മുന്ഭാഗങ്ങള്: ഭാഗം 1
നകത്തേക്കും പുറത്തേക്കും വന്നിരുന്നത്. ഏറെ രക്തം ചിന്തിയ ഗ്ലാഡിയേറ്റര്‍മാരുടെ പോരാട്ടങ്ങള്‍കും ഈ സ്റ്റേഡിയം വേദിയായിരുന്നു. അവരും വേദിയിലേക്ക് പ്രവേശിച്ചത് ഇതേ ഇടനാഴിയിലൂടെ തന്നെ. ഈര്‍പ്പം നിറഞ്ഞ ആ ഇടനാഴി എന്നെ വല്ലാത്തൊരു മാനസിക നിലയിലേക്ക് കൊണ്ടെറിഞ്ഞു. ഓട്ടക്കാരുടെയും പോരാളികളുടെയും ചുടുനിശ്വാസം അവിടം നിറയുന്നുവോ, പിന്നിലെവിടെയോ അവരുടെ വര്‍ധിച്ച കിതപ്പ് കേള്കുന്നതുപോലെ, ജനങ്ങളുടെ ആരവം ഇടനാഴിയില്‍ പ്രതിധ്വനിക്കുന്നതുപോലെ. കുറച് ചു കൂടി മുകളില്‍ എത്തിയപ്പോള്‍ വഴിമുടക്കിക്കൊണ് ട് ഒരു ഇരുമ്പ് ഗേറ്റ്. അത് താഴിട്ടിരിക്കുന്നു.അതിനു മുകളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. വര്ഷങ്ങള്ക് പിറകില്‍ അതിനു മുകളില്‍ അഥീനി ദേവിയുടെ ഉത്സവത്തിന്റെ ഭാഗമായി യവന സുന്ദരികള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കുവാന്‍ വേണ്ടി അഗ്നികുണ്ഡത്തിനു ചുറ്റും നഗ്ന നൃത്തം ചെയ്തിരുന്നുവത്രെ. അങ്ങോട്ട് പുരഷന്മാര്ക് പ്രവേശനം നിഷിദ്ധമായിരുന്നു. ഇങ്ങനെ ഓരോ കല്ലിനും എത്ര കഥകള്‍ പറയാനുണ്ടാവും. ആളിക്കത്തുന്ന അഗ്നികുണ്ഡത്തില്‍ നിന്നും കനലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം ഉയര്‍ന്നു കേള്കുന്നുവോ!?, യവന സുന്ദരിമാരുടെ പൊട്ടിച്ചിരികളാല്‍ അവിടം മുഖരിതമാകുന്നുവോ!? സ്വയം മറന്നു നൃത്തം ചെയ്യുന്ന സുന്ദരികളുടെ നഗ്ന മേനിയില്‍ ഉരുണ്ടു കൂടിയ വിയര്‍പ്പുകണങ്ങള്‍ അഗ്നിജ്വാലയില്‍ കനക ശോഭയാര്ജ്ജിക്കുന്നുവോ?! ആ ഇരുമ്പ് ഗേറ്റില്‍ പിടിച്ച് ഞാനും ആ പേഗന്‍ ആഘോഷങ്ങളുടെ ഭാഗമായതുപോലെ ചിന്തകളുടെ തിരത്തള്ളലില്‍ സ്വയം നഷ്ടപ്പെട്ടു നിന്നു.
അടുത്ത ലക്ഷ്യം ദേശീയോദ്യാനത്തില്‍ തന്നെയുള്ള "Zappeon"എന്ന കെട്ടിടമാണ്. ഈ കെട്ടിടവും തിയോഫില്‍ ഹാന്‍സെന്റെ നിര്‍മ്മിതി തന്നെ. 1888 ല്‍ പണിതീര്‍ത്തു തുറന്നു കൊടുത്ത ഈ കെട്ടിടം 1896 ലെ സമ്മര്‍ ഒളിമ്പിക്സില്‍ ഫെന്‍സിങ്ങിന്റെ വേദിയായിരുന്നു. 1906 ലെ സമ്മര്‍ ഒളിമ്പിക്സില്‍ ഈ കെട്ടിടം ഒളിമ്പിക് ഗ്രാമമായി ഉപയോഗിച്ചു. ഇങ്ങനെ ഒരു പാട് പ്രധാന സംഭവങ്ങള്‍ക് ഈ കെട്ടിടം ആതിഥ്യം വഹിച്ചു. ഇന്നും മീറ്റിങ്ങുകള്‍ക്കും, പ്രദര്ശനങ്ങള്കും മറ്റുമുള്ള പ്രീയപ്പെട്ട വേദിയാണിവിടം. ഞങ്ങള്‍ ചെന്നപ്പോള്‍ അവിടെ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു.
Zappeon
ഇരുപത്തഞ്ചോളം മുറികളാണ് ഈ കെട്ടിടത്തിനുള്ളത്. ഈ കെട്ടിടത്തിലെ നടുമുറ്റത്തിനു സമാനമായ വൃത്താകാരത്തിലുള്ള ഇടവും അതിനു ചുറ്റും ധാരാളം അയോണിക് മാതൃകയിലുള്ള തൂണുകളുമുള്ള നിര്‍മ്മിതിക്ക് ഏറെ ഭംഗിയുണ്ട്.
വൃത്താകാരത്തിലുള്ള ഇടവും അയോണിക് മാതൃകയിലുള്ള തൂണുകളും
ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു അവിടെ. ഒത്തിരിപ്പേര് Zappeon ന്റെ നീളന്‍ മാര്‍ബിള്‍ കല്പടവുകളില് ഇരുന്ന് വെയില് കായുന്നു. രാവിലെ തൊട്ടുള്ള നടത്തം ഞങ്ങളെ ഇത്തിരി ക്ഷീപ്പിച്ചിട്ടുണ്ട്. പക്ഷെ മേപ്പിലെ അടുത്ത സ്ഥലത്തെ കുറിച്ചോര്‍ത്തപ്പോള്‍ ക്ഷീണം പമ്പ കടന്നു. അതേ! അതുതന്നെ, ആദ്യ ഒളിമ്പിക്സ് സ്റ്റേഡിയം. ഞങ്ങള്‍ ഒളിമ്പിക് നീന്തല്‍ കുളത്തിനടുത്തുള്ള വഴിയിലൂടെ നടന്നെത്തിയ കവലയില്‍ നിന്നും ഇടത്തോട്ടു നടന്നു.അപ്രതീക്ഷിതമായി ചെറിയ തോതില്‍ മഴ പെയ്തു തുടങ്ങി. ഞങ്ങള്‍ ഒരു മരത്തിനടിയില്‍ അഭയം തേടി. ഏറെ ബുദ്ധിമുട്ടിക്കാതെ മഴയകന്നു. ഇപ്പൊ വെറും ചാറ്റല്‍ മഴമാത്രം. ഞങ്ങള്‍ നടത്തം തുടര്‍ന്നു. ഇതിനിടയില്‍ നടന്നു തളര്‍ന്ന കുഞ്ഞു യാത്രികന് എന്റെ ചുമലില്‍ ഇരിപ്പുറപ്പിച്ചിരുന്നു.
മഴ പെയ്തൊഴിഞ്ഞതോടെ തണുപ്പേറിത്തുടങ്ങി. നടപ്പാതയുടെ ഒരു വശത്ത് ഒലിവു മരങ്ങള്‍ നിറഞ്ഞ പുല്തകടി. അതിനുമപ്പുറം മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞ കുന്ന്. അതാ മുന്നില്‍ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടം. എന്തിനെന്നറിയാതെ എന്റെ ഹൃദയം വല്ലാതെ തുടിച്ചു.അവാച്യമായ ഒരാഹ്ലാദം മനസ്സില്‍ നിറഞ്ഞു. എവിടെയും ഒലിവുമരങ്ങളുടെ സാന്നിധ്യം ഏറെ ശ്രദ്ദേയം. ടിക്കെറ്റെടുത്ത് സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലേക്ക് നടന്നു. അവിടെ നിന്നും തന്ന ഒരു കൊച്ച് ഉപകരണത്തില്‍ നിന്നും ഹെഡ് ഫോണ്‍ വഴി നമ്മള് സ്റ്റേഡിയത്തിന്റെ ഓരോ ഭാഗത്തെത്തുംപോഴും അതിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ നമ്മുടെ കാതിലെത്തിക്കും. ആ സംവിധാനം ഏറെ ഉപകാര പ്രദമായി. Panathinaiko എന്നും Kallimarmaro എന്നും ഈ സ്റ്റേഡിയം അറിയപ്പെടുന്നു. Agra, Ardettos എന്നീ കുന്നുകള്കിടയിലുള്ള വിടവില്‍ 330-329 BC കാലഘട്ടത്തില്‍ Panathinaea ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള അത്ലറ്റിക് മത്സരങ്ങള്‍ക് വേണ്ടിയാണ് ഈ സ്റ്റേഡിയം നിര്‍മ്മിച്ചത്. അഥീന ദേവിയുടെ ഉത്സവമാണ് Panathinaea. ഉത്സവം എല്ലാ വര്‍ഷവും ഉണ്ടാകാറുണ്ടെങ്കിലും അതിനോടനുബന്ധിച്ച കായിക മത്സരങ്ങള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ഉണ്ടാകാറുള്ളൂ. ആദ്യ കാലഘട്ടത്തില്‍ ഏഥെന്‍സിലെ പൌ രന്മാര്ക് മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. 1896 ലെ ആദ്യ ആധുനിക ഒളിമ്പിക്സിന് വേദിയായതും ഈ സ്റ്റേഡിയം തന്നെ.
ആദ്യ ഒളിമ്പിക്സ് സ്റ്റേഡിയം
ഞങ്ങള്‍ സ്റ്റേഡിയത്തിലൂടെ നടന്നു. പൂര്‍ണ്ണമായും വെണ്ണക്കല്ലിലുള്ള നിര്‍മ്മിതി. കുതിര ലാടത്തിന്റെ ആകൃതിയാണ് സ്റ്റേഡിയത്തിനുള്ളത് . ഞങ്ങള്‍ പടവുകളിലൂടെ മുകളിലേക്ക് കയറി. മുകളില്‍ നിന്നും സ്റ്റേഡിയത്തിന്റെയും ചുറ്റുപാടുകളുടെയും കാഴ്ച ഏറെ മനോഹരം. അങ്ങ് ദൂരെ കുന്നിന്മുകളില് തലയുയര്ത്തിനില്ക്കുന്ന സുപ്രസിദ്ധമായ "അക്രോപോളിസ്". താഴെ ഇറങ്ങുന്നതിനിടയില്‍ രാജാവിനും രാജ്ഞിക്കുമായുള്ള പ്രത്യേക ഇരിപ്പിടത്തില്‍ ഞാനും ഒന്നിരുന്ന് ചുറ്റും കണ്ണോടിച്ചു. ആവേശഭരിതരായ അഥീനിയരുടെ ആരവം എനിക്കും കേള്‍കാം.
രാജാവിന്റെ ഇരിപ്പിടത്തില്‍
ആ ഇരിപ്പിടത്തില്‍ നിന്നും താഴെ ഇറങ്ങി പ്രവേശന കവാടത്തിനു ഇടത് വശത്തായി അകത്ത് ട്രാക്ക് വളയുന്ന ഭാഗത്തിന് തൊട്ടടുത്തായുള്ള മത്സരാര്‍ഥി കള്‍ വേദിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തേക്ക് നടന്നു. അതൊരു ഗുഹ പോലെ ചെറിയ വളവു തിരിവുകളോടെ മുകളിലേക്ക് നീളുന്നു.
ഗുഹയ്ക് സമാനമായ വഴി
പുരാതന കാലത്ത് നഗ്നരായ ഓട്ടക്കാരും കായികാഭ്യസികളും ഇതുവഴിയാണത്രെ സ്റ്റേഡിയത്തിഇതിനപ്പുറം പ്രവേശനമില്ല
പിന്നീട് ക്രിസ്ത്യന്‍ അധിനിവേശത്തോടെ പേഗന്‍ ആഘോഷങ്ങള്‍കും ഗ്ലാഡിയേറ്റര്‍ പോരാട്ടങ്ങള്‍കും അറുതിയായി. അതോടെ പനാതിനായികോ സ്റ്റേഡിയത്തിന്റെ പ്രതാപമെല്ലാം തകര്‍ന്നു. കാലങ്ങളോളം മണ്മറഞ്ഞു കിടന്ന ഈ അതിപുരാതന ചരിത്ര സ്മാരകത്തെ ഇന്നത്തെ ഈ നിലയില്‍ ആക്കിയെടുത്ത ഭരണാധികാരികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഓരോ യവന പൌരനും അഭിമാനപൂര്‍വം നെഞ്ചിലേറ്റുന്ന മഹത്തായ ചരിത്ര സ്മാരകമാണ് ഇന്ന് പനാതിനായികോ സ്റ്റേഡിയം. എത്രയോ കായിക താരങ്ങളുടെ വിയര്‍പ്പിറ്റുവീണ ആ ട്രാക്കിലൂടെ ഞങ്ങളും ഒന്ന് വലംവെച്ചു, ഒരു പ്രദക്ഷിണം പോലെ. മേഘാവൃതമായ ആകാശം സൂര്യ പ്രഭ കെടുത്തി. ചൂളന്‍ കാറ്റ് ഞങ്ങളുടെ കമ്പിളിക്കുപ്പായത്തിനുള്ളില്‍ കയറിപ്പറ്റാന്‍ തിടുക്കം കൂട്ടി. നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ അവിടെ നിന്നും ഇറങ്ങുമ്പോള്‍ അങ്ങുദൂരെ കുന്നിന്മുകളില് "അക്രോപോളിസിന്റ്റെയും" ഇങ്ങുതാഴ്വരയില് "ഒളിമ്പ്യന്‍ സിയൂസിന്റെ ക്ഷേത്രത്തിന്റെയും" കാലം ബാക്കിവെച്ച ശിഷ്ട മുദ്രകള്‍ ഞങ്ങള്‍ക്കുമുണ്ട് കഥകള്‍ പറയാന്‍ എന്ന് പറഞ്ഞു മാടി വിളിക്കുന്നത് പോലെ തോന്നി.
ഞങ്ങള്‍ സ്റ്റെടിയത്തില്‍ നിന്നും ഇറങ്ങി. തിരിച്ചുപോവുന്ന വഴിയില്‍ തന്നെയാണ് ഒളിമ്പ്യന്‍ സിയൂസിന്റെ ക്ഷേത്രാവശിഷ്ടം. ക്ഷേത്ര കവാടവും കഴിഞ്ഞുള്ള വേലിക്കെട്ടുവരെ മാത്രമേ പ്രവേശനമുള്ളൂ. ഏറെദൂരയല്ലാതെ ക്ഷേത്രത്തിന്റെ ഭീമാകാരമായ കല്തൂണുകള് കാണാം.
ഒളിമ്പ്യന്‍ സിയൂഒസിന്റെ ക്ഷേത്രകവാടം
ബി.സി. 6 ആം നൂറ്റാണ്ടില്‍ പണി തുടങ്ങിയെങ്കിലും പിന്നീട് കാലമേറെ കഴിഞ്ഞു പണി പൂര്‍ത്തിയായപ്പോള്‍. ഒട്ടേറെ ഭരണാധികാരികള്‍ റോമാക്കാരടക്കം ഈ ക്ഷേത്രത്തിന്റെ നിര്‍മ്മിതിയില്‍ ഭാഗബാകായിട്ടുണ്ട്.
ക്ഷേത്രാവശിഷ്ടം
ക്ഷേത്രാവശിഷ്ടം മറ്റൊരു ചിത്രം
ഞങ്ങള്‍ ക്ഷേത്ര പരിസരം വിട്ട് മുന്നോട്ടുനടന്ന് പ്രധാന റോഡിലേക്ക് കയറി. കുറച്ചു നടന്നപ്പോള്‍ റോഡരുകില്‍ തന്നെ കണ്ട കാഴ്ച ഞങ്ങളില്‍ കൌതുകമുണര്‍ത്തി. പ്രധാന റോഡരുകില്‍ തന്നെ ഒരു എക്സ്കവേഷന്‍ സൈറ്റ്. റോമന്‍ കാലഘട്ടത്തിലെ സ്നാന സംവിധാനങ്ങള്‍ അവിടെ കാണാം.
റോമന്‍ ബാത്ത്
റോമന്‍ ബാത്തിന്റെ വിവരങ്ങള്‍
ഏഥെന്‍സ് മെട്രോയുടെ വെന്റിലേഷന് ഷാഫ്ടിന്റെ നിര്‍മ്മിതിക്കിടയില്‍ ആണ് ഈ സ്ഥലം കണ്ടെത്തിയത്. ഉടനെ തന്നെ അത് ഏറ്റം ഭംഗിയായി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. വെന്റിലേഷന് ഷാഫ്ട്ടിന്റ്റെ മാര്‍ഗ്ഗം തിരിച്ചു വിട്ട് ആ സൈറ്റിന് പൂര്‍ണ്ണ സംരക്ഷണം ഉറപ്പു വരുത്തി. രാവിലെ തൊട്ടുള്ള നടത്തം എല്ലാവരെയും ക്ഷീണിപ്പിച്ചിരുന്നു. തണുപ്പേറിവരുന്നുഎന്നാലും ഹോട്ടെലിലേക്ക് നടന്നു തന്നെ പോകാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു.
തുടരും...
24 comments:
ഏറെ വൈകിയില്ല എന്ന് കരുതട്ടെ. ........സസ്നേഹം
വിനീത്..
എഴുത്ത് നല്ല ഫ്ലോയിലാണ്.
എന്നെന്നും ഉപയോഗപ്രദമായ ഒരു റഫറന്‍സ് ആവട്ടെ ഈ ലേഖനങ്ങള്‍.
എല്ലാ വിധ ആശംസകളും നേരുന്നു.
രണ്ടുഭാഗങ്ങളും വായിച്ചു...
ചരിത്രമുറങ്ങുന്ന വഴികളിലൂടെയുള്ള യാത്ര തുടരട്ടെ..
ആശംസകൾ!
യാത്ര തുടരുക... ഈ മനോഹരമായ യാത്രാവിവരണങ്ങള്‍ വായിച്ച് കൂടെതന്നെയുണ്ട്.
‘അഥീനി ദേവിയുടെ ഉത്സവത്തിന്റെ ഭാഗമായി യവന സുന്ദരികള്‍ നല്ല ഭര്‍ത്താവിനെ ലഭിക്കുവാന്‍ വേണ്ടി അഗ്നികുണ്ഡത്തിനു ചുറ്റും നഗ്ന നൃത്തം ചെയ്തിരുന്നുവത്രെ..’
ഇതിന്റെ ഒരു ചിത്രീകരണം കൂടി കൊടുക്കാമായിരുന്നു കേട്ടൊ വിനീതെ
ഹായ് എന്ത് രസാ ..വായിക്കാന്‍ കാണാന്‍ തോന്നുന്നു ...ആ സ്ഥലങ്ങള്‍ ....ചാച്ചുവിനോട് പറഞ്ഞാ ചിലപ്പോ കൊണ്ട് പോകുമായിരിക്കും അല്ലെ ..ഇനിയും വരാട്ടോ
ലളിതമായ ഭാഷ.വിരസത തോന്നാത്ത ആവിഷ്കാരം.മനോഹരമായ ചിത്രങ്ങള്‍ .
തുടരുക.
manoharam.................
കൂടെയുണ്ട് യാത്രയിൽ.
യാത്രാവിവരണം ഒപ്പം ഫോട്ടോസും നന്നായി ആശംസകള്‍
താങ്കളുടെ യാത്രാവിവരണങ്ങൾ മനോഹരമായിരിക്കുന്നു.. പല രാജ്യങ്ങൾ നേരിൽ കാണുക, അവിടെത്തെ സംസ്ക്കാരങ്ങൾ അറിയുക എന്നത് മഹത്തായ കാര്യം തന്നെ..അഭിനന്ദനങ്ങൾ!
അനിമേഷ്: ആദ്യകമന്റിന് നന്ദി. സന്തോഷം.
അലി: നന്ദി അലി. ഇനിയും വരണം.
ഷബീര്‍: ഒരുപാട് നന്ദി.
ബിലാത്തി: ഹും എന്നിട്ട് വേണം ആളുകള്‍ ചക്കരക്കുടത്തില്‍ ഈച്ച എന്നപോലെ ഇങ്ങട്ട് വരന്:)
മാലാഖ: ഒരു പാട് നന്ദി . ചാച്ചുവിനോട്......
മുഹമ്മദ്: ഏറെ സന്തോഷം . ഇന്യും കൂടെ ഉണ്ടാവുമല്ലോ
ജയരാജ്: നന്ദി മാഷേ.
എഴുത്തുകാരി: സന്തോഷം :)
അഭിഷേക്: വളരെ സന്തോഷം. തുടര്‍ന്നും കൂടെ വേണം.
മാനവധ്വനി: നന്ദി. ഭാഗ്യം എന്നാണു എനിക്ക് തോന്നാറ്:)
വിനയന്: നന്ദി.
യാത്രാവിവരണം ഒപ്പം ഫോട്ടോസും നന്നായി സന്ദര്‍ശിച്ച പ്രതീതി ഉളവാക്കി ഈ അവതരണം......ആശംസകള്‍
യവന സാമ്രാജ്യത്തിലൂടെ ഒരു പടയോട്ടം മനോഹരമായിരുന്നു.ഇനിയുള്ള തുടര്‍ച്ചക്ക് കാത്തിരിക്കുന്നു....
കുതിര ലാടത്തിന്റെ ആകൃതിയുള്ള സ്റേഡിയത്തിന്റെ ചിത്രം കണ്ടില്ലല്ലോ.
വിവരണങ്ങളും ചിത്രങ്ങളും പതിവ് പോലെ മനോഹരം.
യാത്ര ചെയ്യുവാന്‍ അവസരങ്ങള്‍ അധികം കിട്ടിയിട്ടില്ലെങ്കിലും യാത്ര ചെയ്യുവാന്‍ ആഗ്രഹവും യാത്ര ചെയ്യുന്നവരോട് അസൂയയുമുള്ള ഒരാളാണ് ഞാന്‍.. അതുകൊണ്ടു തന്നെ യാത്രാവിവരണങ്ങള്‍ എന്റെ ഇഷ്ടവായനാവിഭവങ്ങളാണ്... ഈ ബ്ലോഗും അതിലെ വായനാസുഖമുള്ള എഴുത്തും ഏറെ ഇഷ്ടപ്പെട്ടു..
മാതൃഭൂമിയുടെ ബ്ലോഗനയിലേക്ക് ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചു കൊടുത്തു നോക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...
യാത്രികന്
മനോഹരം. തുടരുക. ആശംസകള്‍
സജീവ്
വായനയിൽ ഗ്ലാഡിയേറ്റർ എന്ന സിനിമ ഓർത്തു പോയി.. ചരിത്രവും കാഴച്ചകളും എല്ലാം നന്നായി വിവരിച്ചു.. നന്നായിരിക്കുന്നു.. ആശംസകൾ
യാത്രികന്റെ ഈ ബ്ലോഗ് ആദ്യമായി കാണുകയാണ്. ഒരിക്കലും പോകാനിടയില്ലാത്ത സ്ഥലങ്ങളെ കുറിച്ച് ഇങ്ങനെ യാത്രാവിവരണങ്ങളിൽ കൂടിയെങ്കിലും അറിയാൻ കഴിയുന്നത് വളരെ ഭാഗ്യമാണ്. ചിത്രം വര ഉണ്ടെന്നല്ലേ പറഞ്ഞത്. ആ ചിത്രങ്ങളുടെ ബ്ലോഗും തുടങ്ങിക്കൂടേ?
ഈ യാത്ര എനിക്ക് വളരെ വളരെ ഇഷ്ട്ടായി.. ഇത്തരം ബ്ലോഗുകളൊക്കെ ഉണ്ടല്ലേ ഈ ബുലോകത്ത് ..
ഞാനും തുടങ്ങി , ബുലോകത്ത് ഒരെണ്ണം ..
തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍.
ഒരു വെറും യാത്രാക്കുറിപ്പ് എന്നതില്‍ ഒതുക്കാതെ ഒരു ഗവേഷകന്റെത് പോലെ ധാരാളം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച മനോഹരമായ ലേഖനം..അതും ഒട്ടും മുഷിപ്പിക്കാതെ ഒഴുക്കോടെ ഭംഗിയായി പറഞ്ഞിട്ടുമുണ്ട്....
വിനീത്,മനോഹരമായ വിവരണം.കൂടെ ചിത്രങ്ങളും.എല്ലാ അഭിനന്ദനങ്ങളും.
(ഓ.ടോ-ഏഷ്യന്‍സിനോട്,പ്രത്യേകിച്ച് ഇന്ത്യന്‍സിനോട് ഒരു ഡിസ്ക്രിമിനേഷന്‍ ഗ്രീസിലുള്ളതായി കേട്ടിരുന്നു.അതിലെന്തെങ്കിലും യാഥാര്‍ത്ഥ്യമുണ്ടോ?)
ബാക്കി എവിടാ..
പഴയതെല്ലാം വായിച്ചു വരുന്നു
:)
Post a Comment