മുന്ഭാഗങ്ങള്: ഭാഗം 1, ഭാഗം 2 , ഭാഗം 3
പാതി നടത്തവും പാതി ഓട്ടവും ആയാണ് ഞങ്ങള്‍ അക്രോപോളിസിന്റെ താഴ്വാരത്ത് എത്തിയത്. പാവം കുഞ്ഞു യാത്രികന് തളര്ന്നിടുണ്ടാവും. അധികനേരമില്ല, ഞങ്ങള്‍ ടിക്കറ്റ് കൌണ്ടറിലേക്ക് ഓടി. അവിടെനിന്നും സന്തോഷകരമായ വാര്‍ത്ത. ഞായറാഴ്ച ടിക്കറ്റ് ആവശ്യമില്ല , ഫ്രീയാണ്. ഒരു പക്ഷെ സ്വദേശികള്‍ കൂടുതലായും സന്ദര്‍ശിക്കുന്നത് ഞായറാഴ്ച ആയതിനാല്‍ അവര്‍ സ്വന്തം നാടിന്റെ ചരിത്രം കാശ് കൊടുക്കാതെ തന്നെ കണ്ടു മനസ്സിലാക്കണം എന്ന നിര്‍ബന്ധമായിരിക്കണം ആ ദിവസം ഫ്രീ ആക്കാന്‍ കാരണം അക്രോപോളിസിന്റെ താഴ്വാരത്താണ് അക്രോപോളിസ് മ്യൂസിയം, ഇന്ന് അത് കാണാനുള്ള സമയമില്ല. ഞങ്ങള്‍ കുന്നിന് മുകളിലേക്ക് നടന്നു.
പാതി നടത്തവും പാതി ഓട്ടവും ആയാണ് ഞങ്ങള്‍ അക്രോപോളിസിന്റെ താഴ്വാരത്ത് എത്തിയത്. പാവം കുഞ്ഞു യാത്രികന് തളര്ന്നിടുണ്ടാവും. അധികനേരമില്ല, ഞങ്ങള്‍ ടിക്കറ്റ് കൌണ്ടറിലേക്ക് ഓടി. അവിടെനിന്നും സന്തോഷകരമായ വാര്‍ത്ത. ഞായറാഴ്ച ടിക്കറ്റ് ആവശ്യമില്ല , ഫ്രീയാണ്. ഒരു പക്ഷെ സ്വദേശികള്‍ കൂടുതലായും സന്ദര്‍ശിക്കുന്നത് ഞായറാഴ്ച ആയതിനാല്‍ അവര്‍ സ്വന്തം നാടിന്റെ ചരിത്രം കാശ് കൊടുക്കാതെ തന്നെ കണ്ടു മനസ്സിലാക്കണം എന്ന നിര്‍ബന്ധമായിരിക്കണം ആ ദിവസം ഫ്രീ ആക്കാന്‍ കാരണം അക്രോപോളിസിന്റെ താഴ്വാരത്താണ് അക്രോപോളിസ് മ്യൂസിയം, ഇന്ന് അത് കാണാനുള്ള സമയമില്ല. ഞങ്ങള്‍ കുന്നിന് മുകളിലേക്ക് നടന്നു.
മുകളിലേക്കുള്ള വഴി
Citadel of Athens സാധാരണ അക്രോപോളിസ് എന്നാണു അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്നും 150 മീ ഉയരമുള്ള ഒരു പാറയാണിത്. മൂന്ന് ഹെക്ടറോളം വിസ്തൃതി ഉണ്ടാവും ഇതിന്റെ മുകള്‍ പരപ്പിന്. താഴ്വാരത്ത് നമ്മള് ആദ്യം കാണുന്നത് The Sanctuary of Dionysos. ബി.സി. ആറാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തിലാണ് ഇവിടം കണ്ടെത്തിയത്. അവിടെ വച്ചിരുന്ന വിവരണത്തിന്റെ ചിത്രം കൂടുതല്‍ അറിവിലേക്കായി ഇവിടെ ചേര്‍ക്കുന്നു. വിശദവിവരം മനസ്സിലാക്കാന്‍ അതാവും കൂടുതല്‍ സഹായകരം. അടുത്തുതനെയാണ് Theater of Dionysos. B.C 338-324 കാലഘട്ടത്തില്‍ നിര്‍മ്മിച്ചതാണ് ഈ ശിലാനിര്‍മ്മിത തീയേറ്റര്‍. തീയേറ്ററിന്റെ കവാടം നഗരത്തിന്റെ പ്രധാന റോഡുകളില്‍ ഒന്നായ Tripods മായി ബന്ദിപ്പിച്ചിരുന്നു.വെണ് ണക്കല്ലില് തീര്‍ത്ത പ്രവേശനകവാടം ഒക്കെ ഉണ്ടായിരുന്നു അന്ന്. അതിന്റെ അടിക്കല്ലുകളില്‍ അന്നത്തെ പ്രശസ്ഥ കവികളുടെ /നാടക രചയിതാക്കളുടെ ശില്പങ്ങള് കൊത്തിവച്ചിരുന്നു.
ഇനി Temple of Asclepios ആണ് അടുത്തത്. ആരോഗ്യത്തിന്റെ ദേവനായ Asclepios നും മകളായ Hygieia യ്കും വേണ്ടിയുള്ളതാണ് ആ ക്ഷേത്രം. ഒരു ചെറിയ ക്ഷേത്രവും അല്താരയും പിന്നേ രണ്ടു ഹാളും അടങ്ങുന്നതാണ് നിര്‍മ്മിതി. പണ്ട് ആളുകള്‍ രോഗം മാറാന്‍ ഇവിടെ വന്നു താമസിക്കുമത്രേ. സ്വപ്നത്തില്‍ പ്രത്യക്ഷനാവുന്ന ദേവന് അവരെ അത്ഭുതകരമായി സുഖപ്പെടുത്തിയിരുന്നുവത്രേ.
മറ്റ് പല നിര്‍മ്മിതികളുടെയും അവശിഷ്ടങ്ങള്‍ അവിടെ ഉണ്ടായിരുന്നു, എങ്കിലും എല്ലാം ഇവിടെ എഴുതുന്നില്ല.
നമുക്ക് Odeon of Herodes Atticus ലേക്ക് പോവാം. 161 AD യില്‍ നിര്‍മ്മിച്ച ഈ തീയേറ്റര്‍ കല്ലുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.അഥീനി യകാരനായ Herodes Atticus അദ്ദേഹത്തിന്റെ ഭാര്യയുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ചതാണ് ഈ തീയേറ്റര്‍. സംഗീതപരിപാടികള്‍ക്ക് വേണ്ടിയാണത്രേ ഇത് ഉപയോഗിച്ചിരുന്നത്. അര്‍ദ്ധ വൃത്താകൃതിയില്‍ എത്രമനോഹരമാണ് ഇതിന്റെ നിര്‍മ്മാണം.
നമ്മള് കുന്നിന് മുകളില്‍ എത്തിക്കഴിഞ്ഞു. അതി ഗംഭീരമായ ഒരു പ്രവേശന കവാടം ഇവിടെ ഉണ്ടായിരുന്നു. അതിന്റെ ഭീമന് തൂണുകളും കല്പടവുകളും ഒരു വലിയ മനുഷ്യാധ്വാനത്തിന്റെ തിരു ശേഷിപ്പുകളായി അവിടെ ബാക്കിനില്കുന്നു.
യാത്രികയും കുഞ്ഞു യാത്രികനും
ചിതറിക്കിടക്കുന്ന പുരാതന കെട്ടിട അവശിഷ്ടങ്ങള്‍. പലനിര്മ്മിതികളും ഭാഗീകമായി പുനര്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇപ്പോഴും പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നു. എല്ലാ നിര്മ്മിതികളെപ്പറ്റിയും വിശദമായി എഴുതാന്‍ ആവില്ല. എന്നാലും പ്രധാനപ്പെട്ട അഥവാ ഞാന്‍ കൂടുതല്‍ ശ്രദ്ദിച്ച കാഴ്ചകളെ വിശദമാകാം. അക്രോപോളിസ് കുന്നിന്റെ മുകളില്‍ ഏകദേശം മധ്യ ഭാഗത്തായി കാണുന്ന ഏറ്റവും വലിയ നിര്‍മ്മിതിയാണ് Parthenon.
അക്രോപോളിസിന്റെ ദൂരക്കാഴ്ചകളിലെല്ലാം ഏറ്റവും വ്യക്തമായി കാണുന്നതും ഇത് തന്നെ. ഗ്രീക്ക് ദേവതയായ അഥീനയുടെ ക്ഷേത്രമാണിത്. കന്യകയായ അഥീനയാണ് ഇവിടുത്തെ സങ്കല്പം. 438 BC യിലാണ് ഇതിന്റെ പണിപൂര്‍ത്തിയായത്. എന്നാല്‍ അലങ്കാര പണികളും മറ്റും പിന്നെയും ഏറെ കാലം തുടര്‍ന്ന്. 480 BC യില്‍ പേര്‍ഷ്യന്‍ അധിനിവേശ കാലഘട്ടത്തില്‍ ഈ ക്ഷേത്രം തകര്‍ക്കപ്പെട്ടു. പിന്നീട് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചു. ഓരോ കാലഘട്ടത്തിലെയും അധിനിവേശ ഫലമായി ക്ഷേത്രത്തിന്റെ ഉപയോഗവും മാറിവന്നു. അങ്ങനെ അത് ക്രിസ്ത്യന്‍ പള്ളിയായും മുസ്ലീം പള്ളിയായും ഉപയോഗിക്കപ്പെട്ടിടുണ്ട്.
അടുത്ത് തന്നെയായി Temple of Athena nike ഉണ്ട്. വിജയ ദേവതയായ അഥീനയാണ് ഈ ക്ഷേത്ര പ്രതിഷ്ഠ. പേര്‍ഷ്യക്കാര്‍ തകര്‍ത്ത പഴയ ക്ഷേത്രത്തിന്റെ സ്ഥാനത്ത് ബി.സി.6 ആം നൂറ്റാണ്ടില്‍ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുകയായിരുന്നു . പ്രവേശന കവാടത്തിന്റെ വലതു വശത്തായി കുന്നിന്റെ ചെങ്കുത്തായ ഭാഗത്താണ് ഇത് ഉള്ളത്
ഏതന്‍സ് പട്ടണത്തിന്റെ കുലദൈവമായ, (അങ്ങനെ പറയാം എന്ന് തോന്നുന്നു ) അഥീന ദേവിയുടെ പഴയ ക്ഷേത്രമാണ് മറ്റൊരു പ്രധാന നിര്‍മ്മിതി. B.C 480 തിലെ പേര്‍ഷ്യന്‍ അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടവയില്‍ ഈ ക്ഷേത്രവും പെടുന്നു. ഇപ്പോള്‍ തറയൊഴിച്ച് കാര്യമായി ഒന്നും ഇല്ല.
Erechtheion ആണ് അവിടുള്ള മറ്റൊരു ക്ഷേത്രം. BC 421 - 406 കാലഘട്ടത്തിലാണ് ഇതിന്റെ നിര്‍മ്മാണം. ഗ്രീസിലെ വീര നായകനായിരുന്ന Erichthonius ന്റെ പേരിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഇങ്ങനെ പ്രത്യേകതകളുള്ള ഒരു പാട് നിര്‍മ്മിതികളാല്‍ നിറഞ്ഞിരിക്കയാണ് അക്രോപൊളിസ്. എഴുതിയാല്‍ തീരാത്തത്ര വിശേഷങ്ങളുണ്ടിവിടെ. വളരെ ചെറിയ ആ സ്ഥലത്ത് ഉറങ്ങിക്കിടക്കുന്ന ചരിത്രത്തിന്റെ സ്പന്ദനം നമ്മെ അത്രയേറെ അത്ഭുതപ്പെടുത്തും. ഇവിടെ പോയി നോക്കു. പേജിന്റെ ഏറ്റവും താഴെ വളരെ വിശദമായി ഓരോ ഭാഗത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ സന്ദര്‍ശന സമയം കഴിയുന്നു എന്ന അറിയിപ്പ് തന്നു. ആളുകള്‍ താഴേക്ക് ഇറങ്ങിത്തുടങ്ങി. യുദ്ധ വിജയാഘോഷങ്ങളും, ദേവീ ദേവ പ്രീതിക്കായുള്ള ഉത്സവങ്ങളും , സംഗീതവും, നാടകവും ഒക്കെയായി എത്ര ആഘോഷ പൂര്ണ്ണമായിരുന്നിരിക്കണം ഈ കുന്നിന് മുകളും താഴ്വാരവും അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍. ഭീമാകാരമായ വെണ്ണക്കല്‍ തൂണുകളില്‍ സ്പര്‍ശിക്കുമ്പോള്‍ മനോഹരമായ കൊത്തുപണികളില്‍ വിരലോടിക്കുമ്പോള്‍ ആ ഉത്സവാഘോഷങ്ങളുടെ ഗന്ധവും ശബ്ദവും ഇപ്പോഴും ആ അന്തരീക്ഷത്തില്‍ തങ്ങി നില്പുണ്ടോ എന്ന് തോന്നും. കാലത്തിന്റെ കുത്തൊഴുക്ക് എന്നു പറയുന്നത് ഇത്തരം ഭൂമികയില്‍ ചവിട്ടിനില്കുംപോള് അനുഭവവേദ്യമാകും.
ഞങ്ങള്‍ കുന്നിറങ്ങിത്തുടങ്ങി. മറ്റൊരുവഴിയിലൂടെ, താഴ്വരകളില്‍ ഇപ്പോഴും നിലനില്കുന്ന മറ്റ് ചില ചരിത്രാവശിഷ്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം ആണ് ലക്ഷ്യം.
Library of Hadrian ആയിരുന്നു അതിലൊന്ന്. റോമ ചക്രവര്‍ത്തി ആയിരുന്ന ഹദ്രിയാന്‍ AD 132 ല്‍ നിര്‍മ്മിച്ചതാണ് ഇത്. തികച്ചും റോമന്‍ വാസ്തുശില്പ ശൈലിയിലാണ് നിര്‍മ്മിതി. ഒരു കുളവും, വായനാമുറിയും, ഹാളും ഒക്കെ ഉള്ള ഒരു കെട്ടിടമായിരുന്നു അത്. ചെറുതും വലതുമായ മറ്റു ചില നിര്‍മ്മിതികള്‍ ആ താഴ്വരയില് ഉണ്ട്.
Library of Hadrian
ആ വഴി അങ്ങിനെ Monastiraki Squire ലേക്ക് നീളുന്നു. ഏതന്‍സിലെ പ്രധാന ഷോപ്പിംഗ് സ്ട്രീറ്റാണത്. ടൂറിസ്റ്റുകള്‍ ഇവിടെ നിറഞ്ഞു കവിയുന്നു. ഇവിടെ സുവനീറുകളില്‍ എന്നെ അത്ഭുതപ്പെടുത്തിയത് ചീട്ടുകളിലും പാത്രങ്ങളിലും ഒക്കെ വരച്ചു വെച്ചിരിക്കുന്ന ലൈംഗീഗപ്രധാനമായ ചിത്രങ്ങളായിരുന്നു. കാമസൂത്രയെ അടിസ്ഥാനമാക്കി മുഗള്‍ ചിത്രകലാ ശൈലിയില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെ ഓര്‍മിപ്പിച്ചു അത്. എല്ലാത്തിലും ഉപരി അവിടെ മിക്കവാറും എല്ലാ കടകളിലും മരത്തില്‍ തീര്‍ത്ത ഉദ്ധരിച്ചുനില്‍ക്കുന്ന, വൃഷണത്തോട് കൂടിയ ലിംഗത്തിന്റെ മാതൃക കീ ചെയിന്‍ ആയി ഉണ്ടായിരുന്നു. പലവലുപ്പത്തില്‍ ഉണ്ടായിരുന്ന അതില്‍ പലതും ശ്രദ്ധാപൂര്‍വ്വം കൈകൊണ്ടു നിര്‍മ്മിച്ചവ തന്നെ. ഇന്ത്യയിലെ കാമസൂത്രം പോലെ ഗ്രീസിലും എന്തെങ്കിലും ഉണ്ടോ എന്ന് അപ്പോള്‍ തോന്നി. ചില വിവരങ്ങള്‍ ഇവിടെ കിട്ടും. അവിടെക്കണ്ട ചിത്രങ്ങളുടെ ശൈലിയും അതില്‍ കാണാം.
കല്ല്, മുത്ത്, കുഞ്ഞു ശംഖ് തുടങ്ങി പലതരം വസ്തുക്കളില്‍ തീര്‍ത്ത മാല, വള, കമ്മല്‍ തുടങ്ങി അനേകം അലങ്കാരങ്ങളുടെ ഒരു വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു അവിടെ. അത് കൊണ്ട് തന്നെ സ്ത്രീകള്‍ക് ഏറെ പ്രീയങ്കരമാവും ഇവിടം. ചില സുവനീരുകളൊക്കെ വാങ്ങി പലഭാഗത്തെക്കും നീളുന്ന വഴികളില്‍ കൂടി ഞങ്ങളും വെറുതെ നടന്നു
Monastiraki യിലെ തിരക്കേറിയ തെരുവ്
അങ്ങനെ ആ നടത്തം കുന്നിറങ്ങുമ്പോള്‍ തന്നെ ദൂരെ നിന്ന് കണ്ട വലിയ കേടുപാടുകള്‍ ഇല്ലാത്ത കെട്ടിടത്തിന് അരികില്‍ എത്തിച്ചു. Temple of Hephaestus ആയിരുന്നു അത്. വളരെ മുന്‍പ് Theseion എന്നും അറിയപ്പെട്ടിരുന്നു. ഗ്രീസില്‍ ഏറ്റവും വൃത്തിയായി അഥവാ കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ട ക്ഷേത്രമാണിത്. 449 BC യില്‍ പണി തുടങ്ങിയെങ്കിലും 416-415 BC യിലാണ് മുഴുവന്‍ പണിയും പൂര്‍ത്തിയായത്. ലോഹപ്പണികളുടെയും കൈവേലകളുടെയും ദൈവമായാണ് Hephaestus നെ കണ്ടിരുന്നത്.
Temple of Hephaestus
Temple of Hephaestus ഒരു സമീപ ദൃശ്യം
ഞങ്ങള്‍ നടത്തം തുടര്‍ന്ന്. ഇടയ്ക്കിടെ ചില കെട്ടിടാവശിഷ്ടങ്ങള്‍ പ്രത്യക്ഷമാവും.അവയൊക്കെ എന്താണെന്ന് നോക്കാന്‍ പോലും പറ്റാത്തത്ര ക്ഷീണിതരായിരുന്നു അപ്പോഴേക്കും ഞങ്ങള്‍ .
സമയം വൈകുന്നേരമായിരുന്നു. വഴിയോരങ്ങളില്‍ ഉള്ള കടകളെല്ലാം സജീവം. കടകളില്‍ ഭക്ഷണം കഴിക്കാനുള്ള ആളുകളുടെ തിരക്ക്. മേശകളിലെല്ലാം നിറഞ്ഞ ബിയര്‍ ഗ്ലാസുകളും വൈന്‍ ഗ്ലാസ്സുകളും. ആ തിരക്കുകളിലൂടെ ഞങ്ങള്‍ അല്പം കൂടി നടന്നു. കുഞ്ഞു യാത്രികനും നന്നേ ക്ഷീണിച്ചിരിക്കുന്നു. അവന്റെ കുഞ്ഞു മനസ്സില്‍ അത്രയൊന്നും കൌതുകം സൃഷ്ടിക്കാത്ത കാഴ്ച്ചകളായിരുന്നുവല്ലോ എല്ലാം. അന്നത്തെ നടത്തം അവസാനിപ്പിച്ച് ഒരു ടാക്സി പിടിച്ച് ഞങ്ങള്‍ ഹോട്ടെലിലേക്ക് തിരിച്ചു.
അടുത്ത ദിവസത്തെ യാത്രാ ലക്ഷ്യം ഗ്രീസിലെ അതിമനോഹരമായ ചില ദ്വീപുകള്‍ സന്ദര്‍ശിക്കുക എന്താണ്.
തുടരും.....
അടുത്ത ദിവസത്തെ യാത്രാ ലക്ഷ്യം ഗ്രീസിലെ അതിമനോഹരമായ ചില ദ്വീപുകള്‍ സന്ദര്‍ശിക്കുക എന്താണ്.
തുടരും.....
16 comments:
പതിവുപോലെ ഒരു പാട് വൈകി ഇതാ നാലാം ഭാഗം. ഞാന്‍ ശരിയാവും എന്ന് തോന്നുന്നില്ല :)......സസ്നേഹം
യാത്രികൻ...വൈകി എന്ന പരാതി എനിയ്ക്കുമുണ്ട്...ഇനി എല്ലാ ഭാഗങ്ങളും ഒന്നുകൂടി വായിക്കേണ്ടതായി വരും ;)
(ഞാനും ഒന്ന് എഴുതി വച്ചിട്ട് മാസം ഒന്നു കഴിഞ്ഞു. ഇതു വരെ പോസ്റ്റ്യിട്ടില്ല..ഞാനും നന്നാവുമെന്ന് തോന്നുന്നില്ല).
കെട്ടും മട്ടും മാറിയപ്പോൾ ഏറെ മനോഹരമായിരിക്കുന്നു. എഴുത്ത് ആകർഷകവും,അതോടൊപ്പം വിജ്ഞാനപ്രദവുമാണ്. ആശംസകൾ.
സ്നേഹപൂർവ്വം ഷിബു തോവാള.
ബാക്കി എന്നത്തേയ്ക്ക് പ്രതീക്ഷിക്കാം..? 2013.???????
എഴുത്തിനിടയ്ക്ക് ഗ്യാപ് കൂടുന്നത് കൊണ്ട് മുന്‍പത്തെ വീണ്ടും വായിച്ചു. ചിത്രങ്ങളും കൂടി ഉള്ളതിനാല്‍ നല്ല അസ്സല് റെഫറന്‍സ്. നന്നായിട്ടുണ്ട് എന്ന് പറയേണ്ടതില്ലല്ലോ.
ഞാന്‍ തന്നെ വൈകി വന്ന് വായിയ്ക്കുന്നത് കൊണ്ട് പരാതി പറയാന്‍ എനിയ്ക്ക് അവകാശമില്ല.
:)
ദേവീദേവന്മാരുടെ നാടാണല്ലേ അതു്? എത്ര ദേവതകളാണ്!
പതിവുപോലെ നന്നായി വിവരണം..ഗ്രീസിലെ ദ്വീപുകളെക്കുറിച്ചറിയാൻ കാത്തിരിക്കുന്നു
ഈ വിവരണം വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കും മനസിലായി ഞാനും നന്നാവാന്‍ സമയമായി ...ഇനിയും യാത്രകള്‍ എഴുതാതെ ഇരിക്കുന്ന മടി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചു ..
ഈ വിവരണവും നന്നായി ട്ടോ ..
അക്രോപോളിസിന്റെ കാഴ്ചകള്‍ കണ്ടു. ഓരോ പോസ്റ്റുകളും എനിക്ക് പുതിയ അനിഭവവും അറിവും ആണ്.
ഇതെന്താ എല്ലാവരും മടിയന്മാരും മടിച്ചികളും ആകുന്നത്..
ചേകവന്മാരുടെ നാട്ടിൽ നിന്നും പുറപ്പെട്ട ഈ പടകുറുപ്പിന്റെയും കുടുംബത്തിന്റേയും പടയോട്ടം യവനസാമ്രാജം കീഴടക്കുമ്പോഴേക്കും ഇനി കുഞ്ഞുയാത്രികൻ യാത്രകുറിപ്പുകൾ എഴുതി തൂടങ്ങും കേട്ടൊ വിനീതെ
ഇനി പടിഞ്ഞാറിന്റെ ദേവീ-ദേവന്മാരുടെ ലീലകളാണല്ലോ ഞങ്ങളോട് പങ്കുവെക്കുവാൻ പോകുന്നത് അല്ലേ ഭായ്.
ഷിബു: നല്ല വാക്കുകള്ക് ഒരുപാട് നന്ദി. എന്തുചെയ്യാനാ മാഷേ എല്ലാ കൂടെ നടക്കുന്നില്ല. അതാ വൈകുന്നത്.
അനിമൂ: വീണ്ടും വായിച്ചല്ലോ ,,സന്തോഷം:)
ശ്രീ: എത്രകാലമായി കണ്ടിട്ട്?. വന്നതില്‍ ഒരു പാട് സന്തോഷം.
എഴുത്തുകാരി: പറയാനുണ്ടോ ? എല്ലാത്തിനും ദേവിയോ ദേവനോ ഉണ്ട് ഗ്രീക്ക് പുരാണത്തില്‍ :)
പഥികന്: നന്ദി. എത്രയും പെട്ടന്ന് ദ്വീപ് വിശേഷങ്ങളുമായി വരാം
സിയാ; നന്നായി. എനിക്കെത്ര കൂട്ടുകാരാ. ഒരു മടിയന്‍ മടിച്ചി ക്ലബ് ഉണ്ടാക്കാം.
രാംജി: ഒരു പാട് സന്തോഷം.
ബിലാത്തി: ഹി..ഹി...ഇല്ല മാഷെ , മടി മാറ്റി വേഗം എഴുതാം.
..............സസ്നേഹം
മൂന്നാം ഭാഗം വായിച്ചതുകൊണ്ട് തുടര്‍ച്ച കിട്ടി.അസ്സലായിരിക്കുന്നു...
ഇതു വായിച്ചു. ഇനി നാലു ഭാഗങ്ങളും കൂടി ഒന്നിച്ച് വായിച്ച് വിവരം വെയ്ക്കട്ടെ.
കുറിപ്പിനു നന്ദി .
വായിയ്ക്കാൻ വൈകിയ ഞാൻ യാത്രികൻ എഴുതാൻ വൈകി എന്ന് മിണ്ടാൻ പാടുണ്ടോ? അതുകൊണ്ട് ഞാൻ ഒന്നും പറഞ്ഞിട്ടില്ല......
അടുത്ത ദിവസത്തെ യാത്രാ ലക്ഷ്യം ഗ്രീസിലെ അതിമനോഹരമായ ചില ദ്വീപുകള്‍ സന്ദര്‍ശിക്കുക എന്നാണ് .. കാത്തിരിക്കുന്നു .സസ്നേഹം ..
കൊളളാം.
അതെ വൈകിയുള്ള വായനയില്‍ ഞാനും എത്തി നിങ്ങളോടൊപ്പം ...ബാക്കിയും കൂടെ വായിക്കേണ്ടിയിരിക്കുന്നു ....!
പുതിയ പുതിയ കാഴ്ച്ചകള്‍ ,അറിവുകള്‍ ...!! ഗ്രീസിലെ ദ്വീപുകളെക്കുറിച്ചറിയാൻ ഞാനും കാത്തിരിക്കുന്നു ...!!
your narration style is very nice
Post a Comment