Monday, November 15, 2010

സിങ്കപ്പൂര്‍ - മെര്‍ലയണ്‍ന്‍റെ നാട്...ഭാഗം 2

രണ്ടാം ഭാഗം ഇത്രയും വൈകിയതില്‍ ആദ്യം തന്നെ ക്ഷമ ചോദിക്കട്ടെ. അപ്രതീക്ഷിതമായ തിരക്കുകള്‍ കാരണമാണ് ഇത്രയും വൈകിയത്. ബ്ലോഗു വായനയും ഒരിത്തിരി മുടങ്ങിയിരുന്നു എന്ന് പറയാതെ വയ്യ. ഇനി ഞാന്‍ പൂര്‍വാധികം ഉഷാറായി നിങ്ങളുടെ കൂടെ ഉണ്ടാവും. അപ്പൊ തുടരാം...

പിറ്റേന്ന് അതിസുന്ദരമായ ഒരു പ്രഭാതത്തിലേക്കാണ് ഞാന്‍ ഉണര്‍ന്നത്. എന്നും മൊബൈലിലെ അലാറം കേട്ടുണരുന്ന ഞാന്‍ അന്നുണര്‍ന്നത്     ഒരു പുതിയ ശബ്ദം കേട്ടുകൊണ്ടാണ്.  ശബ്ദത്തിന്‍റെ ഉറവിടം തേടി ബാല്‍കണിയില്‍ ഇറങ്ങിയ ഞാന്‍ കണ്ടതോ താഴത്തെ നിലയിലെ ബാല്‍കണിയുടെ കൈവരിയില്‍ ഇരുന്നു കൂവുന്ന ആണ്‍ മയിലിനെ.
മയിലിനെ വിട്ടു മുഖമുയര്‍ത്തിയ എന്നെ തഴുകാന്‍ കടലിന്റെ ഗന്ധവും പേറിഎത്തിയ ഇളം തെന്നല്‍. അങ്ങ് ദൂരെ പ്രഭാത സൂര്യന്‍ ചാര്‍ത്തിക്കൊടുത്ത അരുണിമ തുടച്ചുനീക്കാന്‍ മടിച്ചു നില്‍കുന്ന ശാന്തയായ കടല്‍. അവളുടെ മാറില്‍ നങ്കൂരമിട്ടിരിക്കുന്ന ചെറുതും വലുതുമായ യാന പാത്രങ്ങള്‍.
 ഒരു വര്‍ഷത്തില്‍ ഏറിയ ദിവസവും കോണ്‍ക്രീറ്റ് കാടിനു നടുവില്‍ വാഹനങ്ങളുടെ ഇരമ്പലില്‍ കണ്ണ് തുറക്കുന്ന എന്റെ പ്രഭാതങ്ങള്‍....ആ എനിക്ക് അന്നത്തെ പ്രഭാതം പകര്‍ന്നു തന്ന ഊര്‍ജ്ജം അവര്‍ണ്ണനീയം. ദിനച്ചര്യകള്‍കും പ്രഭാത ഭക്ഷണത്തിനും ശേഷം ഞാന്‍ മീറ്റിംഗില്‍ പങ്കു കൊണ്ടു. യാത്രിക അന്നും കൂട്ടുകാരിയോടൊപ്പം കറങ്ങാനിറങ്ങി. ഇന്ന് ഓച്ചാര്‍ഡ്‌  റോഡിലാണ് അവര്‍ പോയത്. സിങ്കപ്പൂരിലെ  തിരക്കേറിയ വിപണന കേന്ദ്രങ്ങളില്‍ ഒന്ന്. എന്‍റെ മുന്‍ യാത്രകള്‍ എനിക്ക് സമ്മാനിച്ച ഓച്ചാര്‍ഡ്‌ അനുഭവങ്ങള്‍ ഞാനിവിടെ പങ്കുവെക്കാം.
ഓച്ചാര്‍ഡ്‌ റോഡു  യാത്രയില്‍ യാത്രിക കണ്ടത്  
അന്ന് സിങ്കപൂരില്‍ പോയപ്പോള്‍ എന്റെ രണ്ടു കസിന്‍സിന്റെ കൂടെയാണ്  ഓച്ചാര്‍ഡ്‌ റോഡില്‍ പോയത്. ഷോപ്പിങ്ങിനു പറ്റിയ സ്ഥലമായത് കൊണ്ട് ധാരാളം ടൂറിസ്റ്റുകള്‍ ഇവിടെ എത്തുന്നു. ഞങ്ങള്‍ കുറച്ചുനേരം തെരുവുകളിലൂടെ കറങ്ങി നടന്നു. പിന്നെ ഞങ്ങള്‍ പോയത് അവിടുത്തെ (സു ? കു?) പ്രസിദ്ധ ചുവന്ന തെരുവ് കാണാന്‍ വേണ്ടിയാണ്. ഓച്ചാര്‍ഡ്‌ റോഡില്‍ നിന്ന് ഞങ്ങള്‍ മെട്രോയില്‍ കയറി "ഗെലാങ്ങില്‍" പോയി. സിങ്കപൂരിലെ എണ്ണപ്പെട്ട ചുവന്ന തെരുവകളില്‍ ഒന്നാണ് ഗെലാങ്ങില്‍ ഉള്ളത്.വേശ്യാ വൃത്തി സിങ്കപൂരില്‍ നിയമവിധേയമാണെന്ന് (ചില സ്ഥലങ്ങളില്‍ മാത്രം) അറിയാമല്ലോ. വീഡിയോ ക്യാമറ ഞാന്‍ ഓഫ് ചെയ്തു ബാഗില്‍ വച്ചു. ആരെയും ശ്രദ്ദിക്കാതെ ഞങ്ങള്‍ ആ തെരുവുകളിലൂടെ നടന്നു. മിക്കവാറും വീടുകളുടെ മുന്നില്‍ ചന്ദനത്തിരിയും മെഴുകുതിരിയും ചൈനീസ് അലങ്കാരങ്ങളുമൊക്കെയായി ബുദ്ധ ക്ഷേത്രങ്ങളുടെ രൂപമാത്രികയിലുള്ള കൊച്ചു കൂട് വച്ചിരിക്കുന്നു.  ചുവന്ന അലങ്കാരങ്ങളും ചുവന്ന വിളക്കുകളും എല്ലാ വീടിനും കാണാം. ചിലയിടങ്ങളില്‍ കണ്ണാടിക്കൂട്ടില്‍ വിക്ടറി സ്റ്റാന്റിനെ അനുസ്മരിപ്പിക്കുന്ന പടികളില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന സുന്ദരികള്‍. ഇടവഴികളിലൂടെ ആരുടെയും ശ്രദ്ദ ആകര്‍ഷിക്കാതെ ഞങ്ങള്‍ നടന്നു. ഒരു തെരുവിലെത്തിയപ്പോള്‍ കസിന്‍ പറഞ്ഞു ഇവിടെ ഉള്ളവരെ ഒന്ന് ശ്രദ്ദിച്ചോ എന്ന്. ഞങ്ങള്‍ ആ തെരുവും കടന്നു പുറത്തെത്തി. ശ്രദ്ദിക്കണം എന്ന് പറഞ്ഞെകിലും എനിക്ക് ഒരു പ്രത്യേകതയും തോന്നിയില്ല. പുറത്ത് അവിടെയും ഇവിടെയുമായി ഇരുന്ന എല്ലാവരും സുന്ദരികള്‍ തന്നെ ആയിരുന്നു. പുറത്ത് കടന്നപ്പോള്‍ കസിന്‍ ചോദിച്ചു എന്തെകിലും പ്രത്യേകത തോന്നിയോ എന്ന്. ഞാന്‍ പറഞ്ഞു എനിക്കങ്ങനെ ഒരു പ്രത്യേകതയും ശ്രദ്ദയില്‍പ്പെട്ടില്ല.അപ്പോഴാണ് പുള്ളി എന്നെ ഞെട്ടിച്ചത്. അവരെല്ലാം ഹിജഡകളാണത്രേ. അവിശ്വസനീയം, മുംബയിലും മറ്റും കാണാറുള്ളവരെ പോലെയല്ല ഇവര്‍, എല്ലാവരും അതീവ സുന്ദരികള്‍. ആ തെരുവുകളെ പറ്റി നല്ല അഭിപ്രായമല്ലാത്തതിനാല്‍ ഒരിത്തിരി ഉള്‍ഭയം ഉണ്ടായിരുന്നു, പക്ഷെ ഒരു പാട് കേട്ടിട്ടുള്ള ആ തെരുവ് കാണണം എന്ന ആഗ്രഹം ഭയത്തെ ജയിച്ചു. പുറത്തെത്തിയപ്പോള്‍ അങ്ങനെ ഭയപ്പെടാന്‍ മാത്രം ഒന്നും തന്നെ ഇല്ല എന്നെനിക്കു തോന്നി. 

പിന്നെ ഞങ്ങള്‍ ഒരു പബ്ബില്‍ കയറി " ഒന്ന് രണ്ടു നാരങ്ങ വെള്ളം" കുടിച്ചു. അന്തരീക്ഷം തീര്‍ത്തും ബഹളമയം.ബഹളങ്ങള്‍   എനിക്ക് മടുത്തു തുടങ്ങിയിരുന്നു. അതുകൊണ്ട് ഏറെ വൈകിക്കാതെ അവിടെ നിന്നിറങ്ങിയ ഞങ്ങള്‍ നൈറ്റ്‌ സഫാരി കാണാന്‍ സിങ്കപ്പൂര്‍ സൂ യിലേക്ക് പോയി . അതിന്റെ ഒരു ചെറുവിവരണം വഴിയെ തരാം. തല്‍കാലം തരിച്ച് ഇത്തവണത്തെ യാത്രയിലെക്കുവരാം. 

വളരെ രസകരമായ ഒരു പരിപാടിയായിരുന്നു മീറ്റിങ്ങിന്റെ അവസാന ദിവസമായ അന്നത്തെ സായഹ്നത്തിലെക്കായി Phontech ഒരുക്കിയിരുന്നത്. ബോട്ടില്‍ ഒരു യാത്ര...ഇഷ്ടം പോലെ നാരങ്ങ വെള്ളവും, രസകരമായ കളികളും ഒക്കെയായി ഗംഭീരമായിരുന്നു ആ സായാഹ്ന യാത്ര. ഞങ്ങള്‍ യാത്ര ചെയ്ത ബോട്ട് ദേ താഴെ 

ദേ താഴെ കാണുന്ന നാരങ്ങ വെള്ളം കുപ്പി Phontech സുഹൃത്തുക്കള്‍ നോര്‍വേയില്‍ നിന്നും കൊണ്ടുവന്നതാണ്.
 അതിനു രസകരമായ ഒരു വശവുമുണ്ട്. ഈ നാരങ്ങ വെള്ളം വില്പനയ്ക്ക് തയ്യാറാവുന്നതിനു മുന്‍പ് ഇത് ഭൂമധ്യരേഖ മുറിച്ചു കടക്കണം. എന്നാലെ അതിന്റെ പാകം പൂര്‍ണമാവുകയുള്ളത്രേ. അതിനായി ബാരലില്‍ നിറച്ച നാരങ്ങ വെള്ളം  കപ്പലില്‍ കയറ്റിവിടുന്നു. ഭൂമധ്യരേഖ മുറിച്ചു കടന്ന് കപ്പല്‍ നോര്‍വേയില്‍ തിരിച്ചെത്തുന്നു. അതിനു ശേഷമാണ് കുപ്പികളില്‍  നിറയ്ക്കുന്നത്. ഏതു കപ്പലിലാണോ ഭൂമധ്യരേഖ മുറിച്ചു കടക്കുന്നത്‌ ആ കപ്പലിന്റെ പേര് കുപ്പിയില്‍ ആലേഖനം ചെയ്യുകയും ചെയ്യും. കണ്ടില്ലേ കുപ്പിയില്‍  എഴുതിയിരിക്കുന്നത് "M.V TAMESIS".
എന്ത് തന്നെയായാലും നാരങ്ങവെള്ളം കുടി ആരോഗ്യത്തിനു ഹാനികരമാണെന്നാണ് എന്‍റെ വാദം. കുറച്ചു  നാരങ്ങവെള്ളം അകത്ത് ചെന്നപ്പോഴാണ് എനിക്കാ ബോധോദയം ഉണ്ടായത്. അങ്ങനെ പരിപൂര്‍ണ്ണ നാരങ്ങവെള്ള നിരോധനത്തിനായി ശക്തിയുക്തം വാദിക്കുന്ന യാത്രികനെ താഴെ കാണാം. 
എന്തടൈ....നാരങ്ങവെള്ളം തീര്‍ന്നോ???? 
ഞങ്ങളുടെ വലിയ ബോട്ടിനരുകിലായി മറ്റൊരു ചെറിയകപ്പല്‍ ഉണ്ടായിരുന്നു. അതിന്റെ പടം ദാണ്ടേ താഴെ 
കൊച്ച് കൊച്ച് മത്സരങ്ങളും, കളികളുമായി അങ്ങനെ ആ മനോഹരമായ രാത്രിയാത്ര അവസാനിച്ചു. ഞങ്ങള്‍ എല്ലാവരോടും വിടപറഞ്ഞു. നാളെ തൊട്ട് ഞങ്ങളുടെ സിങ്കപ്പൂര്‍ മെയിന്‍ ലാന്‍ഡ് യാത്ര തുടങ്ങുകയായി.

ഇനി ഇത്ര വൈകില്ല. തുടര്‍ യാത്ര വിവരണങ്ങളുമായി ഞാന്‍ എത്രയും പെട്ടന്ന് വരാം. കാത്തിരിക്കില്ലേ..... 

28 comments:

ഒരു യാത്രികന്‍ said...

അടുത്ത ഭാഗം വൈകാതുണ്ടാവും.......

ശ്രീ said...

കലക്കുന്നുണ്ട് മാഷേ

ജീവി കരിവെള്ളൂർ said...

കപ്പല്‍ യാത്രതന്നെ ഒരു മോഹമാണ് .എന്ന് സാധിക്കുമോ ആവോ .

Muralee Mukundan , ബിലാത്തിപട്ടണം said...

കുറച്ചു നാരങ്ങവെള്ളം അകത്തുചെന്നപ്പോൾ ഇങ്ങനേ..മലായാളിയുടെ മാനം കാത്തു!

നല്ല അവതരണം തന്നെ...
അടുത്തഭാഗത്തിന് ഇനിയിത്ര അമാന്തം വേണ്ട കേട്ടൊ

K.P.Sukumaran said...

ഞാന്‍ തിരിച്ചും മറിച്ചും മയിലിന്റെ ചിത്രമാ‍ണ് കുറെ നേരം നോക്കിയത്. വായിച്ചപ്പോഴാണ് എവിടെയാണ് മയില്‍ ഇരിക്കുന്നത് എന്ന് മനസ്സിലായത്. എന്തിനാണ് ഈ “നാരങ്ങ”വെള്ളം ഭൂമധ്യരേഖ കടക്കുന്നത് എന്ന് മാത്രം മനസ്സിലായില്ല. ഇനിയിപ്പോ അടുത്ത ഭാഗം വായിക്കാന്‍ ജിജ്ഞാസയായി..

സ്നേഹപൂര്‍വ്വം,

Vayady said...

സോഡാനാരങ്ങവെള്ളമാണോ കുടിച്ചത്‌? എങ്കില്‍ കുഴപ്പമില്ല. അല്ലെങ്കില്‍ കുടല്‌ കരിഞ്ഞു പോകും. :)

പതിവുപോലെ വിവരണം നന്നായി.

പട്ടേപ്പാടം റാംജി said...

ഭൂമധ്യരേഖ മുറിച്ചു കടക്കല്‍ പൌര്ന്നമിയുടെ ബ്ലോഗിലാനെന്നു തോന്നുന്നു ഇതിനു മുന്‍പ്‌ വായിച്ചിരുന്നത്. നാരങ്ങാ വെള്ളം കുടിച്ചു കൊണ്ടേ ഇര്ന്നോളു.
ഇനി അടുത്തത് വൈകിക്കണ്ട.

siya said...

നല്ല പോസ്റ്റ്‌!!

ഹാപ്പി ബാച്ചിലേഴ്സ് said...
This comment has been removed by the author.
ഹാപ്പി ബാച്ചിലേഴ്സ് said...

ആദ്യഭാഗം വായിച്ചതായാണ് ഓർമ്മ. വായിച്ചോ?? ആഹ് ഓർമ്മ കിട്ടുന്നില്ല(ഒരു നാരങ്ങാ സർവത്ത് ഈ പോസ്റ്റ് വായിക്കുന്നതിനു മുമ്പ് കുടിച്ചിരിന്നു. അതിന്റെയാണോ??) എന്തായാലും ഫോട്ടോയടക്കമുള്ള വിവരണം നന്നായി. ഇനിയും കാണാം

ജാബിര്‍ മലബാരി said...

Good

ഈദ് മുബാറക്
Me also choto traveler


അഭിപ്രായം രേഖപെടുത്തുക:
www.yathravazhikal.blogspot.com
www.finepix.co.cc

ഒഴാക്കന്‍. said...

ആ കുപ്പി ഇഷ്ട്ടായി

krishnakumar513 said...

വിനീതെ ഇതെന്താ ചെറിയൊരു വിവരണം?കുറച്ചുകൂടി എന്തായാലും ആകാം

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നാരങ്ങാവെള്ളം ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് ഇന്ന് ചിന്തിക്കാനേ വയ്യ.
'ശക്തിയുക്തം' വാദിക്കുന്ന യാത്രികന്റെ വീഡിയോ കൂടി ഇടാമായിരുന്നു.

ഒരു യാത്രികന്‍ said...

ശ്രീ: സന്തോഷം മാഷെ, ആദ്യകമന്റിന് നന്ദി.

ജീവി: മോഹം നടക്കട്ടെ എന്നാശംസിക്കുന്നു.

ബിലാത്തി: പിന്നെ മാനം കാക്കാതെ. ഞാനേതാ മോന്‍ ...ഇല്ല ഇനി വൈകില്ല.

കെ.പി.എസ്.: വന്നതില്‍ സന്തോഷം.ഭൂമധ്യ രേഖ മുറിച്ച് കടക്കുന്നത് അവരുടെ പ്രോസസിന്ഗ്ന്റെ ഭാഗം മാത്രമാണ് എന്നാണു മനസ്സിലാക്കിയത്.

വായാടി: അതെ വെറും നാരങ്ങ വെള്ളം. :). നന്ദി വായാടി

റാംജി: വരവിനു നന്ദി മാഷെ. പൌര്ന്നമിയുടെ ബ്ലോഗ്‌ ഒന്ന് നോക്കട്ടെ.

സിയ: നന്ദി സിയാ

ഹാപ്പി ബാച്ചി: സംശയമുണ്ടോ?? എന്നാ ഒന്നുകൂടി വായിക്കൂ...എന്തിനാ സംശയം ബാക്കി വെക്കുന്നെ..

സുഫ് സില്‍: വ൨രവിനു നന്ദി..

ഒഴാക്കാന്‍: വെള്ളമൊഴിക്കാതെ കുഞ്ഞു ഗ്ലാസിലാ അതിനെ സേവിക്കേണ്ടത്. എന്തായാലും എനിക്കും ഇഷ്ടമായിരുന്നു.

കൃഷ്ണ: ഒത്തിരി വൈകിയതിനാല്‍ ഞാന്‍ ഇത്തിരി അലംഭാവം കാണിച്ചോ. അടുത്ത പോസ്റ്റില്‍ ശ്രദ്ദിക്കാം.

ഇസ്മയില്‍: വീഡിയോയോ...അതിന്റെ ഒരു കുറവേ ഉള്ളു....എന്നട്ട് വേണം എല്ലാവര്‍ക്കും എന്റെ നെഞ്ചത്ത് പൊതുയോഗം കൂടാന്‍ ..:)

വന്ന എല്ലാവര്‍ക്കും നന്ദി......സസ്നേഹം

സാബിബാവ said...

കൊതിപ്പിച്ചു കളഞ്ഞല്ലോ

mini//മിനി said...

ഇടയ്ക്ക് കാണാതായപ്പോൾ സിങ്കപ്പൂരിൽ പോയി വല്ല പുലിയെയും കണ്ട് പേടിച്ചുപോയോ എന്ന് സംശയമായി,
യാത്രികനും യാത്രികക്കും കുഞ്ഞു യാത്രികക്കും എന്റെ അഭിനന്ദനങ്ങൾ.

SUJITH KAYYUR said...

adutha post koodi nokkette.

Manikandan said...

സിങ്കപ്പൂർ യാത്രയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ ഭാഗം തീരെ ചെറുതായിപ്പോയി എന്നൊരു സങ്കടം എനിക്കുമുണ്ട്. അടുത്ത ഭാഗത്തിൽ കൂടുതൽ ചിത്രങ്ങളും വിവരണങ്ങളും പ്രതീക്ഷിക്കുന്നു. പിന്നെ ശ്രദ്ധയിൽ ഒരു ശ്രദ്ധവേണേ :)

ഐക്കരപ്പടിയന്‍ said...

ആദ്യമായാണ് ഇതിലെ, എന്റെ ബ്ലോഗിലെ കമ്മന്റ് വെച്ച് എത്തിയതാണ്. നന്നയി..ആശംസകള്‍..!
എനിക്കും യാത്രകള്‍ ഇഷ്ട്ടമാണ്, പക്ഷെ യാത്ര വിവരണം എഴുതാന്‍ മടിയും..!

A said...

nice reading. eagerly waiting for next episodes

ഒരു യാത്രികന്‍ said...

സാബി ബാവ: കൊതിപ്പിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരണം

മിനി: ടീച്ചറേ എത്ര എളുപ്പം പുലി പിടിക്കില്ല കേട്ടോ.ഞാനേതാ മോന്‍

സുജിത്: അടുത്ത പോസ്റ്റു വായിക്കാന്‍ തീര്‍ച്ചയായും വരൂ..

മണി: മണീ വന്നതില്‍ ഒരു പാട് സന്തോഷം. "ശ്രദ്ധിച്ചു" കേട്ടോ നന്ദി..

സലിം; ആദ്യ വരവിനു ഒരു പാട് നന്ദി. ഇനിയും മറക്കാതെ വരുമല്ലോ??

സലാം: സന്തോഷം സുഹൃത്തെ. ഇനിയും വരൂ...

സസ്നേഹം

ഹംസ said...

റിയാസിന്‍റെ ബ്ലോഗിലെ നാരങ്ങാവെള്ളത്തെ കുറിച്ചുള്ള കമന്‍റ് കണ്ടപ്പോഴാ ഓടി വന്നത് .. വന്നത് നഷ്ടമായില്ല.. നല്ല പോസ്റ്റ്

kARNOr(കാര്‍ന്നോര്) said...

നാരങ്ങാ വെള്ളം കുടിച്ചു കൊണ്ടേ ഇര്ന്നോളു.
ഇനി അടുത്തത് വൈകിക്കണ്ട

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

എന്റെ ബ്ലോഗിലെ കമന്റ്
വഴിയാണിവിടെ എത്തിയത്...
വരാന്‍ ഒരുപാടൊരുപാട് താമസിച്ചു...
അത് മോശമായി എന്ന് ഇവിടെ വന്നപ്പോ മനസിലായി...
അപ്പൊ യാത്രാ വിവരണം ഇങ്ങനേയും
എഴുതാം ല്ലേ...?
ഈ ബ്ലോഗ് ഞാന്‍ ആദ്യമേ കണ്ടിരുന്നെങ്കില്‍ ഇതിലും നന്നായി ഞാനും എഴുതുമായിരുന്നു.
(ഹും പിന്നെ...പിന്നെ...)
എന്തായാലും പഴയ പോസ്റ്റുകളൊക്കെയൊന്നു വായിക്കട്ടെ...
എന്നാപ്പിന്നെ ഞാനങ്ങോട്ട്.....

റാണിപ്രിയ said...

കണ്ടു പഠിക്ക്‌ .... ഇങ്ങനെ വേണം യാത്രാവിവരണം ...
നന്നായി കേട്ടോ....

ente lokam said...

ഞാന്‍ ആ റിയാസിന്റെ കൂടെ പന്ത് കളിച്ചിട്ട് ഒരു മാതിരി 'പച്ച' കളി..പിന്നെ ഹംസയുടെ
പിറകെ ഇങ്ങു പോന്നു.ഒരു നാരങ്ങ വെള്ളം കുടിക്കാം
എന്ന് കരുതി..ഇത് ഒരു ഒന്നൊന്നര നാരങ്ങ വെള്ളം വരുമല്ലോ.
ഇനി ഞാന്‍ ഈ വലിയ കപ്പലില്‍ തന്നെ...വാ പോകാം...എന്തായാലും
ഭൂ മധ്യ രേഖ കടക്കാന്‍ ഉള്ള സമയം എങ്കിലും കിട്ടുമല്ലോ..

നിരക്ഷരൻ said...

ഒന്നുരണ്ട് പുതിയ വിവരങ്ങൾ കിട്ടി ഈ പോസ്റ്റിൽ നിന്ന്.
1. സിംഹപുരിയിൽ ചിലയിടങ്ങളിലെങ്കിലും വേശ്യാവൃത്തി നിയമവിധേയമാണെന്നുള്ളത്.
2. പിന്നെ ആ ‘നാരങ്ങാവെള്ളം’ ഭൂമദ്ധ്യരേഖകടത്തുന്നത്.

ഇങ്ങനേം നാരങ്ങാ വെള്ളമോ ? :) :)