Monday, September 26, 2011

എം.ടി.യും ഞാനും

പ്രവാസ ജീവിതം തുടങ്ങിയിട്ട് അധിക വര്‍ഷമായിരുന്നില്ല. പതിവുപോലെ ആ വര്‍ഷം അവധിക്കുവന്നപ്പോഴാണ് ഇങ്ങനെയൊരു ഭാഗ്യം കൈവന്നത്. എന്താണെന്നോ?  എം.ടി. യെ നേരില്‍ കാണുക എന്ന മഹാഭാഗ്യം.


ഒരു യാത്ര കഴിഞ്ഞു എത്തിയപ്പോഴാണ് അറിഞ്ഞത് പിറ്റേ ദിവസം എം. ടി. തുണ്ടിയില്‍ വരുന്നു. "തുണ്ടി" എന്ന സ്ഥലം മലയാളി എളുപ്പം മറക്കില്ല എന്ന് കരുതുന്നു. നമ്മെ അകാലത്തില്‍ വിട്ടുപിരിഞ്ഞ സുപ്രസിദ്ധ വോളിബോള്‍ താരം ജിമ്മി ജോര്‍ജിന്റെ ജന്മ സ്ഥലം തന്നെ. എന്‍റെ വീട്ടില്‍ നിന്നും ഒന്നൊന്നര കിലോമീട്ടറെ കാണൂ അവിടത്തേക്ക്. എം. ടി യുടെ വരവിന്റെ ഉദ്ദേശ്യവും ജിമ്മി ജോര്‍ജുമായി ബന്ധപ്പെട്ടു തന്നെ. തുണ്ടിയിലെ പ്രശസ്ഥ വിദ്യാലയമായ സെന്റ്‌ . ജോസഫ്സ് ഹൈ സ്കൂള്‍, ജിമ്മി ജോര്‍ജ് അടക്കം ഏറെ പ്രശസ്ഥര്‍ പഠിച്ചിറങ്ങിയ വിദ്യാലയം. ആ വിദ്യാലയത്തിന്റെ സ്റ്റെടിയത്തിനു ജിമ്മി ജോര്‍ജിന്റെ ബഹുമാനാര്‍ഥം ആ അതുല്യ കായിക താരത്തിന്റെ തന്നെ പേര് നല്‍കുന്ന ചടങ്ങില്‍ സംബന്ധിക്കാനായിരുന്നു എം. ടി വരുന്നത്.  എന്തായാലും അദ്ദേഹത്തെ കാണണം അദ്ദേഹത്തിന്റെ പോര്‍ട്രൈറ്റ്‌ വരച്ചു അതില്‍ ഒപ്പ് വാങ്ങണം. ഞാന്‍ എന്‍റെ നാട്ടിലെ ആ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും ഒരു നല്ല വായനക്കാരനും, ഒരു വലിയ പുസ്തക ശേഖരവുമുള്ള രാജേന്ദ്രേട്ടനെ പോയി കണ്ടു. നാട്ടിലെ എന്‍റെ ആകെയുള്ള "ബുക്ക്‌ മേറ്റ്" ആണ് രാജേന്ദ്രേട്ടന്‍. അദ്ദേഹം കൂടെ വരാമെന്നേറ്റു. 

അപ്പോഴാണ്‌ പുതിയ പ്രശ്നം.അടുത്തദിവസം ഉച്ചയ്ക്‌ മുന്‍പേ വരച്ചു തീര്‍ക്കണം. പറ്റിയ ഒരു ചിത്രം കിട്ടണം. വീട്ടിലുണ്ടായിരുന്ന മാതൃഭൂമി അഴ്ച്ചപതിപ്പും,ഭാഷാപോഷിണിയും, കലാകൌമുദിയുമൊക്കെ വലിച്ചു വാരിയിട്ടു തപ്പി. മരുന്നിനു പോലും ഒരു എം.ടി യുടെ ചിത്രമില്ല. രാജേന്ദ്രേട്ടന്‍ അദ്ദേഹത്തിന്റ്റെ കയ്യിലുണ്ടായിരുന്ന പുസ്തകങ്ങളൊക്കെ തപ്പിയിട്ടും എം ടിയെ കിട്ടിയില്ല. എന്‍റെ കയ്യിലുണ്ടായിരുന്ന എം. ടി യുടെ പുസ്തകങ്ങളില്‍ ഒന്നില്‍ അദ്ദേഹത്തിന്റെ ചിത്രം ഉണ്ട്. പക്ഷെ വളരെ ചെറുതും ഡീറ്റെയില്‍സ് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടും. സര്‍വോപരി അതൊരു പഴയ ചിത്രവും. പക്ഷെ മറ്റ് വഴിയില്ല. ആ ചിത്രം തന്നെ വരക്കാന്‍ തീരുമാനിച്ചു. വളരെ ചെറിയ ആ ചിത്രം വലുതാക്കി വരക്കുക എന്നത് പരിശീലനം വളരെ കുറവുള്ള എനിക്ക് ഒരു ശ്രമകരമായ ജോലി തന്നെ ആയിരുന്നു. എന്തായാലും സമയത്തിനു തന്നെ മുഴുമിപ്പിക്കാന്‍ കഴിഞ്ഞു. 

ഞാനും രാജേന്ദ്രേട്ടനും സ്കൂളിലേക്ക് തിരിച്ചു. വഴിനീളെ സംസാരിച്ചത് മുഴുവന്‍ എം.ടി യെ പറ്റിയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെ പറ്റിയും തന്നെ. അദ്ദേഹം തിരക്കിലായിരിക്കുമോ? കാണാന്‍ പറ്റുമോ? ഇങ്ങനെ ഒരാവശ്യം പറഞ്ഞാല്‍ നിരാകരിക്കുമോ? എന്നെല്ലാമുള്ള സംശയം അപ്പോഴും എന്‍റെ മനസ്സില്‍ ബാക്കിനില്പുണ്ടായിരുന്നു. സ്കൂള്‍ അങ്കണത്തിലേക്ക് കയറും മുന്‍പ് വഴിയില്‍ കണ്ട മുന്‍പരിചയമുള്ള ഒരധ്യാപകനോട് എം ടി. എത്തിയോ എന്ന് രാജേന്ദ്രേട്ടന്‍ അന്വേഷിച്ചു. എംടി യും യവനിക ഗോപാലകൃഷ്ണനും എത്തിയിട്ടുണ്ടെന്നും രണ്ടു പേരും പള്ളി മേടയില്‍ വിശ്രമിക്കുന്നു എന്നും  മറുപടി കിട്ടി. രാജേന്ദ്രേട്ടന്‍ പറഞ്ഞു "അതുനന്നായി, അച്ഛനെ എനിക്ക് നന്നായി അറിയാം. തീര്‍ച്ചയായും കാണാന്‍ പറ്റും" ഞങ്ങള്‍ അങ്ങോട്ട്‌ തിരിച്ചു. അവിടെയുള്ളവരോട് കാര്യം പറഞ്ഞപ്പോള്‍ ഒരു തടസ്സവും കൂടാതെ ഞങ്ങള്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി. 

മാലിയും, സുമംഗലയും, പി. നരേന്ദ്രനാഥും, ഗ്രിമ്മും പിന്നെ ടോള്‍സ്റ്റോയിയും ഒക്കെ എഴുതിയ ബാലസാഹിത്യ കൃതികളില്‍ തുടങ്ങി, ഒളിച്ചു വായിക്കാറുള്ള മാ പ്രസിദ്ധീകരണങ്ങളിലൂടെ വലിയവരുടെ പുസ്തകലോകത്ത് എത്തിയ എന്‍റെ സ്കൂള്‍ കാലം. എം. ടി യുടെ ഏതു പുസ്തകമാണ് ആദ്യം വായിച്ചത് എന്നോര്‍മ്മയില്ല, എന്നാല്‍ പിന്നീട് എം. ടി യുടെ പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായനയായി. പിന്നീടങ്ങോട്ട് ഒരു പാട് കാലം വരെ എം.ടി മാത്രമായിരുന്നു എന്‍റെ പ്രീയപ്പെട്ട എഴുത്തുകാരന്‍, അല്ല  എം. ടി മാത്രമായിരുന്നു എനിക്ക് എഴുത്തുകാരന്‍. വാചിക ചിത്രങ്ങളിലൂടെ അദ്ദേഹം കോറിയിട്ട അതിമനോഹരമായ ഗ്രാമ ക്കഴ്ചകളിലൂടെ ഞാനും  ആ കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. 

കഥകളുടെ, നോവലുകളുടെ ഒരു പുതിയ ലോകത്തേക്ക് എന്നെ കൈ പിടിച്ചുയര്‍ത്തിയ വരികളുടെ ഉടമയെ നേരില്‍ കണ്ടപ്പോള്‍, ആ മാന്ത്രിക വിരലുകള്‍ സ്പര്‍ശിച്ചപ്പോള്‍ ഞാന്‍ ഈ ലോകത്തൊന്നുമല്ല എന്ന് തോന്നി. എത്ര സ്നേഹ വായ്പോടെയാണ് അദ്ദേഹം സംസാരിച്ചത്. പ്രവാസിയാണ് എന്ന് പറഞ്ഞപ്പോള്‍ വായനും വരയും നിര്‍ത്തരുത് എന്ന സ്നേഹോപദേശം. ഒരല്പം പരുങ്ങലോടെയാണ് ഞാന്‍ ചിത്രം നീട്ടിയത്. കാരണം എനിക്ക് വരയ്ക്കാന്‍ കിട്ടിയ ചിത്രത്തിലെ എം. ടി. ഏറെ ചെറുപ്പമാണ്. നേരില്‍ കണ്ടപ്പോഴാണ് ആ വെത്യാസം ഞാന്‍ മനസ്സിലാക്കിയത്. എങ്കിലും അദ്ദേഹം ഒപ്പിട്ടു തന്നു. കയ്യില്‍ കരുതിയ നാലു പുസ്തകങ്ങളിലും  "സ്നേഹപൂര്‍വ്വം" എന്നെഴുതി ഒപ്പിട്ടു കിട്ടി. രാജേന്ദ്രേട്ടനും കിട്ടി പുസ്തകങ്ങളില്‍ ഒപ്പ്. ആ പുസ്തകങ്ങള്‍ ഒരു നിധിപോലെ ഞാന്‍ സൂക്ഷിക്കുന്നു. 

ഞാന്‍ വരച്ച എം. ടി 
എന്റെ പ്രീയ കഥാകാരനൊപ്പം (എട്ടു വര്‍ഷം മുന്‍പ്)  

യാത്രപറയാന്‍ നേരം ഞാന്‍ ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു. അദ്ദേഹത്തിന്റെ ഫോട്ടോ എടുത്തു ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എം. ടി. എന്‍റെ കൈ പിടിച്ചു എന്നെ സ്നേഹപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തി യവനിക ഗോപാലകൃഷ്ണന്റെ കയ്യില്‍ ക്യാമറ കൊടുത്ത് ഒരു ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ആകെ കോരിത്തരിച്ച നിമിഷം. 
എനിക്കേറ്റവും പ്രീയപ്പെട്ട ആദ്യ എഴുത്തുകാരനുമായുള്ള നിമിഷങ്ങള്‍ അങ്ങനെ എന്‍റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായി. എഴുത്തുകാരുടെ/കലാകാരന്മാരുടെ ഞാന്‍ വരച്ച ചിത്രങ്ങളില്‍ ഒപ്പ് വാങ്ങുക എന്ന ഉദ്യമത്തിലെ ആദ്യ ചിത്രം അദ്ദേഹത്തിന്റെതായത്  യാദൃശ്ചികം എന്നതിലുപരി ഒരനുഗ്രഹമായി കരുതുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ മേഘങ്ങള്‍ക് മുകളിലൂടെയാണ് നടക്കുന്നത് എന്ന് തോന്നി. വിശാലമായ ആ മൈതാനിയില്‍ ആ ചിത്രം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടിരിക്കുംപോള്‍ എന്‍റെ ഉള്ളില്‍ അപ്പോഴും ആഹ്ലാദാരവങ്ങള്‍ അടങ്ങിയിരുന്നില്ല.

29 comments:

ഒരു യാത്രികന്‍ said...

ഏറെ വിലപ്പെട്ട ഒരനുഭവമായിരുന്നു എം. ടി യുള്ള കൂടി ക്കാഴ്ച....സസ്നേഹം

animeshxavier said...

ഭാഗ്യവാനെ..
ചിത്രം നല്ലത്..
അതുണ്ടാക്കുന്ന ഓര്‍മ്മകള്‍ അതിലേറെ മധുരമാവുമ്പോള്‍ ഞാന്‍ പിന്നെന്തു വിളിക്കണം?!!

ചേച്ചിപ്പെണ്ണ്‍ said...

അക്ഷരങ്ങള്‍ കൊണ്ട് ഹൃദയത്തെ സ്പര്ശിച്ചവരെ നേരില്‍ കാണുക എന്നത് മനോഹരമായ അനുഭവം ആണ് ..
എഴുത്തിനു നന്ദി ..

Anil cheleri kumaran said...

u r blessed..

Muralee Mukundan , ബിലാത്തിപട്ടണം said...

ഒട്ടും emtyയല്ലാത്ത M T സ്മരണകൾ...
ആ സ്വന്തം വരയും നന്നായിട്ടുണ്ട് കേട്ടൊ വിനീത്

ഷാജു അത്താണിക്കല്‍ said...

ചിത്രം ഇഷ്ടായി
ആ മഹാ എഴുത്തുകാരനെ കണ്ടല്ലൊ ഭാഗ്യം

കൊമ്പന്‍ said...

ഭാഗ്യവാന്‍

msntekurippukal said...

ഭാഗ്യവാന്‍

Sinochan said...

ഭാഗ്യം ഉണ്ടാവണം വിനീതെ ഇങ്ങനെ ഉള്ള വലിയ വ്യക്തികളെ കാണുവാനും സംസാരിക്കുവാനും. ആ ഫോട്ടോയില്‍ മോന്‍ നല്ല ചെറുപ്പം ആണല്ലോ? പണ്ട് ബാംഗ്ലൂര്‍ മോഡി ജങ്ക്ഷനില്‍ കറങ്ങി നടന്ന ആ പീക്കിരി പയ്യന്‍ ..... :)

African Mallu said...

ആ ചിത്രം മനോഹരമായിട്ടുണ്ട് .അനുഭവം നന്നായി വിവരിച്ചു.

Jasy kasiM said...

തീർച്ചയായും ധന്യമായ ഒരു കൂടിക്കാഴ്ച്ച!
വരച്ച പടം അസ്സലായി.
അതിൽ എം ടി യുടെ ഒപ്പ് നേരിട്ട് വാങ്ങാൻ കഴിഞ്ഞത് മഹാഭാഗ്യവും.
ആശംസകൾ!

സ്വന്തം സുഹൃത്ത് said...

lucky man! u r blessed!

anoop.k.sherif said...

kavum kulangalum,pachappum marannu thudangiya namme ethokke veendum veendum ormipicha m.t. ye neril kanan kazhinjallo ,bhagyavan

ഒരു യാത്രികന്‍ said...

അനിമേഷ്: ഒരു പാട് നന്ദി

ചേച്ചി പെണ്ണ്: നല്ല വാക്കുകള്‍ക്ക് നന്ദി.

കുമാരന്‍: അതെ ഒരു വലിയ ഭാഗ്യ ആയിരുന്നു

ബിലാത്തി: സന്തോഷം ബിലാത്തി.

ഷാജു: നന്ദി ഈ വരവിനു

കൊമ്പന്‍: അതെ. സന്തോഷം

മോഹനന്‍: നന്ദി.

വാഴക്ക : ചെറുപ്പം പോയി. താടിയില്‍ ഒന്നും തലയില്‍ നാലും മുടി നരച്ചു.

ആഫ്രിക്കന്‍ മല്ലു: വളരെ സന്തോഷം.

ജാസി: ജാസിയുടെ വര്‍കുകള്‍ ശ്രദ്ദിക്കാരുണ്ട് കേട്ടോ. ഇവിടെ വന്നതില്‍ സന്തോഷം

സ്വന്തം സുഹൃത്ത് : നന്ദി സുഹൃത്തേ

അനൂപ്‌; സത്യമാണ് അനൂപ്‌ പറഞ്ഞത്. നന്ദി.
.................സസ്നേഹം
.

‍ആയിരങ്ങളില്‍ ഒരുവന്‍ said...

ഭാഗ്യവാൻ..!! വരയും വിവരണവും നന്നായിട്ടുണ്ട്..!!

Lipi Ranju said...

വരച്ച ചിത്രം ഭംഗിയായിട്ടുണ്ട്, വിവരണവും ...
അദ്ദേഹത്തിന്റെ കൂടെ ചിലവിട്ട ആ ധന്യ നിമിഷങ്ങളിലെ സന്തോഷം എഴുത്തില്‍ വ്യക്തമാകുന്നു...

നിരക്ഷരൻ said...

എനിക്ക് വരക്കാൻ അറിയാത്തതുകൊണ്ടല്ലേ ? അല്ലെങ്കിൽ ഞാനും ഇതുപോലെ.... ഹേയ് എനിക്കസൂയയേ ഇല്ല :) :)

ദൂരെനിന്ന് നോക്കിക്കാണാനും പ്രസംഗങ്ങൾ കേൾക്കാനുമുള്ള ഭാഗ്യമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. യാത്രികൻ ഭാഗ്യവാൻ... :)

ഒരു യാത്രികന്‍ said...

ആയിരങ്ങളില്‍ ഒരുവന്‍: നന്ദി, വീണ്ടും വരണം.

ലിപി: സന്തോഷം. നല്ലവാക്കുകള്‍ക്ക് നന്ദി.

നിരൂജി: വളരെ സന്തോഷമുണ്ട്. ഇങ്ങനെ വീണുകിട്ടുന്ന ചില അവസരങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ ഭാഗ്യവാന്‍ തന്നെ :) :)

സസ്നേഹം

ഏറനാടന്‍ said...

അനര്‍ഘനിമിഷം. ആശംസകള്‍ സുഹൃത്തേ..

K@nn(())raan*خلي ولي said...

നമ്മുടെയൊക്കെ ഇഷ്ട്ടക്കാരില്‍ പ്രധാനി MT തന്നെ. അദ്ധേഹത്തിന്റെ ചിത്രം വരച്ച ആ വിരലുകള്‍ കൊണ്ട് ഈ പാവം അലമ്പ്ബ്ലോഗറുടെ ഒരു ചിത്രം വരച്ചുതരാമോ?
ചുമ്മാ വേണ്ട. പോസ്റ്റ്‌ ഇട്ടാല്‍ രണ്ടു കമന്റ് തരാം.!

ente lokam said...

ഈ കുറിപ്പ് വായിച്ചപ്പോള്‍ ഒത്തിരി
സന്തോഷം..ദുബായില്‍ കഴിഞ്ഞ വര്ഷം
അക്കാഫ് (All kerala colleges alumni Forum)ഓണാഘോഷത്തിനു മുഖ്യ അതിഥി onv . ഈ വര്ഷം M.T. ഈ പ്രവാസ ഭൂമ്യില്‍
ഇവരെയൊക്കെ കാണുവാന്‍ ഭാഗ്യം ലഭിക്കുന്നത്
അപൂര്‍വ്വം തന്നെ...വിനീത് അതിലും എത്രയോ
ഭാഗ്യവാന്‍..ഒന്നിച്ചു ഫോട്ടോ എടുത്തല്ലോ...

kanakkoor said...

എം ടി എന്റെയും പ്രിയ എഴുത്തുകാരന്‍ .. പോസ്റ്റിനും ചിത്രത്തിനും നന്ദി. ചിത്രം ഭംഗിയായിട്ടുണ്ട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

വരക്കാനും വരികള്‍ ഒരുക്കാനും താങ്കള്‍ക്ക് നല്ലപോലെ കഴിയുമെന്നത് അസൂയാവഹം തന്നെ.

Echmukutty said...

ആഹാ! ഈ ലോകം മുഴുവൻ കറങ്ങി നടക്കുന്ന ഭാഗ്യത്തിനു പുറമേ ഇങ്ങനേം ഒരു ഭാഗ്യം! വരച്ചത് ഭംഗിയായിട്ടുണ്ട് കേട്ടൊ. എഴുത്തും നല്ലത്. അപ്പോൾ അഭിനന്ദനങ്ങൾ.

krishnakumar513 said...

വിനീത്,ഈ അനുഭവം നന്നായി എഴുതി കേട്ടോ,അഭിനന്ദനങ്ങള്‍

ജയിംസ് സണ്ണി പാറ്റൂർ said...

ജീവിതത്തിലെ ഉജ്ജ്വലയദ്ധ്യായം തന്നെ.
ആശംസകള്‍

Kattil Abdul Nissar said...

എം ,ടി . യുമായുള്ള കൂടിക്കാഴ്ച വായിച്ചു.
ആ വലിയ മനുഷ്യന്റെ മുമ്പില്‍ ഞാനും
ഒരിക്കല്‍ ഇരുന്നിട്ടുണ്ട്. ഇതല്ലേ ധന്യത
എന്നു പറയുന്നത് .

Sivadasan said...

Your writing and Drawing are very good. Keep it up.I can see great potential in you.

ഒരു യാത്രികന്‍ said...

Thank you very much Sivetta.