Thursday, January 27, 2011

സിങ്കപ്പൂര്‍ - മെര്‍ലയണ്‍ന്‍റെ നാട്...ഭാഗം 5

മുന്‍ഭാഗങ്ങള്‍ ഇവിടെ വായിക്കൂ.ഭാഗം 1ഭാഗം 2, ഭാഗം 3, ഭാഗം 4  

യൂണിവേര്‍സല്‍ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി മെട്രോയില്‍ കയറി തിരികെ ഹോട്ടലിലേക്ക്. ചുറ്റും ഇരുട്ട് പരന്നു തുടങ്ങി. സാധനങ്ങളുമെടുത്ത് ഞങ്ങള്‍ ടാക്സിയില്‍ കൂട്ടുകാരന്റെ വീട്ടിലേക്ക് തിരിച്ചു. "ചോ ച്ചു കാങ്ങ്" എന്ന സ്ഥലത്താണ് അവന്‍റെ താമസം. റോഡരുകില്‍ തന്നെ മധു കാത്തിരിപ്പുണ്ടായിരുന്നു. ഒരു പാട് കാലം കൂടിയാണ് ഞങ്ങള്‍ കാണുന്നത്. ആ ആഹ്ലാദം ഞങ്ങള്‍ മറച്ചു വെച്ചില്ല. അന്ന് രാത്രി വൈകുവോളം ഞങ്ങള്‍ അടുത്തുള്ള ഒരു റെസ്റ്റോറന്റില്‍ ഹെനികൈനിന്റെ തണുത്ത നുര നുരപ്പിനു കൂട്ടിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ചു. പിറ്റേന്ന് സിങ്കപ്പൂര്‍ സൂ കാണാന്‍ തീരുമാനിച്ചു.
മൃഗശാല എന്ന് പറയുമ്പോള്‍ നിന്ന് തിരിയാന്‍ സ്ഥലമില്ലാത്ത കൂട്ടിലടച്ച മൃഗങ്ങളാണ് നിങ്ങളുടെ മനസ്സില്‍ വരുന്നതെങ്കില്‍ നിങ്ങള്ക് തെറ്റി, ആ ധാരണ സിങ്കപൂര്‍ മൃഗശാല തിരുത്തും. ഇരുപത്തെട്ടു ഹെക്ടറോളം പരന്നു കിടക്കുന്ന ഒരു വനപ്രദേശം, അതില്‍ പലയിടത്തായി സ്വൈര്യ വിഹാരം നടത്താന്‍ പാകത്തില്‍ മൃഗങ്ങളെ സുരക്ഷിതമായ വേലിക്കെട്ടിനുള്ളില്‍ സംരക്ഷിച്ചിരിക്കുന്നു. "മണ്ടായ് സൂ" എന്നാണ് ഇത് സിങ്കപൂരില്‍ അറിയപ്പെടുന്നത്.എല്ലാ മൃഗങ്ങള്‍ക്ചുറ്റും അവര്‍ക്ക് പരിചയമുള്ള ഒരന്തരീക്ഷവും ചുറ്റുപാടും ഒരുക്കികൊടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ മൃഗങ്ങളുടെ തികച്ചും സ്വാഭാവികമായ പെരുമാറ്റം ഇവിടെ അനുഭവവേദ്യമാകുന്നു. ഇതിനടുത്ത് തന്നെയുള്ള മറ്റൊരു പ്രവേശനകവാടം "Night Safari" യുടെതാണ്. മൃഗശാലയിലൂടെയുള്ള ഒരു രാത്രി സസഞ്ചാരമാണിത്. കഴിഞ്ഞതവണത്തെ സിങ്കപൂര്‍ യാത്രയില്‍ ഞാന്‍ നൈറ്റ് സഫാരിയില്‍ പോയത് കൊണ്ട് ഇക്കുറി അതൊഴിവാക്കി. പക്ഷെ പറയാതെ വയ്യ അതിഗംഭീരമായ ഒരനുഭവമാണ് നൈറ്റ് സഫാരി. ട്രാമിലുള്ള ഒരു ഗൈഡട്‌ ടൂറാണിത്. മൃഗങ്ങളുടെ സ്വഭാവസവിശേഷതകളും രാത്രിപെരുമാറ്റങ്ങളെ പറ്റിയും രാത്രി ഇരതേടുന്ന മൃഗങ്ങളെ പറ്റിയും അവര്‍ വിശദീകരിച്ചുതരും. പകല്‍ അഞ്ചു മണിക്കൂറോളം ചിലവിട്ടാണ് ഞങ്ങള്‍ മൃഗശാല മുഴുവന്‍ നടന്ന് കണ്ടത്.അത്രയ്കുണ്ട് കാണാന്‍. മുന്നൂറ്റി ഇരുപതോളം വര്‍ഗത്തില്‍പ്പെട്ട ജന്തുക്കള്‍ ഇവിടെ ഉണ്ട്. പിന്നെ രാത്രി വീണ്ടും വരുക എന്നത് ആലോചിക്കാനേ പറ്റിയില്ല. പ്രകൃതി സംരക്ഷണത്തിന്റെയും മൃഗ സംരക്ഷണത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന അതീവ ഹൃദ്യമായ ഒരു ഷോയും അവിടെ ഞങ്ങള്‍ കണ്ടു. ബാക്കി ചിത്രങ്ങള്‍ പറയും.











 ഒരു മൃഗശാലയ്ക് ഇത്തരം ഒരു പ്രകൃതി അത്ഭുതമല്ലേ?

ഷോയ്ക്ക് ഇടയില്‍ പീലിവിരിച്ചാടുന്ന വെള്ള മയില്‍ 


എന്നോട് കളിക്കല്ലേ   






ആമയുടെ മുകളില്‍ കുഞ്ഞു യാത്രികന്റെ പോസ് 
വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയതിനു ശേഷം മധു ഞങ്ങളെ  "മുസ്തഫ സെന്റെറില്‍" കൊണ്ടുപോയി. ഇവിടെയാണ് സിങ്കപൂരിലെ മുഴുവന്‍ മലയാളികളും ഷോപ്പിങ്ങിനായി വരുന്നത് എന്ന് തോന്നും അവിടുത്തെ മലയാളി ബാഹുല്യം കാണുമ്പോള്‍. അടുത്തദിവസം അതായത് സിങ്കപൂരിലെ ഞങ്ങളുടെ അവസാനത്തെ ദിവസം ഞങ്ങള്‍ "Jurong Bird Park" നായി മാറ്റിവച്ചു. പതിനൊന്നു മണിയോടെ ഞങ്ങള്‍ പാര്‍ക്കിലെത്തി. ഇരുപതു ഹെക്ടറില്‍ പരന്നു കിടക്കുന്ന വിശാലമായ പാര്‍ക്ക്‌. ഇവിടെയം പക്ഷികള്‍ക് അവര്‍ക്ക് ചിരപരിചിതമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. പക്ഷികള്‍ക് യഥേഷ്ടം പറന്നുനടക്കാന്‍ ആവശ്യമുള്ളത്ര സ്ഥല സൗകര്യം ഒരുക്കിയിരിക്കുന്നു  മുന്നൂറ്റി എണ്‍പതോളം വര്‍ഗ്ഗത്തില്‍ പെട്ട നാലായിരത്തി അറുന്നൂറിലധികം പക്ഷികള്‍ നമുക്ക് തരുന്ന ദൃശ്യവിരുന്ന് അവിസ്മരണീയം. ഇനി ചിത്രങ്ങള്‍ പറയും.














 കൃത്രിമ വെള്ളച്ചാട്ടത്തിനരുകില്‍ 


 ഒട്ടകപ്പക്ഷിയുടെ ക്ലോസപ്പ് ‌ 
 യാത്രികയുടെ കയ്യില്‍ നിന്നും പഴം കഴിക്കുന്ന ഒട്ടകപ്പക്ഷി 

 ബോട്ടില്‍ട്രീ ക്കരുകില്‍ 
 യാത്രികയുടെ കയ്യില്‍ നിന്ന് ഭക്ഷണം ലോറി കീറ്റ്സ് 
യാത്രികനും പ്രാവുകളും  
പ്രദ ര്‍ശനത്തിനിടയിലെ പ്രകടനം
മധുവിന്റെ വീട്ടില്‍ തിരിച്ചെത്തി. സാധനങ്ങളെല്ലാം പാക്ക് ചെയ്തു. മധുവിന് അത്യാവശ്യമായി ഇന്ത്യയില്‍ പോവേണ്ടത് കൊണ്ട് അവന്‍ ഞങ്ങളെക്കാളും മുന്‍പേ ഇറങ്ങി. ഇനിയും വരാനും ബാക്കി വച്ച കാഴ്ചകള്‍ കാണാനും അവസരമുണ്ടാവും എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ സിങ്കപൂരിനോടും മധുവിന്റെ കുടുംബത്തോടും വിടപറഞ്ഞു....    

26 comments:

ഒരു യാത്രികന്‍ said...

ജര്‍മ്മന്‍ വിശേഷങ്ങളുമായി ഉടന്‍ വരാം

ശ്രീ said...

കിടിലന്‍ വിവരണവും ചിത്രങ്ങളും മാഷേ...


[ഒരു കുഞ്ഞു കടുവയെയോ പുലിയേയോ ഇങ്ങൈടുത്തോണ്ട് വരാമായിരുന്നില്ലേ?]
;)

Unknown said...

നന്നായി എഴുതിയിരിക്കുന്നു. അത് പോലെ നിറയെ ഫോട്ടോസും. ആശംസകള്‍ !!

പട്ടേപ്പാടം റാംജി said...

മുന്നൂറ്റി ഇരുപതോളം വിഭാഗത്തില്‍ പെട്ട ജന്തുക്കള്‍ എന്ന് പറയുമ്പോള്‍ ഊഹിക്കാവുന്നതെ ഉള്ളു വിസ്തൃതിയുടെ വലുപ്പം. ഈ ചിത്രങ്ങളൊക്കെ നേരില്‍ കണ്ടവയാണെന്ന് വായിക്കുമ്പോള്‍ സത്യത്തില്‍ അസൂയ തോന്നുണ്ട്. പീലി വിരിച്ചാടുന്ന മയില്‍ മനസ്സിലങ്ങനെ കിടക്കുന്നു.
സുന്ദരമായ ചിത്രങ്ങള്‍ക്ക് ചെറുവിവരണം കൊണ്ട് ഭംഗി കൂട്ടിയ പോസ്റ്റ്‌.

jayanEvoor said...

ആ വെണ്മയിൽ എന്നെ അദ്ഭുതപ്പെടുത്തി!
നല്ല പോസ്റ്റ്.
അഭിനന്ദനങ്ങൾ!

Muralee Mukundan , ബിലാത്തിപട്ടണം said...

വെണ്മയിൽ മുതൽ കിടിലൻ ചിത്രങ്ങളുമായി അവസാനം വന്യജീവി,പക്ഷി സങ്കേതങ്ങളീലൂടെ ഒരു ജൈത്രയാത്ര നടത്തി അങ്ങിനെ ഒരു കമനീയമായ സിങ്കപ്പൂർ യാത്രക്ക് വിരാമമിട്ടു അല്ലേ വിനീത്

നിരക്ഷരൻ said...

രണ്ട് പ്രാവശ്യം പോയിട്ടും ഒരുപാട് ഇനിയും ബാക്കിയുണ്ട് സിംഗപ്പൂരിൽ കാണാൻ ബാക്കിയെന്ന് ഈ പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു. മൃഗങ്ങളുടെ ഒരു ഘോഷയാത്രതന്നെ ഉണ്ടല്ലോ ?
ഒട്ടകപ്പക്ഷിയുടെ ക്ലോസപ്പ് ചിരി കലക്കി.

mini//മിനി said...

photos എല്ലാം ഉഗ്രൻ

siya said...

BIRD PARK കണ്ടപ്പോള്‍ അതില്‍ flamingos ടെ അടുത്ത് പോയി നിന്ന സന്തോഷം .........ഇപ്പോളും ഓര്‍ക്കുന്നു .അതിനെ ഒന്ന്‌ തൊട്ടു നോക്കാനും സാധിച്ചു ട്ടോ .ഈ വിവരണവുംവളരെ നന്നായി .

K@nn(())raan*خلي ولي said...

വായിക്കുന്നവരെ കൂടെക്കൊണ്ടുപോകുന്നത്ര മനോഹരമായ വിവരണങ്ങള്‍. വിനുവേട്ടാ, സൂപ്പര്‍!

(ഇത്രേം പെട്ടെന്ന് തിരിക്കേണ്ടിയിരുന്നില്ല കേട്ടോ)

സ്വപ്നസഖി said...

സിംഗപ്പൂരിനെക്കുറിച്ചുള്ള മനോഹര വിവരണത്തിന് അഭിനന്ദനങ്ങള്‍ .

ശാന്ത കാവുമ്പായി said...

സിങ്കപ്പൂരിൽ കൊണ്ടുപോയതിനു നന്ദി.

sijo george said...

ഹും.. ഇതിലും നല്ല സൂ ഒക്കെ നാട്ടിലാ ഉള്ളെ.. :) (അസൂയയൊന്നുമല്ല, സത്യമാ..) നല്ല വിവരണങ്ങളും, ചിത്രങ്ങളും മാഷെ.. ജർമ്മൻ വിശേഷങ്ങൾ വേകം പോരട്ടെ..

ഒരു യാത്രികന്‍ said...

ശ്രീ: ആദ്യവരവിനു നന്ദി. എന്തെ തേങ്ങ എടുക്കാന്‍ മറന്നോ....കയ്യിലുള്ള പുലിക്കുട്ടി തന്നെ ധാരാളം....എല്ലാഭാഗങ്ങളും ഒറ്റയടിക്ക് വായിച്ചു ഇല്ലേ ....വളരെ സന്തോഷം.

ഗന്ധര്‍വന്‍: നന്ദി ഗന്ധു....ഇനിയും വരും..

റാംജി: അഞ്ചു മണിക്കൂര്‍ നടത്തം തന്നെ ആയിരുന്നു. സമയം പോയതാരിയില്ല. വെള്ളമയില്‍ എനിക്കും ഏറെ ഇഷ്ടമായി. അവരുടെ താളത്തിനനുസരിച്ച് തന്നെ നൃത്തവും ചെയ്തു..

ജയന്‍: ഡോക്ടറെ അത്ഭുതങ്ങളുടെ ഒരു കലവറ തന്നെയാണ് ആ മൃഗശാല..

ബിലാത്തിപട്ടണം: അതെ ബിലാത്തി .അടുത്ത ആഴ്ച മറ്റൊരു യാത്ര പോവുന്നു. അതിനുള്ള തയ്യാറെടുപ്പാണ്.

നിരക്ഷരന്‍: നീരുജി ശരിയാണ്, ഒരു പാട് ഞാനും ബാക്കി വെച്ചു. ഇതെന്റെ മൂന്നാമത്തെ സിങ്കപൂര്‍ യാത്രയായിരുന്നു. എന്റെ യാത്രകള്‍ പലതും ജോലിസംബന്ധമായത്‌ കൊണ്ട് മുഴുവന്‍ കാണാനുള്ള സമയവും കിട്ടാറില്ല.പറ്റുന്നത്ര സമയം ഉപയോഗപ്പെടുത്തുന്നു. ആ ചിരി എനിക്കും കൌതുകമായിരുന്നു.

മിനി: സന്തോഷം ടീച്ചറെ

സിയാ: അതെ മറക്കാനാവാത്ത അനുഭവങ്ങള്‍ തന്നെയാണ് ഇവിടം നമുക്ക്ക് തരുന്നത്.

കണ്ണൂരാന്‍: നാട്ടുകാരാ വന്നല്ലോ വളരെ സന്തോഷം. അപ്പൊ വായിക്കൂ പ്രചരിപ്പിക്കൂ...

സ്വപ്നസഖി: നന്ദി സഖീ. ഇനിയും വരൂ...

ശാന്ത ടീച്ചര്‍: ഇനിയും ഒരു പാട് സ്ഥലത്ത് കൊണ്ട് പോവാം. കൂടെ ഉണ്ടായാല്‍ മതി.വന്നതില്‍ വളരെ സന്തോഷം

സിജോ: ഹഹ....ശരിയാ..തൃശൂരെ സൂ കണ്ടിരുന്നു. പക്ഷെ ഈ മാതൃകയില്‍ നമ്മുടെ നാട്ടിലും ഒരു മൃഗശാല വരുന്നു എന്ന് കേള്‍കുന്നു...വന്നാല്‍ കൊള്ളാം

സസ്നേഹം

Manju Manoj said...

നന്നായിട്ടുണ്ട് യാത്രിക....പല നിറങ്ങളുള്ള തത്തകളെ കാണാന്‍ നല്ല രസം...

Manikandan said...

സിങ്കപ്പൂർ യാത്രയുടെ ഒരു ഭാഗം കൂടെ സമാപിച്ചു. എഴുതാനുള്ള മടികൊണ്ടാണൊ അധികം എഴുതാതെ ചിത്രങ്ങൾ കൂടുതൽ ഉൾപ്പെടുത്തിയത്. സിങ്കപ്പൂർ യാത്രയുടെ വിവരങ്ങൾ പങ്കുവെച്ചതിന് നന്ദി. ചിത്രങ്ങളും നന്നായിട്ടുണ്ട്.

റെസ്റ്റോറന്റ്, ഇരുപത്തെട്ടു, യഥേഷ്ടം, ദൃശ്യവിരുന്ന്

Naseef U Areacode said...

വളരെ നന്നായിട്ടുണ്ട് യാത്രികന്‍... നല്ല ഫോട്ടോകള്‍ ....
ചില വിചിത്രരൂപത്തിലുള്ള മറ്ഗങ്ങളെ കണ്ടു.. അവയെ കുറീച്ചു ചെറൂതായി ഒന്നു എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നുന്നു...

കൊച്ചുയാത്രികന്റെ പോസ് ഇഷ്ടപ്പെട്ടു... ആശംസകള്‍

ഒരില വെറുതെ said...

ആദ്യമായാണ് ഇവിടെ. വാക്കും ചിത്രങ്ങളും ചേര്‍ന്ന് ഹൃദ്യമായ യാത്രാനുഭവം തീര്‍ക്കുന്നത് അനുഭവിച്ചറിഞ്ഞു. യാത്രയുടെ വിത്തുകള്‍ ഉള്ളില്‍ മുളച്ച ഒരാള്‍ക്ക് മാത്രം എഴുതാനാവുന്ന ഭാഷ.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ചിത്രങ്ങളും വിവരണവും സൂപ്പര്‍..

Unknown said...

കൊള്ളാം, ഇനിയേതായാലും സിംഗപൂരിലെ സൂവിലേക്ക്‌ പോകേണ്ട. കാരണം ഈ ചിത്രങ്ങളത്രയും സംസാരിക്കുന്ന ചിത്രങ്ങളായിരുന്നു.

വരട്ടെ, നാസികളുടെ നട്ടിലെ വിശേഷങ്ങള്‍!

theeravaani said...

തീരവാണി വഴി ഞാനും സിങ്കപ്പൂരില്‍ എത്തി..എന്നെ ഇവിടേക്ക് നയിച്ചതിനു ഒരായിരം നന്ദി!വിവരണം നന്നായി.അതിനേക്കാള്‍ ഇഷ്ടമായി,ഫോട്ടോകള്‍...ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍!

ജോയ്‌ പാലക്കല്‍ - Joy Palakkal said...

അതെ... സിങ്കപ്പൂരിൽ കൊണ്ടുപോയതിനു നന്ദി

അതിമനോഹരമായിരിക്കുന്നു!!!
ആശംസകളോടെ..
ഇനിയും തുടരുക..

നിരക്ഷരൻ said...

ബ്ലോഗിന് രണ്ടാം വാർഷികാശംസകൾ. തുടരട്ടെ അനന്തമീ യാത്ര...

ശങ്കരനാരായണന്‍ മലപ്പുറം said...

ആസ്വദിച്ചു!

ദിവാരേട്ടN said...

സമയക്കുറവു കാരണം ക്രമമായ വായന സാധിക്കുന്നില്ല. ഗംഭീരമായിരിക്കുന്നു!!

ഒരു യാത്രികന്‍ said...

മഞ്ജു: അതേ മഞ്ഞ് നല്ല രസമായിരുന്നു. ഇനിയു ഒരുപാടു വര്‍ണ്ണ ഭേദങ്ങള്‍ ഉണ്ടായിരുന്നു..

മണി: ഇക്കുറി നേരെത്തെ വന്നു തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനു ഒരു പാട് നന്ദി. അന്ന് തന്നെ തിരുത്തിയിരുന്നു കേട്ടോ...

നസീഫ്: സന്തോഷം. ഒരു ഇത്തിരി വിവരണം ആവാമായിരുന്നു എന്ന് എനിക്കും തോന്നി. പക്ഷെ മടി...

വെറുതെ ഒരില: ആദ്യ വരവിനും കമന്റ്റിനും ഒരു പാട് നന്ദി. ഇനിയും മറക്കാതെ വരൂ..

ഇസ്മു: നന്ദി ഇസ്മൂ...

കടലാസുപൂക്കള്‍: പക്ഷെ പറ്റിയാല്‍ പോവണം. വരവിനു നന്ദി..

തീരവാണി: വന്നതില്‍ ഒരു പാട് സന്തോഷം..

ജോയ്: നന്ദി ജോയ്. ഇനിയുള്ള യാത്രകളിലും കൂടെ വരൂ

നീരുജി: ഈ ആശംസ എനിക്കേറെ പ്രീയപ്പെടതാണ്..

ശങ്കര നാരായണന്‍: നന്ദി..ഇനിയും വരണം

ദിവാരേട്ടന്‍: വന്നതില്‍ വളരെ സന്തോഷം ദിവാരേട്ടാ