരു മഹാ പ്രതിഭാശാലിയുടെ ജന്‍മ ഗ്രിഹത്തിലാണ്‌ നില്‍കുന്നത്‌ എന്ന ചിന്ത എന്നില്‍ സന്തോഷവും അഭിമാനവുമുണര്‍ത്തി. ചെറുതല്ലാത്ത ഒരു ഗ്രന്ഥ്ശാല ഇവിടെ ഉണ്ട്‌.
അദ്ദേഹത്തിന്‍റെ അമ്മയുടെയും സഹോദരിയുടെയും മുറികളും ഈ നിലയിലാണ്‌. നാലാമത്തേതും അവസാനത്തേതുമായ നിലയിലാണ്‌ ഗൊയിഥെയുടെ എഴുത്തുമുറി. അദ്ദേഹത്തിന്‍റെ വിഖ്യാതമായ പല രചനകളുടെയും സ്രിഷ്ടി നടന്നത്‌ ഈ മുറിയിലാണത്രെ. ഗൊയിഥെ ഹൗസ്സില്‍ മനം കവരുന്ന മറ്റൊരു കാഴ്ച 17ആം നൂറ്റാണ്ടില്‍ നിര്‍മിച്ചിട്ടുള്ള അസ്ട്രോനമിക്കല്‍ ക്ളോക്ക്‌ ആണ്‌. അദ്ഭുതകരവും അതിമനോഹരവുമാണ്‌ തീയ്യതിയും സൂര്യന്‍റെയും ചന്ദ്രന്‍റെയും സ്ഥാനങ്ങളും വരെ ക്രിത്യമായി കാണിക്കുന്ന ആ ഘടികാരം. സാങ്കേതികത്തികവും കലാമേന്‍മയും കൈകൊര്‍ത്തിരിക്കുന്നു ആ മനോഹര സൃഷ്ടിയില്‍.
വീടിനോട്‌ ചേര്‍ന്ന്‌ ഒരു മ്യുസിയവും ഉണ്ട്‌. ചിലകയ്യെഴുത്തുപ്രതികളും മറ്റും അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടോ എനിക്കവയില്‍ വേണ്ടത്ര ശ്രദ്ധചെലുത്താന്‍ കഴിഞ്ഞില്ല. ഒരു സ്വപ്നലോകത്തില്‍ നിന്നെന്നപോലെ ഞാന്‍ അവിടെ നിന്നും തെരുവിലേക്കിറങ്ങി നടന്നു. ഒരു പറ്റം കൊച്ചു കുട്ടികള്‍ ബഹളം വച്ചുകൊണ്ടു തെരുവ്‌ മുറിച്ച്‌, എന്നെ കടന്ന്‌ ഗോയിഥെ ഹൌസിലേക്കു നടന്നു. കുട്ടികളെ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍.....നിങ്ങള്‍കായി ഇതൊക്കെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. തിളങ്ങുന്ന ആ കൊച്ചു കണ്ണുകള്‍കിടയില്‍ മറ്റൊരു ഗോയിഥെ ഉണ്ടാവാം!!
നഗരമധ്യത്തിലെ ഗൊയിഥെയുടെ  മറ്റൊരു ശില്പം
അവിടെ നിന്നും നടന്നെത്തിയത്‌ സെയിന്‍റ് പോള്‍ ചര്‍ച്ചിനുമുന്നില്‍. ഫ്രാങ്ക്ഫര്‍ടിന്‍റെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു സ്ഥാനമാണ്‌ സെയിന്‍റ് പോള്‍ ചര്‍ച്ചിനുള്ളത്‌. 17ആം നൂറ്റാണ്ടില്‍ ഒരു പ്രൊടസ്റ്റന്‍റ് ചര്‍ച്ചായണ്‌ ഇതു തുറന്നത്‌. 18ആം നൂറ്റാണ്ടില്‍ പൊതുതെരഞ്ഞെടുപ്പിലൂടെ രൂപീക്രിതമായ അദ്യ സ്വതന്ത്ര പാര്‍ലമെന്റിന്‍റെ ആസ്ഥാനമാക്കി ഈ ചര്‍ച്ച്‌. വിപ്ളവകാലത്ത്‌ പാര്‍ലമന്റ് സമ്മേളനങ്ങള്‍ നടത്തിയതും ഇവിടെയായിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഈ പള്ളി തകര്‍ക്കപ്പെട്ടു. പിന്നീട്‌ യുദ്ധ ശേഷം പുതുക്കിപ്പണിയുകയായിരുന്നു. യുദ്ധശേഷം ഫ്രാങ്ക്ഫര്‍ടില്‍ പുനര്‍നിര്‍മിക്കപ്പെട്ട ആദ്യ കെട്ടിടവും ഇതായിരുന്നു. പുതുക്കിപണിതപ്പോള്‍ ആദ്യരൂപത്തില്‍ നിന്നും ഒരുപാടു മറ്റങ്ങള്‍ വരുത്തിയിട്ടുണ്ടത്രെ. രസകരമായ ചില പെയന്റിങ്ങുകള്‍ പള്ളിയുടെ അകത്തളത്തില്‍ ഉണ്ട്‌. പള്ളി പുതുക്കി പണിതശേഷം വരച്ചതാണവ.

പള്ളിയുടെ അകവശം ഒരു ദൃശ്യം
എന്തായാലും യുദ്ധശേഷം ഇതൊരു പള്ളിയായി ഉപയോഗിച്ചിരുന്നില്ല. മറിച്ച്‌ ഒരു പ്രദര്‍ശനശാലയായും സമ്മേളന സ്ഥലമായും ഉപയോഗിച്ചുവന്നു.
ഇനിയും ഒട്ടേറെ കാണാനുണ്ടെങ്കിലും എനിക്കതിനുള്ള സമയമില്ല. അധികം വയ്കാതെ ഹോട്ടെലില്‍ തിരിച്ചെത്തണം സാധനങ്ങള്‍ എടുത്തുവെക്കണം. പെട്ടന്നു തന്നെ ഹോട്ടെലില്‍ തിരിച്ചെത്തി പാക്കിംഗ്‌ തീര്‍ത്തു. ഒന്നര മണിക്കൂര്‍ ‍കൂടിസമയം ഉണ്ട്‌. ഡാന്‍ഫോസില്‍ മീറ്റിങ്ങിനു പോവുംബോള്‍ ഹോട്ടെലില്‍ നിന്നും ഒരു രണ്ടു കിലോമീറ്റര്‍ ദൂരത്തായി കണ്ട സ്ഥലം ഞാന്‍ കാണാനായി മനസ്സില്‍ കുറിച്ചിട്ടിരുന്നു. കൈസര്‍ലെയിലൂടെ ഒഴുകുന്ന മെയിന്‍ നദിയുടെ തീരം.... ഞാന്‍ അങ്ങോട്ടേക്കു നടന്നു. ദൂരം ഒരല്‍പം കൂടുതലായിരുന്നു എന്നു പറയതെ വയ്യ. ആ നദീതീരം കണ്ടത്‌ വണ്ടിയില്‍ പോവുംബോള്‍ ആയതു കൊണ്ട്‌ ദൂരം ഇത്ര തോന്നിയില്ല. പക്ഷെ ഞാന്‍ ആ നടത്തം നന്നായി ആസ്വദിച്ചു. നേര്‍ത്ത തണുപ്പും അതിനുകൂട്ടായി തണുപ്പിന്‍റെ ആക്കം ഒരിത്തിരി കൂട്ടിക്കൊണ്ട്‌ ഇളം കാറ്റും. നദീതീരത്തെത്തിയ എന്‍റെ മനസ്സും ശരീരവും ഒരു പോലെ കുളിര്‍ത്തു. അത്ര ഹൃദയഹാരിയായിരുന്നു അവിടെ കണ്ട കാഴ്ച്ച. നദിയില്‍ കളിച്ചുല്ലസിക്കുന്ന അരയന്നക്കൂട്ടം..... കൊക്കുരുമ്മിയും, ചിറകിട്ടടിച്ചും ആര്‍തുല്ലസിക്കുന്നു...ചിലവ കരയില്‍ കയറി അന്നനട പരിശീലിക്കുന്നു.....ചിലരാകട്ടെ ചിറകുകള്‍കിടയില്‍ മുഖം പൂഴ്തി വിശ്രമത്തിലാണ്‌.




ഞാനവിടെ സ്വയം മറന്നു നിന്നു. തലക്കുമുകളിലൂടെ പറന്നു പോയ ഒരു വിമാനം എന്നെ സമയത്തെകുറിച്ചു ബോധവാനാക്കി. മനസ്സില്ലാ മനസ്സോടെ പ്രക്രിതിയുടെ അതിസുന്ദരമായ ആ ദ്രിശ്യ വിരുന്നിന്‌ വിട പറഞ്ഞു. എന്‍റെ എല്ലാ യാത്രകളിലുമെന്നപോലെ മടക്കയാത്രയ്ക്‌ സമയമായപ്പോള്‍ എന്‍റെ മനസ്സില്‍ ഒരു നേര്‍ത്ത നൊമ്പരം നിറഞ്ഞു. കണ്ടു തീരാത്ത കാഴ്ചകള്‍....ഇനിയൊരു അവസരം കിട്ടുമോ എന്നറിയില്ല....എങ്കിലും പ്രതീക്ഷയോടെ ഞാന്‍ ഫ്രാങ്ക്ഫര്‍ടിനോടും, ജര്‍മ്മനിയോടും വിടചോദിച്ചു...

20 comments:

Unknown said...

സുഹൃത്തേ,
ചിത്രങ്ങള്‍ സഹിതമുള്ള ഈ വിവരണം അസ്സലായീ. ഭാവുകങ്ങള്‍

Unknown said...

യാത്രാവിവരണം എഴുതുവാൻ അല്പം കൂടെ വീതി കൂടിയ ടെമ്പ്ലേറ്റ് തിരഞ്ഞെടുക്കുകയാവും നല്ലതു. ഞാനും ഫ്രാങ്ക്ഫുർറ്റിൽ ഇതുപോലെ കാഴ്ച്ചകൾ കണ്ട് വിമാനം നഷ്ടപെടുന്നതിനു മുന്നെ ഓടി ബോർഡിങ്ങ് ഗേറ്റിലെത്തിയതോർക്കുന്നു .
സജി

krishnakumar513 said...

നല്ലഅസ്സല്‍ചിത്രങ്ങളും,വിവരണവും.ആശംസകള്‍......

ഒരു യാത്രികന്‍ said...

റ്റോംസ്‌: വന്നതില്‍ സന്തോഷം
ഞാനും എണ്റ്റെ ലോകവും: ഒരു നല്ല റ്റെപ്ളൈറ്റ്‌ തപ്പണം. പിന്നെ വീണ്ടുമുള്ളമെനക്കേട്‌ ഓര്‍ത്താല്‍...
ക്രിഷ്ണ: വന്നതില്‍ ഒരു പാട്‌ സന്തോഷം. നന്ദി.

ശ്രീ said...

ഇനിയും അവസരങ്ങള്‍ കിട്ടുമെന്നേ...

വിവരണങ്ങള്‍ പങ്കുവച്ചതിനു നന്ദി. :)

ബിജുക്കുട്ടന്‍ said...

നന്നായിട്ടുണ്ട്...

ഭായി said...

അല്‍പം ലേറ്റായതുകൊണ്ട് എത്താന്‍ താമസിച്ചുപോയി! പള്ളിമുറ്റത്തുകൂടെയാണ് ഇവിടെ എത്തിയത്.
യാത്ര ചെയ്യുന്നവരേയും യാത്രാ വിവരണങ്ങളും പണ്ടേ എനിക്ക് ഇഷ്ടമാണ്.
എസ്.കെ പൊറ്റക്കാടിനോടായിരുന്നു പ്രിയം.
പിന്നെ ജൂള്‍സ് വെര്‍ണിയുടെ നോവലുകളും(ഒരു ജാടക്ക് കിടക്കട്ടേ അതും കൂടി)
പരിചയപ്പെടാന്‍ കഴിഞതില്‍ സന്തോഷ്!
ഒന്നേ വായിച്ചുള്ളു. ബാക്കി മുറപോലെ വായിക്കണം!

ആശംസകള്‍.

റോസാപ്പൂക്കള്‍ said...

വളരെ നല്ല വിവരണം...
അവിടെയെല്ലാം പോയതുപോലെയായി
അഭിനന്ദനങ്ങള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ തൊട്ടപ്പുറം കിടക്കുന്ന ആ അരയന്നങ്ങളുടെ നാട്ടിലേക്ക് ഈ വമ്പൻ കാഴ്ച്ചകളൊക്കെ കാണാൻ ഒരിക്കൽ പോകണമെന്നുണ്ട്..
താങ്കൾ ഇതിലൂടെ അത്രയും കൊതിപ്പിച്ചുകളഞ്ഞില്ലേ.....

priyag said...

angane germaniyum kandu . iniyppol pokunnilla. nannyittundu vivaranam

ഒരു യാത്രികന്‍ said...

ശ്രീ:) അതെ അതുതന്നെയാണു എണ്റ്റെയും പ്രതീക്ഷ. സ്ഥിരമായി വായിക്കുന്നതില്‍ സന്തോഷം.

ബിജു:) വന്നതില്‍ സന്തോഷം. വീണ്ടും വരുമല്ലൊ.

ഭായി :) ഭായീ ലേറ്റായി വന്നാലും സ്റ്റൈലായി വന്നു. തുടര്‍ന്നും കൂടെ ഉണ്ടാവണം.

റോസാപ്പൂക്കള്‍ :) ഒരു പാട്‌ സന്തോഷം. നന്ദി...മറക്കാതെ വീണ്ടും വരൂ.

ബിലാത്തി :) ഞാന്‍ കരുതി ഈ വഴി മറന്നു എന്നു. വന്നതില്‍ ഒരു പാടു സന്തോഷം. ഇനിയും കൊതിപ്പിക്കാന്‍ ശ്രമിക്കാം.

ഉണ്ണിമോള്‍ :) നന്ദി. മറക്കാതെ വീണ്ടും വരൂ.

വന്നു ആശീര്‍വദിച്ച, അഭിനന്ദിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി...പുതിയൊരു യാത്രാവിശേഷവുമായി എത്രയും പെട്ടന്നു വരാം. സസ്നേഹം

Manikandan said...

ലോകത്തിലെ വിവിധ കാഴ്ചകള്‍ ബൂലോകത്തിലൂടെ കാണാന്‍ അവസരമുണ്ടാക്കിയതിന് നന്ദി. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടതെങ്ങനെയെന്ന് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ഒരു യാത്രികന്‍ said...

മണീ... ആഴത്തിലുള്ള വായന കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും നിരക്ഷരന്റെ ബ്ലോഗിനെ സമ്പുഷ്ടമാക്കിയ താങ്കള്‍ എന്റെ ബ്ലോഗിലും സാനിധ്യമറിയിച്ചതില്‍ വളരെ സന്തോഷം. തുടര്‍ന്നും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷയോടെ....സസ്നേഹം

vijayakumarblathur said...

സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിന്റെ കൂടെ അവിടത്തെ ജീവിതം കൂടി അനുഭവിപ്പിക്കുന്ന ചിത്രങ്ങൾ ആയിരുന്നു വേണ്ടത്.. നന്നായി ഭാവുകങ്ങൽ..(രഹസ്യം..കല്യാട് എവിടെ ? താഴത്ത് വീട്?)

mini//മിനി said...

യാത്രകൾ നന്നായിരിക്കുന്നു. ബാക്കി, സമയം പറയാൻ ഇനിയും കാണാം.

ഒരു യാത്രികന്‍ said...

വിജയകുമാര്‍:- ജീവിതം അടുത്തറിയാനുള്ള സമയമൊന്നും എന്റെ യാത്രകളില്‍ എനിക്ക് കിട്ടാറില്ല. പക്ഷെ ഇനിഅത്തരം ചിത്രങ്ങള്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിക്കാം. ( ഞാന്‍ താഴത്ത് വീട്കാരനല്ല ഇപ്പോള്‍ താമസം കല്യാട്ടുമല്ല)
മിനി :- വന്നതില്‍ സന്തോഷം. തുടര്‍ന്നും കൂടെ ഉണ്ടാവണം
....സസ്നേഹം

sm sadique said...

സഞ്ചാരം വളരെ ഇഷ്ട്ടമാണ് . പക്ഷെ ,ദൈവം പറഞ്ഞു നീ അങ്ങനെ സഞ്ചരിക്കണ്ട. അത് കൊണ്ട് സഞ്ചാരപ്രിയരായ നിങ്ങളോട് ഒത്ത് ഞാനും ഈ ബ്ലോഗിലൂടെ ...

ഒരു യാത്രികന്‍ said...

സിദ്ദിക്ക് വന്നതില്‍ സന്തോഷം...താങ്കളുടെ പരിമിതികള്‍ മനസ്സിലാക്കുന്നു. കാഴ്ചകള്‍ പറ്റുന്നത്രയും പകരാന്‍ ശ്രമിക്കാം.കൂടെ ഉണ്ടാവണം....സസ്നേഹം

Sulthan | സുൽത്താൻ said...

അങ്ങനെ ചുളുവിൽ ഒരു യാത്ര തരപ്പെടുത്തി തന്ന യാത്രികന്‌ നന്ദി.

ചിത്രങ്ങൾ സഹിതമുള്ള വിവരണം കലക്കി മാഷെ.

Sulthan | സുൽത്താൻ

Umesh Pilicode said...

അഭിനന്ദനങ്ങള്‍