Wednesday, October 2, 2013

സംഗീതത്താൽ ഒരുവൻ അനുഗ്രഹിക്കപ്പെടുമ്പോൾ

കഴിഞ്ഞ രണ്ടാഴ്ച്ച  സംഗീതത്തിന്റെ, അവിചാരിത സൌഹൃദങ്ങളുടെ അപ്രതീക്ഷിതാനുഭവങ്ങളുടെ ഒക്കെ കാലമായിരുന്നു. ഹിന്ദുസ്ഥാനി സംഗീതലോകവും, അതിലുപരി ലോക സംഗീതലോകവും ഉറ്റുനോക്കുന്ന, മലയാളിയായ ഹിന്ദുസ്ഥാനി സംഗീതഞ്ജൻ ശ്രീ.പോളി വർഗീസ്‌ കഴിഞ്ഞ രണ്ടാഴ്ച്ചകാലം ദുബായിൽ ഉണ്ടായിരുന്നു. എനിക്ക് പോളിയേട്ടനു മായുള്ള സൌഹൃദത്തെപ്പറ്റി മുൻപ് പറഞ്ഞിട്ടുണ്ട്. മൂന്നു ദിവസം അദ്ദേഹം എന്റെ കൂടെയാണ് താമസിച്ചത്. മോഹൻവീണയുടെ മാസ്മരിക സംഗീതം അങ്ങനെ എന്റെ വീട്ടിലും നിറഞ്ഞു


പോളിയേട്ടൻ എന്റെ വീട്ടിൽ കുഞ്ഞു യാത്രികനോപ്പം 

ഈ ദിവസങ്ങൾ പോളിയേട്ടനെ കൂടുതൽഅറിയാനും അദ്ദേഹത്തിന്റെ വിശാലമായ അനുഭവങ്ങളെയും ചിന്തകളെയും അടുത്തറിയാനും അവസരം തന്നു. ക്ലാസിക്കൽ സംഗീതത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പോളിയേട്ടന് സംഗീതത്തിന്റെ കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയും സാധ്യമല്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ " ഇന്ത്യൻ സംഗീതമെന്നാൽ സിനിമാപാട്ടുകൾ ആണെന്ന ധാരണയാണ് ആദ്യം മാറേണ്ടത് ". ഈ സന്ദേശം ഏതവസരത്തിലും കേൾവിക്കാരനിൽ എത്തിക്കാൻ, ഒരു പക്ഷെ അദ്ദേഹത്തെ അടുത്തറിയാത്തവർക്ക് ഒരു അഹങ്കാരിയുടെത് എന്നുപോലും തോന്നിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്താൻ പോളിയേട്ടന് മടിയില്ല. അതിന്  അദ്ദേഹത്തിന് വ്യക്തമായ വിശദീകരണവും ഉണ്ട്. " ഞാൻ ആരുടേയും പാദസേവ ചെയ്തിട്ടല്ല ഒരു ഹിന്ദുസ്ഥാനി സംഗീതഞ്ജൻ ആയത്, അതുകൊണ്ട് തന്നെ എനിക്കാരെയും സുഖിപ്പിക്കേണ്ടതില്ല". നമ്മിൽ പലർക്കും അവിശ്വസനീയം എന്ന് തോന്നിക്കുന്ന അനുഭവങ്ങളിലൂടെയാണ്‌ പോളിയെട്ടന്റെ സംഗീതത്തെ തേടിയുള്ള യാത്രകൾ. ആ അനുഭവ ബാഹുല്യം അതുതന്നെയാണ് അദ്ദേഹത്തിന്റെ കരുത്തും എന്നാണ് എനിക്ക് തോന്നിയത്. തെളിഞ്ഞ ചിന്ത, വ്യക്തമായ രാഷ്ട്രീയ നിലപാട്, അതെവിടെയും തുറന്ന് പറയാൻ അദ്ദേഹത്തിന് മടിയില്ല. പോളിയേട്ടൻ പറഞ്ഞതുപോലെ ആരെയും സുഖിപ്പിക്കുക എന്നത് ലക്ഷ്യമല്ലാത്തിടത്തോളം നിലപാടുകൾ വ്യക്തമാക്കാൻ എന്തിനു ഭയക്കണം? ഒരു നാസ്തികൻ എന്ന ഐഡന്റിറ്റി അദ്ദേഹം അഭിമാനപൂർവം തന്നെ കൊണ്ടുനടക്കുന്നു.

ഞങ്ങളുടെ കുടുംബാംഗങ്ങൾകായി മോഹനവീണ വായിച്ചതടക്കം പലതവണ ആ മോഹന സംഗീതം ആസ്വദിക്കാൻ ഇക്കുറി കഴിഞ്ഞു. ആ കുടുംബ സദസ്സിൽ വച്ച് ഞാൻ വരച്ചു കാത്തു വച്ചിരുന്ന ചിത്രത്തിൽ പോളിയേട്ടൻ കയ്യൊപ്പ് ചാർത്തി, അത് മറ്റൊരു അപ്രതീക്ഷിത സന്തോഷമായി. എന്നെങ്കിലും ആ ചിത്രത്തിൽ ഒപ്പ്  വാങ്ങും എന്ന് ഉറപ്പായിരുന്നു, എന്നാൽ അത്  ഇത്ര പെട്ടെന്ന് പ്രാപ്യമാകും എന്നുകരുതിയില്ല.

പോളിയേട്ടൻ ഒപ്പിട്ട ഞാൻ വരച്ച ചിത്രം 

അങ്ങനെ എന്റെ വീട്ടിൽ താമസിച്ച ഒരു ദിവസമാണ് ജൈസണ്‍ കാർട്ടർനെപ്പറ്റി പോളിയേട്ടൻ പറയുന്നത്. ലോക പ്രശസ്ഥനായ ഹാർപ് ഗിത്താറിസ്റ്റ്  ജൈസണ്‍ ദുബായിൽ ഉണ്ടെന്നും അദ്ദേഹത്തിന് പോളിയേട്ടനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെന്നും പോളിയെട്ടൻ പറഞ്ഞപ്പോൾ അവിടേക്ക് കൊണ്ടുപോവുന്ന കാര്യം ഞാൻ ഏറ്റെന്ന് വാക്ക് കൊടുത്തു. മറ്റാരോടും കൊണ്ടുപോവാൻ പറയണ്ട എന്ന് ഞാൻ പ്രത്യേകം പറഞ്ഞു. മറ്റൊന്നുമല്ല ആ കൂടിക്കാഴ്ചയ്ക് സാക്ഷിയാവുക എന്ന എന്റെ സ്വാർത്ഥത തന്നെ.

Jason Carter

Two Maestros 
അങ്ങനെ ആ ദിവസത്തിനും വഴിയൊരുങ്ങി. വഴിതേടി ഇത്തിരി കറങ്ങി വൈകിയാണെങ്കിലും ഞങ്ങൾ ജൈസണ്‍ താമസിക്കുന്ന സ്ഥലത്തെത്തി. എന്നാൽ പിന്നീടുള്ള ഒന്നരമണിക്കൂറിലധികം കടന്നുപോയത് അറിഞ്ഞതേയില്ല. രണ്ടു സംഗീതഞ്ജരുടേയും ഉപകരണങ്ങൾ തമ്മിൽ ഒരു ബന്ധമുണ്ട്. ഹാർപ് ഗിത്താറും, മോഹൻവീണയും ഗിത്താറിൽ നിന്നും ഉരുത്തിരിഞ്ഞ സംഗീതോപകരണങ്ങളാണ്. രണ്ടു പേരും ചേർന്ന് വായിച്ചുതുടങ്ങിയപ്പോൾ എനിക്ക് കിട്ടിയത് ലോകത്താദ്യാമായി ഹാർപ് ഗിത്താറും മോഹൻ വീണയും ഒരുമിച്ച്  പ്ലേ ചെയ്യുന്നതിന് സാക്ഷിയാവുക എന്ന അപൂവ്വ ഭാഗ്യവും.

അപൂർവ  നിമിഷം 

ജൈസണും പോളിയേട്ടനും 
രണ്ടു മഹാരാഥർക്കൊപ്പം യാത്രികൻ 

തീർന്നില്ല ഈ വരവിൽ പോളിയേട്ടൻ എനിക്ക് തന്ന സമ്മാനങ്ങൾ. നസീറും ജയേട്ടനും അടക്കമുളള നല്ല സുഹൃത്തുക്കളെ കൂടി സമ്മാനിച്ചാണ് പോളിയേട്ടൻ മടങ്ങിയത്. 
ഈ വരവിൽ കണ്ടവരുടെയും പരിചയപ്പെട്ടവരുടെയും മനസ്സിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം കൊണ്ട് ശൂന്യതയും ആ മോഹന സംഗീതം കൊണ്ട് മനസ്സും നിറച്ചാണ് പോളിയേട്ടൻ മടങ്ങിയത്. ശ്രീ.വിശ്വമോഹൻ ഭട്ടിനെ പോലെ, ശ്രീ. രവിശങ്കറിനെപോലെ, പണ്ഡിറ്റ്‌ ഹരിപ്രസാദ് ചൗരസ്യയെപോലെ നാളെ ഇന്ത്യൻ സംഗീതത്തിന്റെ അംബാസിഡറായി ലോകം പോളിയേട്ടനെ കാണുന്ന കാലം വിദൂരമല്ല. അടുത്തമാസം വിയന്നയിൽ മൊസാർട്ട് ഫെസ്റ്റിവലിൽ അദ്ദേഹം ചെയുന്ന രണ്ടാമത്തെ പെർഫോർമൻസ് അതിനൊരു മുന്നോടിമാത്രം.മൊസാർട്ട് ഫെസ്റ്റിവലിൽ രണ്ട് വട്ടം പെർഫോം ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതിയും പോളിയേട്ടന് സ്വന്തം.  മോഹൻ വീണയുടെ മാന്ത്രിക വാദകൻ പോളിയേട്ടന്  എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.    

          

22 comments:

നിരക്ഷരൻ said...

ഭാഗ്യവാൻ. ഇപ്പുറത്തുള്ളവൻ ജന്മനാ നിരക്ഷരനും ഇപ്പോൾ അസൂയാലുവും ആകുന്നു. അവസാനത്തെ പടവും ആദ്യമായി ഹാർപ്പ്-മോഹൻ പ്രകടനത്തിന് സാക്ഷിയാകുന്നു എന്നുമുള്ളതൊക്കെ പോസ്റ്റി എന്തിനാ മനുഷ്യന്മാരെ ചീത്ത സ്വഭാവങ്ങൾക്ക് അടിമയാക്കുന്നത് ? :)

അതൊക്കെ പോട്ടെ. ഈ പോളി വർഗ്ഗീസിനെ എനിക്കൊന്ന് പരിചയപ്പെടണമല്ലോ ? :) :)

നിരക്ഷരൻ said...

>> രണ്ടു പേരും ചേർന്ന് വായിച്ചുതുടങ്ങിയപ്പോൾ എനിക്ക് കിട്ടിയത് ലോകത്താദ്യാമായി ഹാർപ് ഗിത്താറും മോഹൻ വീണയും ഒരുമിച്ച് പ്ലേ ചെയ്യുന്നതിന് സാക്ഷിയാവുക എന്ന അപൂവ്വ ഭാഗ്യവും. <<

ചുമ്മാ ബെഡായി അടിക്കാതെ യാത്രികാ. വീഡിയോയിൽ ഒരു നായയെ കാണുന്നുണ്ടല്ലോ? നായ കണ്ട് കഴിഞ്ഞ ശേഷമല്ലേ യാത്രികൻ ഈ പ്രകടനം കാണുന്നത് ? :)

Pradeep Narayanan Nair said...

വരകൾ അനുഗ്രഹിച്ച യാത്രികനും കുടുംബവും സംഗീത ദേവതയുടെ സാന്നിധ്യം ഒപ്പം ഉള്ള മാന്ത്രികൻറെ വരികൾ ചേർത്ത ചിത്രം നൽകിയ സന്തോഷത്തിൽ പങ്കു ചേരുന്നു. അഭിനന്ദനങ്ങൾ !
[ആ വീഡിയോ ഡൌണ്‍ലോടി ] .

ഒരു യാത്രികന്‍ said...

@ നിരക്ഷരൻ:- ഹ ....ഹ.....നീരൂ.....ഞാൻ തിരുത്തുന്നു. ഒരു കൂറ്റൻ ഡാൽമെഷ്യനും ഉണ്ടായിരുന്നു സാക്ഷിയായി. പോളിയെട്ടനെ പരിചയപ്പെടുത്തി തന്നതിൽ നിരക്ഷരനോടുള്ള എന്റെ അകമഴിഞ്ഞ നന്ദി ഞാൻ നേരത്തെ പ്രപ്രകടിപ്പിച്ചതാ. ഇനി തരൂല :)

Mukesh M said...

സംഗീത ലോകത്ത് മോഹന്‍ വീണയുടെ തന്ത്രികള്‍ മീട്ടി വിസ്മയം തീര്‍ക്കുന്ന ശ്രീ. പോളി വര്‍ഗീസിന് ആശംസകളുടെ പൂച്ചെണ്ടുകള്‍.
കൂടെ ഈ നവ്യാനുഭവം പങ്കുവെച്ച യാത്രികനും നന്മകള്‍ നേരുന്നു.

സസ്നേഹം.

kichu / കിച്ചു said...

പോളി വർഗീസും യാത്രികനും എന്റെ സുഹൃത്തുക്കളാണല്ലോന്നോർക്കുമ്പൊ എനിയ്ക്കും സന്തോഷം.

നീരൂ.. ഒരു പ്രോഗ്രാം വെയ്ക്ക്,പോളിയെ അങ്ങോട്ടെത്തിയ്ക്കുന്ന കാര്യം നുമ്മ ഏറ്റ് :)

റോസാപ്പൂക്കള്‍ said...

സന്തോഷം ഈ പോസ്റ്റിന്. പോളി എന്റെയും സുഹൃത്താണ്(ഓണ്‍ലൈന്‍). നല്ലൊരു കവി കൂടെയാണ് അദ്ദേഹം.

ആഷിക്ക് തിരൂര്‍ said...

യാത്രികൻ... ഒരായിരം നന്ദി .. പോളി ഏട്ടനെ കൂടുതൽ അടുത്തറിഞ്ഞു.. " ഞാൻ ആരുടേയും പാദസേവ ചെയ്തിട്ടല്ല ഒരു ഹിന്ദുസ്ഥാനി സംഗീതഞ്ജൻ ആയത്, അതുകൊണ്ട് തന്നെ എനിക്കാരെയും സുഖിപ്പിക്കേണ്ടതില്ല".നമ്മിൽ പലർക്കും അവിശ്വസനീയം എന്ന് തോന്നിക്കുന്ന അനുഭവങ്ങളിലൂടെയാണ്‌ പോളിയെട്ടന്റെ സംഗീതത്തെ തേടിയുള്ള യാത്രകൾ. ആ അനുഭവ ബാഹുല്യം അതുതന്നെയാണ് അദ്ദേഹത്തിന്റെ കരുത്തും .നാളെ ഇന്ത്യൻ സംഗീതത്തിന്റെ അംബാസിഡറായി ലോകം പോളിയേട്ടനെ കാണുന്ന കാലം വിദൂരമല്ല.
വീണ്ടും വരാം ... സസ്നേഹം,
ആഷിക്ക് തിരൂർ

ഷാജു അത്താണിക്കല്‍ said...

സഗീതത്താൽ തന്നെ തുടരട്ടെ ഈ സ്നേഹം

കുഞ്ഞൂസ് (Kunjuss) said...

ആ സംഗീതം ആസ്വദിക്കാൻ കഴിഞ്ഞല്ലോ...
നീരുന്റെ കൂടെ എന്റേം അസൂയ , ഒരു കുട്ട നിറച്ചും ഇവിടെ വെച്ചിട്ട് പോകുന്നു വിനീത് ... :)

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ഡിറ്റ്‌ ഹരിപ്രസാദ്
ചൗരസ്യയെപോലെ നാളെ
ഇന്ത്യൻ സംഗീതത്തിന്റെ അംബാസിഡറായി ലോകം പോളിയേട്ടനെ കാണുന്ന കാലം വിദൂരമല്ല.
അടുത്തമാസം വിയന്നയിൽ മൊസാർട്ട് ഫെസ്റ്റിവലിൽ അദ്ദേഹം ചെയുന്ന രണ്ടാമത്തെ പെർഫോർമൻസ് അതിനൊരു മുന്നോടിമാത്രം...

പോളിയേട്ടൻ മലയാളിയായയതിൽ മലയാളിക്കൾക്കഭിമാനിക്കാം...!

ajith said...

കഴിഞ്ഞ ഒരു പോസ്റ്റില്‍ പോളിയെപ്പറ്റി വായിച്ച് അറിഞ്ഞിരുന്നു. സംഗീതലോകത്ത് അധികം പരിചയമില്ലാത്തതിനാല്‍ ആദ്യമായാണ് അന്ന് അറിയുന്നത് തന്നെ. ഇപ്പോള്‍ അറിവ് വിപുലീകരിയ്ക്കപ്പെട്ടു. താങ്ക്സ്

aswadaka said...

avismaraneeya sangeetha sandhya.....kettu kazhinjappol thrimadhuram kazhicha anubhavam...:)..athayirunnu shree poly vargesinte mohan veena vaayana kettappol sambhavichathu..angine oru avasaram orukkithannathinu YATHRIKANU hrudayam niranja nandi....:)

Manikandan said...

നല്ല ഒരു അനുഭവം ആയിരുന്നിരിക്കും അതെന്നതിൽ സംശയമില്ല. ശ്രീ പോളി വർഗ്ഗീസിന് എല്ലാ ഭാവുകങ്ങളും. കൂടുതൽ സ്ഥലങ്ങളിൽ മോഹൻ വീണയുടെ മാന്ത്രികസംഗീതം എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

ശ്രീ said...

നല്ല അനുഭവം തന്നെ മാഷേ... ആശംസകള്‍!

Echmukutty said...

എനിക്ക് അസൂഷ ഒട്ടുമില്ല... ഞാനൊരു നല്ല പശുക്കുട്ടിയാ...


നല്ല കുറിപ്പ്...

റാണിപ്രിയ said...

സംഗീതത്താല്‍ അനുഗ്രഹിക്കപ്പെട്ട പോളിയേട്ടനെ പരിചയപ്പെടുത്തിയതിനു നന്ദി...ആശംസകള്‍!!

ഫൈസല്‍ ബാബു said...

കാണാന്‍ വൈകിയ ഒരു നല്ല പോസ്റ്റ്‌

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

സംഗീത സാന്ദ്രം

വിനുവേട്ടന്‍ said...

ഇന്നാണ് ഈ ബ്ലോഗിൽ എത്തുന്നത്... ആദ്യം മുതൽ വായിക്കട്ടെ...

Lonely soul said...

FOR MORE DETAILS PLEASE CLICK HERE

online taxi service

best software development company in kerala said...

thank you for your valuable content.i expect more useful posts from you.
stay home,stay safe