Saturday, October 9, 2010

കാത്തിരുന്ന സന്തോഷം....

പ്രീയ സ്നേഹിതരെ ഈ സന്തോഷം നിങ്ങളോടല്ലാതെ  മറ്റാരോടാണ് പങ്കുവെക്കുക...അങ്ങനെ കാത്തു കാത്തിരുന്ന അതിഥി മിനിഞ്ഞാന്ന് എത്തി. തന്റെ കുഞ്ഞനുജത്തിയെ, നക്ഷത്രങ്ങളുടെ ലോകത്തില്‍ നിന്നും അനിക്കുട്ടന്‍ കണ്‍നിറയെ കാണുന്നുണ്ടാവും.
ഞങ്ങളുടെ വേദനയില്‍ പങ്കുചേര്‍ന്ന എല്ലാവരെയും ഈ സന്തോഷവും അറിയിക്കാതെ വയ്യ  
അനിക്കുട്ടനെ അറിയാത്തവര്‍കായി...അനിക്കുട്ടന്‍ ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു
 സസ്നേഹം
ഒരു യാത്രികന്‍  

22 comments:

Kalavallabhan said...

കയറ്റവും ഇറക്കവുമെല്ലമില്ലേ ജീവിതത്തിൽ.
ഈ സന്തോഷത്തിൽ പങ്കുചേരുന്നു.

മൻസൂർ അബ്ദു ചെറുവാടി said...

സങ്കടങ്ങളെ മറക്കാന്‍ ഈ പുഞ്ചിരിക്കു കഴിയട്ടെ. പ്രാര്‍ഥിക്കുന്നു.

siya said...

യാത്രികന്റെ ഞാന്‍ ആദ്യം വായിച്ച പോസ്റ്റ്‌ അതായിരുന്നു .അനികുട്ടനെ നല്ല ഓര്‍മ്മ ഉണ്ട് . കുഞ്ഞുമോള്‍ മിടുക്കി ആയി വളരട്ടെ ,എല്ലാ വിധ ആശംസകളും

Vayady said...

ഒരുപാട് ഒരുപാട് സന്തോഷം. ഈ സന്തോഷ വാര്‍ത്ത ഞങ്ങളുമായി പങ്കുവെയ്ച്ചതിനു നന്ദി. എപ്പോഴെങ്കിലും പുതിയ അതിഥിയുടെ ഫോട്ടോ ഇട്ടാല്‍ നന്നായിരുന്നു. കാണാന്‍ കൊതിയാകുന്നു. എന്താണു പേരിടുന്നത്?

ഒരു നുറുങ്ങ് said...

ഹായ്..ഹായി !!
പരമാനന്ദം..
പഴയ സങ്കടം ഓര്‍ത്തുപോയി..
പഴയ കമന്‍റും,കോപ്പി ചെയ്യുന്നു..

“ഒരു നുറുങ്ങ് said...

വയ്യ,യാത്രികാ...ഞാനിവിടെ വരണ്ടാരുന്നു...,
വായന ഇവിടെത്തിയേരമിത്തിരി ശ്വാസം വിട്ടു...
...“അനിക്കുട്ടന്‍റെ അമ്മയില്‍ ജീവന്‍റെ പുതിയ നാമ്പ്‌ കുരുത്തിരിക്കുനു. അനിക്കുട്ടന്‍റെ അച്ഛനോടും അമ്മയോടുമൊപ്പം ഞങ്ങളും ആ പുതിയ അതിഥിക്കായി ആഹ്ളാദപൂര്‍വ്വം കാത്തിരിക്കുന്നു....“
എനിക്ക് പ്രാര്‍ത്ഥിക്കാനേ കഴിയൂ..!!
April 27, 2010 4:58 PM ”

നവാതിഥിയുടെ ആയുരാഗ്യത്തിനായി
ഏറെ പ്രാര്‍ഥിക്കുന്നു,ആശംസകളോടെ.
ഹാറൂണ്‍ക്ക.

ശ്രീ said...

സന്തോഷത്തില്‍ പങ്കു ചേരുന്നു, മാഷേ

അലി said...

പുതിയ സന്തോഷങ്ങൾ സങ്കടങ്ങളെ കഴുകിക്കളയട്ടെ.

Typist | എഴുത്തുകാരി said...

ee santhoshathil koode undu.

പട്ടേപ്പാടം റാംജി said...

സന്തോഷത്തില്‍ പങ്ക് ചേരുന്നു.

ബിന്ദു കെ പി said...

വളരെ സന്തോഷം തോന്നുന്നു...

TPShukooR said...

ഹാവൂ, ഏതായാലും സന്തോഷമായി.

അഭി said...

സന്തോഷത്തില്‍ പങ്ക് ചേരുന്നു.

jyo.mds said...

അനിക്കുട്ടന്റെ ചിത്രവും അനുഭവിച്ച വേദനയും മറന്നിട്ടില്ല-അനിക്കുട്ടന്റെ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു.

ഭൂതത്താന്‍ said...

സന്തോഷത്തില്‍ പങ്കു ചേരുന്നു ....ആ കുഞ്ഞു പുഞ്ചിരി നിങ്ങളുടെ ഹൃദയത്തിന്റെ മുറിവുണക്കും ...തീര്‍ച്ച

Anees Hassan said...

സന്തോഷത്തില്‍ പങ്ക് ചേരുന്നു

Manju Manoj said...

അനിക്കുട്ടനെ ഓര്‍മയുണ്ട് യാത്രികാ... വല്ലാത്തൊരു വേദന ആയിരുന്നു അന്ന് ആ പോസ്റ്റ്‌ വായിച്ചപ്പോള്‍...അനിക്കുട്ടന്റെ കുഞ്ഞനുജത്തിക്ക് എല്ലാ വിധ ആശംസകളും .

lekshmi. lachu said...

സന്തോഷത്തില്‍ പങ്കു ചേരുന്നു...

Anaswayanadan said...

സ്വര്‍ഗത്തില്‍ ഒരു സിത്താറും ഒത്തിരിപ്പുണ്ടാകും
നിന്‍ പ്രിയ സ്നേഹിതന്‍ ................

ബിജുക്കുട്ടന്‍ said...

ഓര്‍മയുണ്ട്, സന്തോഷമായി :)

Sabu Hariharan said...

അഭിനന്ദനങ്ങൾ. നല്ല വർത്തമാനം

jayanEvoor said...

ഓ! ദൈവമേ!
നല്ലതു വരുത്തണേ....

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ നല്ല വാർത്ത ഞാനിന്നേ കണ്ടുള്ളൂ കേട്ടൊ.
സന്തോഷത്തിൽ പങ്കുചേരുന്നു....