Monday, May 9, 2011

ജര്‍മനിയിലെ ഹാംബര്‍ഗില്‍... ഭാഗം 2

മുന്‍ ഭാഗങ്ങള്‍ : ഭാഗം 1
ഞാന്‍ രാവിലെ തന്നെ എഴുന്നേറ്റ് പ്രഭാത ഭക്ഷണവും കഴിച്ചു റിസപ്ഷനിലെത്തി. എന്‍റെ ദാലി മോഹം വീണ്ടും മുളപൊട്ടി. കഴിഞ്ഞ ദിവസം ദാലിയുടെ എക്സിബിഷന്‍ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ എനിക്കുകഴിയാഞ്ഞ കാര്യം ഞാന്‍ റിസപ്ഷനിലെ സുന്ദരിയോട്‌ പറഞ്ഞു. അവര്‍ വീണ്ടും വിലാസമൊക്കെ വീണ്ടും പരിശോധിച്ചു. ഒന്ന് രണ്ടു ഫോണ്‍ ചെയ്ത് അവര്‍ മേപ്പില്‍ എനിക്ക് പുതിയ വിലാസത്തിലേക്കുള്ള വഴികാണിച്ചു.ഹോട്ടലില്‍ നിന്ന് ഒരു നൂറു മീറ്റര്‍ ദൂരമേയുള്ളൂ Rauhes Haus എന്ന മെട്രോ സ്റ്റെഷനിലേക്ക്. ഞാന്‍ സ്റ്റെഷനിലേക്ക് നടന്നു. വളരെ നേരിയതോതില്‍ മഴ ചാറുന്നുണ്ട്. എങ്കിലും കുടയില്ലാതെ തന്നെ നടക്കാം. സൂര്യന്‍ ഒരിക്കലും കണ്ടെക്കാനിടയില്ലാത്ത പ്രതിഭാസമായി അപ്പോഴും മറഞ്ഞു കിടക്കുന്നു. കരിങ്കല്ല് പാകിയ നടപ്പാത നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. എങ്കിലും തണുപ്പിന്റെ കാഠിന്യം ആദ്യ ദിവസത്തെതിലും കുറവുണ്ട്. കാറ്റിനും സാമാന്യം നല്ല ശമനം ഉണ്ട്. അതേറെ ആശ്വാസകരമായി. ഇല്ലെങ്കില്‍ എന്‍റെ ഇത്തവണത്തെ ജര്‍മ്മന്‍ ദിനങ്ങള്‍ ദുരിതമായേനെ.
Rauhes Haus സ്റ്റേഷന്‍, യാത്രകള്‍ ഇവിടെ തുടങ്ങുന്നു
 പറഞ്ഞ സ്റ്റേഷനില്‍ ഇറങ്ങി ഞാന്‍ മേപ്പ് നോക്കി നടന്നു. മേപ്പില്‍ സൂചിപ്പിച്ച തെരുവിലെത്തി. ഇരുവശവും ഗോതിക് സ്റ്റയിലിലുള്ള ആഡ്യത്തം വിളിച്ചോതുന്ന വില്ലകള്‍. എല്ലായിടവും ഇലപൊഴിച്ച മരങ്ങള്‍, പക്ഷെ എവിടെയും ദാലിയുടെ എക്സിബിഷന്‍ നടക്കുന്ന ഇടം കണ്ടില്ല. മഗ്ദാലെനേന്‍ എന്ന സ്ട്രീടിലൂടെ അങ്ങനെ നടക്കുമ്പോള്‍ "Brockstedt" എന്ന ഒരു ഗാലറി കണ്ടു. അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടിയോട് ഞാന്‍ കാര്യം പറഞ്ഞു. അവര്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. അവരെന്നെ സഹായിക്കാന്‍ തയ്യാറായി. എനിക്ക് പോവേണ്ട ദാലിയുടെ എക്സിബിഷന്‍ നടക്കുന്ന "ലെവി" എന്ന ഗാലറി അവിടെ നിന്നും മാറിയത്രെ.അവര്‍ ഫോണ്‍ ചെയ്ത് അവിടെക്കുള്ള വഴി പറഞ്ഞു തന്നു. 


Brockstedt ല്‍ അപ്പോള്‍ "Diether kressel" എന്ന ചിത്രകാരെന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. എല്ലാ ചിത്രങ്ങളും ക്രമീകരിച്ചു കഴിഞ്ഞിട്ടില്ല. എന്നാലും അത് കാണാനുള്ള അനുവാദം അവര്‍ തന്നു. ഈ കാലഘടത്തിലെ ചിത്രകാരനായ ക്രെസ്സെല്‍ന്‍റെ രചനാശൈലി എനിക്ക് ഏറെ ഇഷ്ടമായി. പഴയ കാലഘട്ടത്തിലെ നിത്യോപയോഗ വസ്തുക്കള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ വിഷയമാവുന്നു അല്ലെങ്കില്‍ പ്രധാന വിഷയത്തോടൊപ്പം വരുന്നു. ആ വസ്തുകളുടെ ചിത്രീകരണത്തില്‍ അദ്ദേഹം ചെയ്തിരിക്കുന്ന സൂക്ഷ്മ നിരീക്ഷണം ശ്രദ്ധേയം തന്നെ. "Chaplins dinner" എന്ന പെയിന്റിംഗ് എനിക്കിഷ്ടമായി. ഒരു പ്ലേറ്റില്‍ ഒരു ഷൂസ് വെച്ചിടുണ്ട്, ഇരു വശവും കത്തിയും മുള്ളും വൃത്തിയായി വച്ചിരിക്കുന്നു. അതാണ്‌ ചിത്രം. നല്ല ടോണ്‍ കൊണ്ട് ചിത്രം വളരെ ശ്രദ്ധേയമായി തോന്നി. ചാര്‍ലി ചാപ്ലിന്റെ "The Gold Rush" സുപ്രസിദ്ധ ചലചിത്രം ഓര്‍ക്കുന്നുണ്ടാവുമല്ലോ, ഇല്ലേ?. അവിടുത്തെ പെണ്‍കുട്ടിയോട് നന്ദി പറഞ്ഞ്‌ വീണ്ടും ദാലിയെ തേടി ഇറങ്ങി.
Diether kressel ന്‍റെ ഒരു പെയിന്‍റിംഗ് 
തിരിച്ചു സ്റ്റെഷനിലെക്കുള്ള നടത്തത്തിനിടയിലാണ് ഞാന്‍ St. Johannis-Harvestehude" ചര്‍ച്ച് കണ്ടത്. എണ്‍പതുകളില്‍ പണിതതാണ് ഈ നിയോ ഗോതിക് പ്രോട്ടെസ്റ്റെന്റ്  ചര്‍ച്ച്.വളരെ നന്നായി സംരക്ഷിക്കപ്പെട്ട ഒരു ചര്‍ച്ചാണത്.ഞാന്‍ ചെന്നപ്പോഴും അകത്ത് കാര്യമായി ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് അകത്തെ വിശദമായ കാഴ്ചകള്‍ കിട്ടിയില്ല. വാതില്‍കല്‍ നിന്നുകൊണ്ട് അകക്കാഴ്ചകള്‍ കാണാനേ കഴിഞ്ഞുള്ളൂ.
St. Johannis-Harvestehude" ചര്‍ച്ച്

  ചര്‍ചിനടുത്തുള്ള കുഞ്ഞു ചന്തയില്‍ ഒന്ന് കറങ്ങി ഞാന്‍ സ്റ്റെഷനിലേക്ക് നടന്നു.   
 മെട്രോയില്‍ കയറി kellinghuser strase യിലേക്ക് . പിന്നെ ബസ്സില്‍ കയറി Frick Strasse" യിലേക്ക്. ഇത്തിരി തപ്പിയെങ്കിലും ostenfeild street 6 ലെ "ലെവി" ഗാലറി കണ്ടു. കുറച്ചു പെയിന്റിങ്ങുകളും കുറേ sculpture കളും ആയിരുന്നു  അവിടെ ഉണ്ടായിരുന്നത്. അത്ര വലുതല്ലാത്ത ഒരു മുറിയിലാണ് പ്രദര്‍ശനം ഒരുക്കിയിരുന്നത്. അവയ്കിടയില്‍ ഞാന്‍ ദാലിയുടെ പെയിന്‍റിംഗ് തേടി രണ്ടു വട്ടം നടന്നു. ദാലിയുടെ പെയിന്‍റിംഗ് കാണുന്ന മാത്രയില്‍ തന്നെ എനിക്ക് തിരിച്ചറിയാന്‍ കഴിയും എന്നുറപ്പുണ്ടായിരുന്നു. പക്ഷെ കണ്ടില്ല. പിന്നെ അവിടുള്ളവര്‍ തന്ന കാറ്റലോഗില്‍ ദാലിയുടെ പേര് അടയാളപ്പെടുത്തിയ അക്കം തിരഞ്ഞു. അവസാനം കണ്ടു. രണ്ടു കുഞ്ഞു ശില്പങ്ങള്‍. അതുമാത്രമായിരുന്നു ദാലിയുടെതായി അവിടെ ഉണ്ടായിരുന്നത്. 
ദാലിയുടെ ശില്‍പം

ദാലിയുടെ ശില്‍പം
ദുഷ്ടന്മാര്‍ ആളുകളെ  കൂട്ടാന്‍ ദാലിയുടെ പ്രദര്‍ശനം എന്ന് പരസ്യപ്പെടുത്തി എന്നിട്ട് പേരിന്‌ വേണ്ടി അദ്ദേഹത്തിന്റെ രണ്ടു ശില്പവും വെച്ചിരിക്കുന്നു. രണ്ടു ശിപ്ല്പങ്ങളെ ഉള്ളുവെങ്കിലും ഡാലിയുടെ വര്‍ക്കിന്റെ ഒറിജിനല്‍ കാണാന്‍ കഴിഞ്ഞല്ലോ എന്ന് ഞാന്‍ ആശ്വസിച്ചു. ഒരിക്കല്‍കൂടി ഞാന്‍ പ്രദര്‍ശനം സാവധാനം നടന്നു കണ്ടു. Moster, Manray, Oppenheim, Miro, Duchamp തുടങ്ങി പലരുടെയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. എല്ലാം അബ്സ്ട്രാക്റ്റ് ശൈലിയിലുള്ള വര്‍ക്കുകള്‍. ഏറ്റവും വില Oppenheim ന്‍റെ ചിത്രത്തിന് തന്നെ.പതിനാറായിരം യൂറോ. അവിടെ കണ്ട പല ചിത്രങ്ങളിലെയും സമാനത എന്ന് എനിക്ക് തോന്നിയത് നിറങ്ങളിലുള്ള പിശുക്ക് തന്നെ. അതുകൊണ്ട് തന്നെ ആ ചിത്രങ്ങള്‍ എന്‍റെ മനസ്സിനെ ഒരുപാട് സ്പര്‍ശിച്ചില്ല. നിറങ്ങള്‍ കൊണ്ട് ഒരുത്സവ പ്രതീതി തരുന്ന വാന്‍ഗോഗ്, മോണെറ്റ്, സി.എന്‍.കരുണാകരന്‍, സതീഷ്‌ ഗുജ്റാള്‍ തുടങ്ങിയവരുടെ ശൈലിയാണ് എനിക്ക് പഥ്യം.  

എന്‍റെ അടുത്ത ലക്‌ഷ്യം ജര്‍മനിയിലെ സുപ്രസിദ്ധ ചിത്ര പ്രദര്‍ശന ശാലയായ "Hamburger  Kunsthalle" ആയിരുന്നു."Hamburg Hauptbahnhof" അഥവാ ഹാംബര്‍ഗ് സെന്‍ട്രല്‍ സ്റ്റേഷന്റെ അടുത്തായാണ്‌ "Hamburger  Kunsthalle". ജര്‍മ്മനിയിലെ ഏറ്റവും തിരക്കേറിയ ഈ സ്റ്റേഷന്‍ മുംബൈയിയെ അനുസ്മരിപ്പിച്ചു. തിരക്കിന്റെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടാം സ്ഥാനവും ഹാംബര്‍ഗ് സെന്‍ട്രല്‍ സ്റ്റേഷനു തന്നെ.   
സെന്‍ട്രല്‍ സ്റ്റേഷന്റെ കവാടങ്ങളില്‍ ഒന്ന്   
പഴയതും പുതിയതുമായ രണ്ടു കെട്ടിടങ്ങളിലായി പരന്നു കിടക്കുന്നു Hamburger  Kunsthalle 


Hamburger  Kunsthalle ഒരു കെട്ടിടം 
Hamburger  Kunsthalle മറ്റൊരു കെട്ടിടം 
പല കാലഘട്ടത്തിലുള്ള മികച്ച കലാപ്രതിഭകളുടെ പെയിന്റിങ്ങുകളായിരുന്നു  Hamburger  Kunsthalle യില്‍  പ്രദര്‍ശിപ്പിച്ചിരുന്നത്. അങ്ങനെ ആ ദിവസം എനിക്ക് ലോകോത്തര പെയിന്റിങ്ങുകളിലൂടെയുള്ള ഒരു തീര്‍ഥയാത്രയായി മാറി. അധികം ബോറടിപ്പിക്കാതെ നിങ്ങള്‍കും അത് കാണിച്ചു തരാന്‍ ഞാന്‍ ശ്രമിക്കാം.  ഭാഗ്യവശാല്‍ പെയിന്റിങ്ങുകളുടെ ഫോട്ടോ എടുക്കാന്‍ അനുവാദം ഉണ്ടായിരുന്നു. ഒട്ടേറെ ചിത്രങ്ങള്‍ ഞാനെടുത്തു. അതില്‍ ചിലത് നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ഉടനെ വരാം. 

  

21 comments:

ഒരു യാത്രികന്‍ said...

ഇന്നു സിങ്കപൂരിലേക്ക് തിരിക്കുന്നു. അതുകൊണ്ട് കൂടുതല്‍ വൈകിക്കാതെ ഇതാ രണ്ടാം ഭാഗം....സസ്നേഹം

SHANAVAS said...

അകക്കാംപുള്ള ഒരു നല്ല പോസ്റ്റ്‌.ബാക്കി ചിത്രങ്ങളും ആയി വേഗം വരിക.ഇതൊക്കെ ഒരു പ്രത്യേക അനുഭൂതി ഉണ്ടാക്കുന്ന അവസരം ആണ്.ആശംസകള്‍.

Naushu said...

കാത്തിരിക്കാം ....

jayanEvoor said...

കൊള്ളാം.

പ്രലോഭനീയമായ പോസ്റ്റ്!

ഒരില വെറുതെ said...

ഒപ്പം നടത്തുന്ന രചനാ ശൈലി. ഏറെ ഹൃദ്യം.
ക്രെസെലിന്റെ (അതു തളന്നയോ ഉച്ചാരണം) വര്‍ക്ക്
ഇന്‍സ്റ്റലേഷനാണോ. അതോ പെയന്റിങാണോ.

ദാലിയുടെ ശില്‍പങ്ങളിലേക്കുള്ള യാത്ര നഷ്ടമെന്ന് കരുതണ്ട.ഒറിജിനല്‍ വര്‍ക്ക് കാണാനായല്ലോ.

പുതിയ ചിത്രങ്ങളുടെയും ദേശങ്ങളുടെ വിശേഷങ്ങള്‍
കാത്തിരിക്കുന്നു...

പഥികൻ said...

ഹൃദ്യമായ വിവരണം. പുതിയ ചിത്രങ്ങളുമായി അടുത്ത ഭാഗം പെട്ടെന്നു പോരട്ടെ !

krishnakumar513 said...

വളരെ നന്നായി വിനീത്,അഭിനന്ദനങ്ങള്‍...

പട്ടേപ്പാടം റാംജി said...

കഴിഞ്ഞ ഭാഗത്തെക്കാള്‍ വിവരണങ്ങള്‍ ഇത്തവണ കൂടുതല്‍ ആക്കിയത് നന്നായി. എന്തായാലും അടുത്ത കാഴചകള്‍ കണ്ടു വാ..

MOIDEEN ANGADIMUGAR said...

കൊള്ളാം,അടുത്ത വിശേഷത്തിനായി കാത്തിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

എന്നെയിപ്പോൾ ജർമ്മനി കാണാൻ പ്രേരിപ്പിച്ചിട്ട് ഭായിപ്പോൾ പൊടിയും തട്ടി സിങ്കപ്പൂർക്ക് വണ്ടി വിട്ടു അല്ലേ
ഇനി ഹാംബർഗിൽ പോയിട്ട് വേണം ശരിക്കൊരു ഹാം ബർഗർ തിന്നാൻ...!

ഹാപ്പി ബാച്ചിലേഴ്സ് said...

കുറച്ച് കൂടെ ഫോട്ടോസ് ഇടൂ ഭായ്. നമ്മളൊക്കെ കാണട്ടെ. വിവരണങ്ങൾ ഒക്കെ കൊള്ളാം.ബ്ലോഗ് മീറ്റിൽ ഉണ്ടായിരുന്നല്ലേ?

African Mallu said...

ഓരോ പോസ്റ്റായി വായിച്ചു കൊണ്ടിരിക്കുക്കയായിരുന്നു ...ഡാലിയുടെ ഒറിജിനല്‍ സൃഷ്ടി കാണാന്‍ കഴിഞ്ഞത് ഭാഗ്യം തന്നെ

കാഴ്ചകളിലൂടെ said...

കൊള്ളാം, ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

ജയരാജ്‌മുരുക്കുംപുഴ said...

manoharamayittundu.... chithrangalum, vivaranavum..... aashamsakal.....

siya said...

ഈ യാത്രയും നന്നായി ...ചിത്രങ്ങള്‍ ആയി എളുപ്പം വരൂ .
.അവിടെ കണ്ട പല ചിത്രങ്ങളിലെയും സമാനത എന്ന് എനിക്ക് തോന്നിയത് നിറങ്ങളിലുള്ള പിശുക്ക് തന്നെ. ഇത് വായിച്ചപ്പോള്‍ ഒരു കാര്യം ചോദിയ്ക്കാന്‍ തോന്നി ......അവിടെ പുതിയ പടം വല്ലതും വരച്ചോ ?

ഒരു യാത്രികന്‍ said...

ഷാനവാസ്: അന്ന്ടി നല്ല വാക്കുകള്‍ക്‌

നൌഷു:വേഗം വരാം, നന്ദി

ജയന്‍: നന്ദി, പ്രലോഭനങ്ങളുമായി ഇനിയും വരാം.

ഒരില: ഒരില പറഞ്ഞതാണ് ശരി. ഞാനെഴുതിയത് അക്ഷരപ്പിശാച് ആയിരുന്നു. അത് പെയിന്‍റിംഗ് തന്നെ യാണ്. ഇന്‍സ്ടലെഷന്‍ അല്ല. നന്ദി.

പഥികന്‍: ഒരു പാട് നന്ദി. എത്രയും പെട്ടന്ന് വരാം.

കൃഷ്ണ: സന്തോഷം കൃഷ്ണ.

റാംജി: സന്തോഷം റാംജി. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.

മൊയ്തീന്‍: കാത്തിരിക്കൂ..നന്ദി.

ബിലാത്തി: ബിലാത്തി സിങ്കപൂരില്‍ നിന്ന് തിരിച്ചെത്തി. നല്ല സിങ്കപ്പൂര്‍ സ്ലിംഗ് ഷോട്ട് ഒക്കെ അടിച്ച്...

ബാച്ചീസ്: കൂടുതല്‍ ചിത്രങ്ങള്‍ ഇടാം. നന്ദി

ആഫ്രികന്‍ മല്ലു: ഒരു പാട് സന്തോഷം.

യാത്രകള്‍: നന്ദി. ഇനിയും വരൂ

ജയരാജ്: നല്ല വാക്കുകള്‍ക്‌ നന്ദി.

സിയാ: ചിത്രങ്ങള്‍ ഉണ്ട്. സമയം പോലെ തീര്‍ച്ചയായും ഇടാം. നന്ദി.

ശ്രീ said...

വിവരണം നന്നായി, മാഷേ. ചിത്രങ്ങള്‍ കുറഞ്ഞോ... :)

Villagemaan/വില്ലേജ്മാന്‍ said...

യാത്ര വിരണങ്ങള്‍ എപ്പോഴും ഒരു വായനാ സുഖം തരുന്നു...കാണാന്‍ സാധിക്കാത്ത സ്ഥലങ്ങള്‍ ഇങ്ങനെ എങ്കിലും കാണാമല്ലോ..

ആശംസകള്‍

Yasmin NK said...

ഈ യാത്രകള്‍ തുടരുക.യാത്രകള്‍ എനിക്കും ഇഷ്ടമാണു ഒരുപാട്.ഇങ്ങനെ പോയിക്കൊണ്ടേയിരിക്കാന്‍ ..അവസാനം വരെ.
എല്ലാ ആശംസകളും.

അഭി said...

ഹൃദ്യമായ വിവരണം
ആശംസകള്‍

ഒരു യാത്രികന്‍ said...

ശ്രീ: മനപ്പൂര്‍വം കുറച്ചതല്ല. വന്നതില്‍ സന്തോഷം ശ്രീ

villege man : സന്തോഷം. ഇന്യും വരൂ..

മുല്ല; നന്ദി മുല്ല. മറക്കാതെ ഇനിയും വരണം.

അഭി: നല്ല വാക്കുകള്‍ക്‌ നന്ദി അഭി


സസ്നേഹം