യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന ഫ്രാങ്ക്ഫര്‍ട്ടിന്റെ മറ്റൊരു മുഖമാണ് ഇവിടെ കാണാന്‍ കഴിയുക. എവിടെ നോക്കിയാലും പഴമയുടെയും പോയകാലത്തിലെ പ്രൌഢതയുടെയും കയ്യൊപ്പുകള്‍. തുടര്‍ച്ചയായ പരിഷ്കരണത്തിനും കൂട്ടിച്ചേര്‍ക്കലിനും വിധേയമായി ഓള്‍ഡ് ടൌണ്‍ സ്കൊയറും പരിസരവും. ഒരു പാടു കെട്ടിടസമുച്ചയങ്ങള്‍ അതിനോടു കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതില്‍ ശ്രദ്ധേയം പഴയ ചില കെട്ടിടങ്ങല്‍ പൊളിച്ചു രണ്ട് വിഭാഗമായി പണിത കെട്ടിടമാണ്. തെക്കു ഭാഗമായും വടക്കു ഭാഗമായും വിഭജിച്ചിട്ടുള്ള ഈ കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടു ഒരു കൊച്ചു പാലവുമുണ്ട്. ഇതിന് ഒരു പേരുമുണ്ട്, നെടുവീര്‍പ്പുകളുടെ പാലം(bridge of sighs). ഈ പേരിന്റെ കാരണം എനിക്കഞ്ജാതം. അറിയുന്നവര്‍ അറിയിക്കുമല്ലൊ?.
Bridge of sighs
നെടുവീര്‍പ്പുകളുടെ പാലത്തിണ്റ്റെ ഇരുവശത്തുമുള്ള ശില്പങ്ങളില് ഒന്ന്
ചില സുവനീര്‍ ഒക്കെ വാങ്ങി ഞങ്ങള്‍ തൊട്ടടുത്തുള്ള ഫ്രാങ്ക്ഫര്‍ട് കത്തീഡ്രലിലേക്കു പോയി. ഫ്രാങ്ക്ഫര്‍ടിലെ ഏറ്റവും പ്രധാനപ്പെട്ട ചര്ച്ചാണിത്. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത്.ഫ്രാങ്ക്ഫര്‍ട് കത്തീഡ്രല്‍
ആ കാലഘട്ടം തൊട്ടുതന്നെ റോമ സാമ്രാജ്യത്തിലെ രാജാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത് ഇവിടെവച്ചായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടു തൊട്ടു രാജാക്കന്മാരുടെ കിരീടധാരണവും ഇവിടെ വച്ചു നടത്താന്‍ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടില്‍ ഒരു അഗ്നിബാധയെ തുടര്‍ന്ന് കത്തി നശിച്ച ഈ കത്തീഡ്രല്‍ പിന്നീട് ഈ നിലയില്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു.ഫ്രാങ്ക്ഫര്‍ട് കത്തീഡ്രല്‍ മറ്റൊരു കാഴ്ച
യുദ്ധകാലത്ത് വീണ്ടും ഒരുപാട് കേടുപാടുകള്‍ ഈ കെട്ടിടം ഏറ്റുവാങ്ങി. ഉള്‍വശം പൂര്‍ണമായും കത്തിനശിച്ചു. തൊള്ളായിരത്തി അന്‍പതുകളില്‍ വീണ്ടും പുനരുധീകരിച്ചു. ഭൂതകാല ഓര്‍മ്മകള്‍ നിലനിര്‍ത്താനും അത് ഭാവി തലമുറക്കായി സംരക്ഷിക്കാനുമുള്ള ഈ ശ്രമങ്ങളെ എത്ര അഭിനന്ദിച്ചാലാണ് മതിയാവുക. നൂറ്റാണ്ടുകള്‍ക് സാക്ഷ്യം വഹിച്ച ആ ചര്‍ച്ചിലേക്ക് ഒരു കോരിത്തരിപ്പോടെയാണ് നടന്നുകയറിയത്. വെളിച്ചം വളരെ കുറവായിരുന്നു അതിന്റെ അകത്തളങ്ങളില്‍. ഫ്രാങ്ക്ഫര്‍ട് കത്തീഡ്രല്‍-അകത്തളം
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പിന്നീട് ഞങ്ങള്‍ നടന്നത് മെയിന്‍ നദീ തീരത്തേക്കാണ്. ഇരുട്ടില്‍ നദിക്കു കുറുകെയുള്ള പാലത്തില്‍നിന്നും ചുറ്റുമുള്ള കാഴ്ച നയനമനോഹരം തന്നെ. തണുപ്പ് കൂടികൊണ്ടിരിക്കുന്നു. എങ്കിലും ഇടയ്കിടെ തഴുകി വിറപ്പിക്കുന്ന കാറ്റുമേറ്റ് പാലത്തിനുമുകളില്‍ ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാനാവാത്ത ഒരനുഭൂതിയായി.പാലത്തില്‍ നിന്ന്...
പാലത്തില്‍ നിന്ന് മറ്റൊരു കാഴ്ച്ച
അല്പസമയം പാലത്തിനുമുകളില്‍ ചിലവഴിച്ച് ഞങ്ങള്‍ മണിയുടെ താമസസ്ഥലത്തേക്കു തിരിച്ചു. അത്താഴത്തിനു മണിയുടെ പാചകം. Galluswarte ലാണു മണി താമസിക്കുന്നത്. പോകും വഴി കുറെ ഡാന്‍സിംഗ് ബാര്‍ കണ്ടു. അംഗലാവണ്യം വേണ്ടതിലധികം കാണിച്ച് തൂണുചുറ്റിയും, മേശമുകളിലും നൃത്തം ചെയ്യുന്ന, അഥവാ അര്‍മാദിക്കുന്ന സുന്ദരികളുടെ പരസ്യചിത്രങ്ങള്‍ പുറത്ത് വച്ചിരിക്കുന്നു. നല്ലകുട്ടിയായതുകൊണ്ട് അങ്ങോട്ടൊന്നും നോക്കാതെ നേരെ വിട്ടു. മണിയുടെ വീട്ടില്‍ മണിയുടെ വക ചപ്പാത്തിയും ചിക്കന്‍ കറിയും. അടിത്തറയായി രണ്ടു വലിയ പാട്ട ബീറും. അങ്ങനെ അന്നത്തെ ദിവസം അവസാനിപ്പിച്ചു ഞാന്‍ ഹോട്ടെലിലേക്കു മടങ്ങി. അടുത്ത രണ്ടു ദിവസം ഡാന്ഫോസില് മീറ്റിങ്ങുമായി കഴിഞ്ഞു. അവരുടെ കൂടെയുള്ള അത്താഴവിരുന്നുകള്‍ രസകരമായിരുന്നു. നിങ്ങളെ കൊതിപ്പിക്കാന്‍ ചില ചിത്രങ്ങള്‍ താഴെ ചേര്‍ക്കുന്നു. തീറ്റിപ്പണ്ടങ്ങളെപ്പറ്റി എന്റെ പോസ്റ്റില്‍ ഒന്നും പറയുന്നില്ല എന്ന് കമന്റിയ സുഹൃത്തിനായി ഇതു സമര്‍പ്പിക്കുന്നു
ഇവിടെ തുടങ്ങി
smashed potato, Cabage, fried potato, pork and redwine..... :)
ഗ്ളാസിലുള്ളത് അവിടുത്തെ വിശേഷപ്പെട്ട ഒരു പാനീയം.കൈതച്ചക്കയില്‍ നിന്നുണ്ടാക്കിയ വീഞ്ഞ്......സ്വകാര്യം...ഒട്ടും രുചിയില്ലാത്ത വിശേഷ പാനീയം...
കഴിച്ചു കഴിയുമ്പോഴേക്കും ഈ യാത്രയുടെ അവസാനഭാഗവുമായി ഉടന്‍ വരാം. പോയേക്കല്ലേ....
8 comments:
ഫ്രാങ്ക്ഫര്‍ട്ട് കാഴ്ചകള്‍ ഇഷ്ടപെട്ടു. പാലത്തില്‍ നിന്ന് എടുത്ത ആ രാത്രി ചിത്രം കലക്കി...
ഒരു സംശയം യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്നത് ഫ്രാങ്ക്ഫര്‍ട്ട് ആണോ ലണ്ടന്‍ അല്ലെ?
വായിച്ചു , ........ ഫുഡ് ഒകെ വളരെ മനോഹരമാണ്ട്ടോ
വിഷ്ണു- വന്നതില്‍ സന്തോഷം...അല്ലെങ്കിലും തനിക്കു വരാനുള്ള ഉത്തരവാദിത്വം ഉണ്ടല്ലൊ. പിന്നെ തലസ്ഥാനത്തെ പറ്റി....അത് അവിടുള്ളവര്‍ പറഞ്ഞ അറിവില്‍ എഴുതിയതാണു. ഒരു സെര്‍ച്ച് നടത്തിയപ്പോള്‍ അങ്ങനെ ഒരു സൂചന കണ്ടു....
അഭി- സന്തോഷം..തുടര്ന്നുംവയിക്കുമല്ലൊ
hai friend
evide athan alpam thamasichu..
allam vayichu..nannayittundu....
night shots nice clicks..
നിഷാം...വന്നതില്‍ സന്തോഷം...വീണ്ടും വരൂ
രാത്രി കാല ചിത്രങ്ങള്‍ അതിമനോഹരം,വായിച്ച് തീര്‍ന്നതറിഞ്ഞില്ല.തുടരൂ....
കൊള്ളാം കേട്ടോയീപടങ്ങളുമവതരണങ്ങളും!
കൃഷണ:- വരവിനും അഭിപ്രായത്തിനും ഒരു പാടു നന്ദി
ബിലാത്തി:- കൂടെ തന്നെ ഉണ്ടെന്നറിഞ്ഞതില്‍ ഒത്തിരി ഒത്തിരി സന്തോഷം ....സസ്നേഹം
Post a Comment