അദ്ദേഹത്തിന്റെ ബന്ധുവിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍ ഞാന്‍ വര്‍ധിച്ച നെഞ്ചിടിപ്പോടെ ഇരുന്നു. "ദാ അവര്‍ വന്നിറ്റിണ്ട്" ഗൃഹനാഥ അകത്തേക്കുനോക്കി പറഞ്ഞു. സ്വെറ്ററിന്റെ കയ്യ് വലിച്ചു നേരെയാക്കികൊണ്ട് അദ്ദേഹം മുറിയിലേക്ക് കടന്നു വന്നു. ഞാനും യാത്രികയും എഴുന്നേറ്റുനിന്നു കൈ കൂപ്പി. ഇരിക്കാന്‍ പറഞ്ഞ അദ്ദേഹത്തെ ഞാന്‍ സാകൂതം വീക്ഷിച്ചു. വിചാരിച്ചതിലധികം പ്രായം തോന്നുന്നു. തുടരെയുള്ള പരിപാടികള്‍ കാരണമാവും അല്പം ക്ഷീണം തോന്നുന്നു മുഖത്ത്. മലയാളത്തിന്റെ പ്രീയ കഥാകാരന് ശ്രീ. ടി. പദ്മനാഭന്റെ മുന്നില്‍ എന്തുപറഞ്ഞു തുടങ്ങും എന്നറിയാതെ ഞാനിരുന്നു. ഭാഗ്യം അദ്ദേഹം തന്നെ സംസാരത്തിനു തുടക്കമിട്ടു.
"ഇയാളാണല്ലെ പരമേശ്വരന് പറഞ്ഞ ആള്".
"അയ്യന്" എന്ന തൂലിക നാമത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന യു. എ. ഇ യിലെ പ്രശസ്ത ചിത്രകാരനാണ് പരമേശ്വരന്. എനിക്ക് ഗുരുതുല്യനും സുഹൃത്തും. ശ്രീ പദ്മനാഭാനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ശ്രീ. പരമേശ്വരന്. ടി. പദ്മനാഭന്റെ ലേഖന സമാഹാരമായ "പള്ളിക്കുന്ന് " എന്ന പുസ്തകത്തില്‍ അദ്ദേഹം പരമേശ്വരനെന്ന ചിത്രകാരനെപ്പറ്റി പറയുന്നുണ്ട്.
കുറേ വര്‍ഷങ്ങളായുള്ള എന്റെ ശ്രമമാണ് എനിക്ക് പ്രീയപ്പെട്ട എഴുത്തുകാരെ/കലാകാരന്മാരെ വരച്ച് അതില്‍ അവരുടെ കയ്യൊപ്പ് വാങ്ങുക എന്നത്, പറ്റിയാല്‍ അവരുടെ പുസ്തകങ്ങളിലും. പക്ഷെ അധികം പേരെയൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പാട് പേരെ വരച്ചുവെച്ചുവെങ്കിലും പലരും എനിക്ക് ഒരു ഒപ്പ് തരില്ലെന്ന വാശിയോടെ കാലയവനികയ്കുള്ളില്‍ മറഞ്ഞു.
ആയിടെയാണ് ടി. പദ്മനാഭന് ദുബായില്‍ വരുന്നു എന്ന വിവരം അറിഞ്ഞത്. ഞാനും ഒരു കണ്ണൂരുകാരനാണെങ്കിലും ഒരിക്കലും നാട്ടില്‍ വച്ച് അദ്ദേഹത്തെ കാണാനുള്ള അവസരം ഉണ്ടായിട്ടില്ല.കാണാന്‍ അവസരം ഉണ്ടാക്കിത്തരാം എന്ന് പരം സര്(ശ്രീ.പരമേശ്വരന്) എന്നോട് പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ചാണ് കരാമയിലെ ടി. പദ്മനാഭന്റെ ബന്ധുവിന്റെ വീട്ടില്‍ ഞാനും യാത്രികയും കുഞ്ഞു യാത്രികനുമായി പോയത്.
ഉറച്ച നിലപാടുകളും കരുത്തുറ്റ വാക്കുകളുമായി മാധ്യമങ്ങളില്‍ തലയുയര്‍ത്തി നില്ക്കാറുള്ള അദ്ദേഹത്തിനു മുന്പില് ഞാന്‍ കാതോര്‍ത്തിരുന്നു. അല്ലെങ്കില്‍ തന്നെ എനിക്കേറെ പ്രീയമുള്ള ബഹുമാന്യ വ്യക്തികളെ കാണുമ്പോള്‍ ഞാനാകെ പ്രശ്നത്തിലാകും . ഒന്നും സംസാരിക്കാന്‍ കഴിയില്ല.വല്ലാതെ exited ആവും. പക്ഷെ അദ്ദേഹം സംസാരിച്ചുകൊണ്ടേയിരുന്നു. ഞാന്‍ നല്ല കേള്‍വിക്കാരനായി...
" എനിക്ക് വാഹനവും പെന്നും വലിയ കമ്പമാണ്, അതിന്റെ പരസ്യങ്ങളെല്ലാം ഞാന്‍ ശ്രദ്ധിക്കും...എന്റെ കയ്യില്‍ ഒരു പാട് നല്ല പെന്നുകള് ഉണ്ട്.ഞാനതാര്‍ക്കും കൊടുക്കലില്ല. ചിലപ്പോള്‍ ബാങ്കിലൊക്കെ പോയാല്‍ ആരെങ്കിലും പെന്ന് ചോദിക്കും, ഞാന്‍ കൊടുക്കില്ല, എന്താ?! പലപ്പോഴും തിരിച്ചു കിട്ടില്ല...അപ്പൊ നമ്മളൊന്നും പെന്ന് കാണാത്തതല്ലേ എന്ന ഭാവത്തില്‍ അവരൊന്നു നോക്കും...അദ്ദേഹം തുടര്‍ന്നു..."ഈയിടെ മമ്മൂട്ടിക്കൊരു കാര്‍ ആക്സിടന്റ്റ് ഉണ്ടായി, കാറ് "സ്കോഡ" ആയതു കൊണ്ട് ഒന്നും പറ്റിയില്ല"..തുടര്‍ന്ന് എന്നോടൊരു ചോദ്യം " സ്കോഡ ഏതു രാജ്യത്തിന്റ്യാന്നറിയോ"? ഇത്തിരി ചമ്മലോടെ ഇല്ല എന്ന എന്റെ ഉത്തരം.. അദ്ദേഹം തന്നെ ഉത്തരവും തന്നു. " ചെക്ക് , ചെക്കിന്റെതാണത്, വായന കുറവാണല്ലേ?" പ്രവാസിയായതില്‍ പിന്നെ വായന ഇത്തിരി കുറവാണെന്നും സാറിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും വാങ്ങിക്കുകയും വായിക്കയും ചെയ്തിട്ടുണ്ട് എന്ന് പറയാന്‍ ആഞ്ഞ ഞാന്‍ അതൊരു അധികപ്രസംഗമാകുമോ എന്ന തോന്നലില്‍ പറയാതെ വിഴുങ്ങി.
ഞാന്‍ വരച്ച ശ്രീ. ടി. പദ്മനാഭന് . ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം
ചിത്രം കാണിച്ചപ്പോള്‍ അദ്ദേഹം സന്തോഷപൂര്‍വ്വം അതില്‍ ഒപ്പിട്ടു തന്നു.നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളൊന്നും കയ്യില്‍ ഇല്ലായിരുന്നു. എല്ലാം നാട്ടിലാണ്. ക്യാമറ കൂടെ കരുതി യിരുന്നുവെങ്കിലും അദ്ദേഹത്തോട് ഒരു ഫോട്ടോയ്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെടാന്‍ എന്തോ എനിക്ക് കഴിഞ്ഞില്ല, അദ്ദേഹം നിരാകരിക്കില്ലെങ്കില് പോലും. അല്പസമയം കൂടി അവിടെ ചിലവഴിച്ച് പുറത്തിറങ്ങിയ എന്നോട് യാത്രിക ചോദിക്കയും ചെയ്തു, എന്തെ ഫോട്ടോ എടുത്തില്ല എന്ന്. എനിക്ക് മറുപടി ഇല്ലായിരുന്നു, അത്രമേല്‍ സന്തോഷം കൊണ്ട് എന്റെ മനസ്സു നിറഞ്ഞിരുന്നു......
48 comments:
വരച്ച തീയതിയും ഒപ്പിട്ടു കിട്ടിയ തീയതിയും നോക്കിയാല്‍ കാത്തിരിപ്പിന്റെ ദൈര്‍ഘ്യം മനസ്സിലാവും....
നന്നായിരിക്കുന്നു അനുഭവവും വരയും. ആശംസകള്‍!!!
കൊള്ളാല്ലോ വര. ഇമ്മാതിരി പരിപാടികളൊക്കെ കൈയ്യിൽ ഉണ്ടല്ലേ ?
നേരിട്ട് കാണാനായില്ലേ. എന്തിനാ ഇനി ഫോട്ടോ ?
വരയും വരികളും നന്നായിട്ടുണ്ട്. ആശംസകള്‍
അപ്പോ യാത്ര മാത്രല്ല., വരക്കാനും സമയം കിട്ടുന്നുണ്ടല്ലേ.... ഭാഗ്യവാന് !!!
നന്നായിരിക്കുന്നു.
ഈ കഴിവും കൈയില്‍ ഉണ്ടല്ലേ ?യാത്രികന് ടെ യാത്രകളില്‍ നിന്നും വേറിട്ട ഒരു പോസ്റ്റ് ,...
''ഒരു പാട് പേരെ വരച്ചുവെച്ചുവെങ്കിലും പലരും എനിക്ക് ഒരു ഒപ്പ് തരില്ലെന്ന വാശിയോടെ കാലയവനികയ്കുള്ളില്‍ മറഞ്ഞു''.ഈ വാക്കുകള്‍ വായിച്ചപ്പോള്‍ മനസിനെ പിടിച്ചു ഇരുത്തിയപോലെ,കാരണം നമ്മള് സ്നേഹത്തോടെ വരയ്ക്കുന്ന പലതും അവര്‍ കാണാതെ പോയാലും,നമ്മള് അറിയാതെ , ജീവിത യാത്രയില്‍ ഇതുപോലെ നല്ല സമ്മാനകള് കിട്ടും എന്ന് കാത്തിരിക്കാം തീര്‍ച്ചയായും കിട്ടും .
സമയം പോലെ ഒരുപാട് വരയ്ക്കാന്‍ കഴിയട്ടെ ,
നന്നായിരിക്കുന്നു, വരയും വിവരണങ്ങളും. ‘യാത്രികൻ’ എന്നതിനേക്കാൾ ‘ചിത്രകാരൻ’ എന്നാണല്ലോ കൂടുതൽ യോജിക്കുന്നത്..:) ബൈ ദ് വേ, കണ്ണൂരുകാരനാണന്ന് ഇപ്പോളാ അറിഞ്ഞത്. ഈ കണ്ണുരുകാരെല്ലാം ഇങ്ങനെയാ.. പുലികൾ. (ഞാനും കണ്ണൂരുകാരനാ കേട്ടോ :))
മലയാളത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാകൃത്താണ് പദ്മനാഭൻ സാർ
:-)
ഉപാസന
നല്ലൊരു യാത്രയുടെ കുറെ നല്ല നല്ല കാഴ്ചകള്‍ എന്ന് കരുതിയാണ് എത്തിയത്. കുറച്ച് വായിച്ച് കഴിഞ്ഞപ്പോഴും ചിത്രങ്ങള്‍ ഒന്നും കാണാതായപ്പോള്‍ താഴേക്ക് ഒന്ന് ഇറങ്ങി നോക്കി. നല്ലൊരു കഥാകാരന്റെ ചിത്രം നന്നായി തന്നെ വരിച്ചിട്ടുണ്ട്. ഇപ്പോഴാണ് വര കൂടി കയ്യിലുണ്ട് എന്ന് മനസ്സിലായത്. നല്ല കുറിപ്പും ചിത്രവും ഇഷ്ടപ്പെട്ടു.
എന്നിട്ട് ഫോട്ടോ എടുത്തോ? പണ്ട് നീ വരച്ച ഒരു ടീ ഷര്‍ട്ടുമിട്ട് പണ്ട് എം ജീ റോഡിലൂടെ ഞാനും ഉണ്ട അനീഷും നടന്നതോര്ക്കുന്നുണ്ടോ? Little knowledge is dangerous than nothing എന്നത്........
വര നന്നായിട്ടുണ്ട് മാഷേ...
അമ്പടാ കള്ളാ..അരികൾ മാത്രമല്ല..നല്ല വരയും കൈവശമിരിപ്പുണ്ട് അല്ലേ...
ആ ഉന്നത കലാകാരനെ കിട്ടാനുള്ള കാത്തിരിപ്പിന്റെ ദൈര്‍ഘ്യം മനസ്സിലായി ..കേട്ടൊ
മലയാളത്തിന്റെ ഏറ്റവും നല്ലതിൽ ഒരു കഥാകാരനെ കണ്ട് വരകളിലൊതുക്കി കാട്ടി തന്നത് വളരെ നന്നായിട്ടുണ്ട്.
നന്നായിട്ടുണ്ട്. ആശംസകള്‍ ....
ഒരു വിധം എല്ലാ "യാത്ര"ക്കാരും "വര"ക്കാരും കൂടി ആണല്ലോ.. എന്താ ഇതിന്റെ ഗുട്ടന്‍സ്?
[വരച്ച ചിത്രം ഉഗ്രന്‍ ]
ആ അനുഭവം വരികളില്‍ വരച്ചിട്ടത് നന്നായിരിക്കുന്നു. വരയും നന്നായി. യാത്രകള്‍ തൂടരൂ...
യാത്രികാ... അസൂയ ഉണര്‍ത്തുന്ന ഒരു കഴിവ് കയ്യിലുണ്ടല്ലേ... ഇപ്പോഴാ അറിയുന്നത് കേട്ടോ... നന്നായി വരച്ചിരിക്കുന്നു...
ഗന്ധര്വന്: ആദ്യ വരവിനും കമന്റിനും നന്ദി..
നീരുജി: വലുതായിറ്റൊന്നുമില്ല നീരുജി. ഇഷ്ടമാണ് ചെയ്യാന്‍..നന്ദി.
മുല്ല: വളരെ സന്തോഷം..
ചിത്രകാരന്: ഈ വരവിനും കമന്റിനും ഒരു പാട് നന്ദി. ചിത്രകാരനോട് എനിക്ക് പരിഭവവും ഉണ്ട്. ഒരു നല്ല ചിത്രകാരനായിട്ടും ഇപ്പോള്‍ വര തീരെയില്ല എന്നതില്‍...
സിയാ: നന്ദി സിയാ. കൂടുതല്‍ നഷ്ടങ്ങളുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍...
സിജോ: ഹ..ഹ എന്ത് പുലി മാഷേ ...കലയുടെ ലോകത്ത് നമ്മളെല്ലാം ശരിയായ എലികള്‍...നാട്ടുകാരനാനെന്നരിഞ്ഞതില് സന്തോഷം...ഞാന്‍ പേരാവൂരില്‍ ആണ്..സിജോയോ??
ഉപാസന: നന്ദി ഉപാസന. എനിക്കും ഏറെ പ്രീയപ്പെട്ട കഥാകാരന് തന്നെ അദ്ദേഹം
രാംജി: നന്ദി റാംജി. ഇനിയിപ്പോള്‍ ബാക്കിയുള്ളതും കൂടി പോസ്റ്റാം അല്ലെ?
വഴക്കവരയന്‍: ഹ...ഹ..നന്നായി ഓര്‍ക്കുന്നു. ജോസിയും അനീഷും പിന്നെ നീയും....ആ ചിത്രം കിട്ടിയാല്‍ ഒന്നുകൂടി വരയ്ക്കാമായിരുന്നു...
ശ്രീ: നന്ദി ശ്രീ
ബിലാത്തി: ചെറുതായിട്ട്. അത്രയേ ഉള്ളു..ബിലാത്തിയുടെ കയ്യിലെ മാജിക് പോലെ ഹി..ഹി,..
കാലാവല്ലഭാന്: നല്ല വാക്കുകള്ക് നന്ദി വല്ലഭാ
നൌഷു: നന്ദി നൌഷു
ദിവാരേട്ടന്: സത്യത്തില്‍ യാത്രകളും വായനയും തരുന്ന അനുഭവവും അനുഭൂതിയുമാണ് എന്റെ വരകള്‍. നന്ദി ദിവാരേട്ട
നന്ദു: നല്ല വാക്കുകള്ക് നന്ദി നന്ദു..
മഞ്ജു: നന്ദി മഞ്ജു. അസൂയപ്പെടാന്‍ മാത്രം ഒന്നുമില്ല മാഷെ..അസൂയപ്പെടണമെങ്കില്‍ ആ പണിക്കരെയും ലിനുവിനെയും ഒക്കെ നോക്കി അസൂയപ്പെടൂ
സസ്നേഹം
നന്നായിട്ടുണ്ട് യാത്രികാ..
ആശംസകൾ..
വര നന്നായിട്ടുണ്ട്. വരികളും
ഭാവുകങ്ങൾ
നന്നായിരിക്കുന്നു
പരിപാടി ഉസാറന്നെ..
exited-ന്റെ മലയാളം ഇനീം കിട്ടീട്ടില്ല അല്ലേ..
പിന്നെ ഒരു കാര്യം മുൻകൂട്ടി പറഞ്ഞേക്കാം.. വേണമെങ്കിൽ എന്റെ ഒരു പടം വരച്ച് ഇപ്പഴേ ഒപ്പ് വാങ്ങിക്കോ.. ഇത്തിരി പ്രശസ്തനായിക്കഴിഞ്ഞാൽ പിന്നെ കിട്ടിയില്ലെന്നുവരും.. :)
മനോഹരമായിരിക്കുന്നു..
എല്ലാ ഭാവുകങ്ങളും നേരുന്നു..
ഇനി ഫോട്ടോയുടെ ആവശ്യം തീരെ ഇല്ല കേട്ടോ..
ആശംസകള്‍..
അദ്ദേഹത്തിന്റെ ചിത്രം മനോഹരമായിരിക്കുന്നു. ഒപ്പം ഇഷ്ടപ്പെട്ട കഥാകാരനെ നേരിൽക്കണ്ടപ്പോൾ ഉണ്ടായ ആകാംക്ഷ പ്രതിഫലിപ്പിക്കുന്ന എഴുത്തും. ആശംസകൾ.
സുനില്‍:പണിക്കാരെ കുറിച്ച് പറഞ്ഞതെ ഉള്ളു. ദേ വന്നു. ഒരു പാട് സന്തോഷമുണ്ട്, ഈ കമന്റ്റ് എനിക്കേറെ വിലപ്പെട്ടതാണ്..
രചന: നല്ലവാക്കുകള്‍ക് നന്ദി..
ജുവൈരിയ:വരവിനു നന്ദി. ഇനിയും വരണം
പള്ളിക്കുളം: ഹ..ഹ..എത്തി അല്ലെ..exited അല്ല വേണ്ടത് nervous, അത് കിട്ടിയില്ല. ഇത്തിരി കൂടി കാക്കാം എന്നുതോന്നുന്നു...
ജോയ്: സന്തോഷം ജോയ്. ഇനിയും വരണം
വില്ലെജ്മേന്: എന്നാലും ഓര്‍മ്മക്കായി കൂടെ നില്കുന്ന ഒരു ഫോട്ടോ വേണമായിരുന്നു
മണീ: പതിവുവരവിനും കമന്റിനും ഒരുപാട് നന്ദി. അല്ല ഞാന്‍ ഇക്കുറി തെറ്റൊന്നും എഴുതിയില്ലേ??!!!
നന്നായിട്ടുണ്ട് രണ്ടും. കൂടുതൽ പേരുടെയും ശ്രദ്ധ ചിത്രത്തിലാണ് കൂടുതൽ പതിഞ്ഞത്.
നല്ല വര.. വരയും പോസ്റ്റും നന്നായി.
ഹായ് വിനീത്,
ഇതിനു മുന്‍പും ഒരിക്കല്‍ ഇതു കണ്ടിരുന്നു .!
ഗുഡ്! വളരെ നന്നായിരിക്കുന്നു!
സജി
ആ വരയ്ക്കൊരു ഷേക്ക് ഹാന്‍ഡ്
പള്ളിക്കുന്നിലെ വീട്ടിൽ പോയിരുന്നെങ്കിൽ നല്ല തെറിയായേനേ കിട്ടുക.
ചിത്രം സൂപ്പർ.
നല്ല വര ...പിന്നെ ഫോട്ടോ എടുക്കാന്‍ പറ്റാത്തതില്‍ വിഷമം വേണ്ട മോനെ .അദ്ദേഹത്തിന്റെ സാമിപ്യം നേരിട്ട് അനുഭവിക്കാന്‍ സാധിച്ചില്ലേ ...അത് മഹാ ഭാഗ്യമല്ലേ ...
മൈപ്: നന്ദി മൈപ്.
ബെഞ്ചാലി: നല്ലവാക്കുകള്‍ക് നന്ദി.
സജി: സന്തോഷം അച്ചായ..
കാര്ന്നോര്: ഈ വരവിനും കമന്റിനും നന്ദി.
കുമാരന്: ഹാ..ഹാ...വിജയേട്ടനും ഇത് തന്നെ പറഞ്ഞു. അത്ര പ്രശ്നക്കാരനാ??
വിജയലക്ഷ്മി: വന്നതിലും കമന്റിയതിലും ഒരു പാട് സന്തോഷം....
......സസ്നേഹം
ശ്രീ പത്മനാഭനുമായുള്ള അഭിമാന സംഗമം താങ്കള്‍ക്കെന്നപോലെ ബ്ലോഗ് വായനക്കാരനും സന്തോഷം തരുന്നു. ഇതൊക്കെ വലിയ കാര്യങ്ങളാണ്; പലര്‍ക്കും കാണാന്‍ കഴിയില്ലെങ്കിലും!
ഗൌരി മനസ്സില്‍ ഒരിക്കലും മായാത്ത മുദ്രകള്‍ കോറിയിട്ടൊരു വായന അനുഭവം ആയിരുന്നു..ഒരു ഫോട്ടോയ്ക്കും ഒപ്പിയെടുക്കാന്‍ ആവുന്നതില്‍ കൂടുതല്‍ സന്തോഷം ആ നിമിഷങ്ങള്‍ മനസ്സില്‍ നിറച്ചു കാണുമല്ലോ.ചിത്രം നന്നായി.
നന്നായിട്ടുണ്ട് വര... ! ആശം സകൾ .. വിനീത്
വരയും വിവരണവും ഒക്കെ നന്നായിരിക്കുന്നു..ആശംസകൾ
വായിച്ചു. എഴുത്ത് ഇഷ്ടപ്പെട്ടു. പിന്തുടരുന്നുണ്ട്.. വീണ്ടും വരാം..:)
aashamsakal.........
അസ്സല്.!!
റഫീക്ക്: നന്ദി റഫീക്ക്..
ശ്രീദേവി: ഈ വരവിനു ഒരു പാട് നന്ദി.
മാനവധ്വനി: നന്ദി..
സീത: സന്തോഷം ശ്രീജിത്ത്..
ജയരാജ്: നന്ദി ഈ വരവിനു .
ഷാജ്കുമാര്‍: നന്ദി......
..........സസ്നേ
വരയും വരികളും ഒന്നിനോടൊന്നു മെച്ചം...
ഞാനീ ബ്ലോഗില്‍ ആദ്യമായാണ്.വരികളും വരയും ഇഷ്ടമായി.യാത്രകള്‍ ഒത്തിരി ഇഷ്ടമായതിനാല്‍
യാത്രാവിവരണങ്ങളും വായിക്കാറുണ്ട്.യാത്രകള്‍ എന്ന ബ്ലോഗ് നേരത്തേ ഫോളോ ചെയ്യുന്നുണ്ട്.ഇപ്പോള്‍ ‘ഒരു യാത്രികന്’ഉം ഫോളോ ചെയ്യുന്നു.പുതിയ രചനകള്‍ക്കായി കാത്തിരിക്കുന്നു...ആശംസകള്‍!
ഈ ചിത്രം കണ്ടു ഈ വഴിക്ക് വന്നതാ. കുറെ മുന്‍പും വന്നിട്ടുണ്ട്..അന്ന് അനികുട്ടന്റെ പടം കണ്ടു വേദനയോടെ തിരിച്ചു പോയി..
ഈ ചിത്രം സൂപ്പര്‍ ..!!
എന്തായാലും കാത്തിരിപ്പ് വെറുതെ ആയില്ലലോ..!
Sneha has left a new comment on the post "കഥകളുടെ തമ്പുരാനൊപ്പം":
ഈ ചിത്രം കണ്ടു ഈ വഴിക്ക് വന്നതാ. കുറെ മുന്‍പും വന്നിട്ടുണ്ട്..അന്ന് അനികുട്ടന്റെ പടം കണ്ടു വേദനയോടെ തിരിച്ചു പോയി..
ഈ ചിത്രം സൂപ്പര്‍ ..!!
എന്തായാലും കാത്തിരിപ്പ് വെറുതെ ആയില്ലലോ..!
vinith sir,
i like that sketch .good keep it up . keep on writing from the bottom of ur heart . kada allaithu jevitham kada akkanam ee jevitham . nommbaranjal payitirankatta.
All the best
wilson
ഈ ബ്ലോഗ് മുഴുവൻ വായിയ്ക്കണമെന്ന് പല ദിവസമായി കരുതുന്നു. ഇന്ന് തുടങ്ങി വയ്ക്കുകയാണ്......
സ്കെച്ച് ഇഷ്ടപ്പെട്ടു.
Post a Comment