Monday, May 24, 2010

മൌറീഷ്യസ്- നവദമ്പതികളുടെ പറുദീസ.....ഭാഗം 1

                    യാത്രകളില്‍ കൂടെ കൂട്ടാറില്ല എന്ന യാത്രികയുടെ പരാതി തീര്‍ക്കുക എന്നതായിരുന്നു ഈ യാത്രയുടെ ലക്‌ഷ്യം. മറ്റുചില കാര്യങ്ങള്‍ കൂടി ഒത്തുവന്നപ്പോള്‍ മൌറീഷ്യസിലേക്ക് തന്നെയാവം യാത്ര എന്ന് തീരുമാനിക്കപ്പെട്ടു. മറ്റൊരുപ്രത്യേകത കൂടി ഈ യാത്രക്കുണ്ട്. യാത്രികനും യാത്രികയും കുഞ്ഞുയാത്രികനും ഒരുമിച്ച്‌ ദുബായില്‍ നിന്നുമുള്ള ആദ്യ വിദേശയാത്രയുമാണ്.


         ഒരു ഫെബ്രുവരി മാസത്തില്‍ നട്ടപ്പാതിരക്കു ഞങ്ങള്‍ ദുബായില്‍ നിന്നു പുറപ്പെട്ടു. പിറ്റേന്ന് ഉച്ചയോടെ ധാരാളം പച്ചപ്പുനിറഞ്ഞ, വഴിയോരം നിറയെ പൂത്ത വൃക്ഷങ്ങളുള്ള വശ്യസുന്ദരമായ മൌറിഷ്യസില്‍ ഞങ്ങള്‍ ചെന്നിറങ്ങി.ഇന്ത്യകാര്‍ക്ക് വിസ എയര്‍ പോര്‍ട്ടില്‍ നിന്നു തന്നെ കിട്ടും. അതിനധികം ചിലവുമില്ല. അവിടുത്തെ കറന്‍സിയും രൂപയാണ്. പക്ഷെ നമ്മുടെ രൂപയേക്കാളും മൂല്യമേറും. പുറത്ത് ഞങ്ങളെ ഹോടലിലേക്ക് കൊണ്ട്പോവാനായി ഡ്രൈവര്‍ കാത്ത് നിലപുണ്ടായിരുന്നു . എയര്‍ പോര്‍ട്ടില്‍ നിന്നും ഏകദേശം ഒരുമണിക്കൂറോളം യാത്രയുണ്ടായിരുന്നു ഹോട്ടലിലേക്ക്. ഗ്രാന്‍ഡ്‌ ബേ എന്ന സ്ഥലത്തായിരുന്നു ഹോട്ടെല്‍.
             
                      ഗ്രാന്‍ഡ്‌ ബേ യില്‍ നിന്നുമുള്ള ഒരു കാഴ്ച                                      
കോട്ടെജു മാത്രികയിലുള്ള തരക്കേടില്ലാത്ത ഹോട്ടെല്‍. ഹോട്ടെലിനകത്ത് കടന്നതെ നീന്തല്‍ കുളം കണ്ട കുഞ്ഞുയാത്രികന്‍ ഉത്സാഹത്തിലായി.

                 അന്ന് പ്രത്യേകിച്ച് മറ്റുപരിപാടികള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് അല്‍പസമയം വിശ്രമിച്ച്‌ സ്വിമ്മിംഗ് പൂളിലിറങ്ങി. കുഞ്ഞുയാത്രികന്റെ സന്തോഷത്തിന്നതിരില്ല. സാമാന്യം നല്ല തണുപ്പുണ്ടായിരുന്നു വെള്ളത്തിനു. പക്ഷെ എനിക്കുതോന്നിയ തണുപ്പൊന്നും കുഞ്ഞു യാത്രികന് ഒരു പ്രശ്നമായിരുന്നില്ല. അവന്‍ മുകളില്‍ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടും. ഞാന്‍ പിടിക്കും എന്ന ധൈര്യത്തില്‍. പക്ഷെ രണ്ടരവയസ്സുകാരന്‍ കുഞ്ഞു യാത്രികന്റെ ധൈര്യമൊന്നും യാത്രികയ്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നീന്തല്‍ അറിയാത്ത യാത്രിക ആഴം കുറഞ്ഞ ഭാഗത്തിരുന്ന് കൈകളില്‍ വെള്ളം കോരി ശകുന്തളയ്ക് പഠിച്ചുകൊണ്ടിരുന്നു.


               പിറ്റേന്ന് രാവിലെ ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിഞ്ഞ് തയ്യാറായി. ഞങ്ങളെ മൌറീഷ്യസ് കാഴ്ചകള്‍ കാണിക്കാന്‍ വണ്ടി വരും. പറഞ്ഞ സമയത്ത് തന്നെ വാന്‍ വന്നു. വാനില്‍ ഞങ്ങളെ കൂടാതെ ഏഴു കുടുംബങ്ങള്‍ വേറെയും ഉണ്ടായിരുന്നു. പക്ഷെ കുഞ്ഞുള്ളത് ഞങ്ങള്ക് മാത്രം, ബാക്കിയെല്ലാവരും പുതുമോടിക്കാര്‍. പലരും വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ മാത്രമായവര്‍. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് കുഞ്ഞു യാത്രികന്‍ അവരുടെ കണ്ണിലുണ്ണിയായി മാറി. പക്ഷെ മൂന്നു ദിവസത്തെ ചുറ്റിക്കറങ്ങലില്‍ ചെല്ലുന്നിടത്തെല്ലാം നവദമ്പതികള്‍ മാത്രം. എല്ലായിടത്തും ഒരു കുഞ്ഞു കൂടെ ഉള്ളത് ഞങ്ങള്ക് മാത്രം.  കൂടുതല്‍ പേരും ഇന്ത്യയില്‍ നിന്നു തന്നെ. വളരെ ചുരുങ്ങിയ ചിലവില്‍ ഇന്ത്യയില്‍ നിന്നും മൌറീഷ്യസിലേക്ക് ഹണി മൂണ്‍ പാക്കേജ് ട്രിപ്പുകള്‍ ലഭ്യമാണെന്ന് അവരില്‍ നിന്നും മനസ്സിലാക്കി. അതുകൊണ്ടുതന്നെയാണ് മൌറീഷ്യസിനെ നവദംബതികളുടെ പറുദീസ എന്ന് ഞാന്‍ വിശേഷിപ്പിച്ചതും.


                ആദ്യ യാത്ര സിറ്റഡെല്‍ ഫോര്‍ടിലേക്കയിരുന്നു. മൌറീഷ്യസിന്റെ തലസ്ഥാനമായ പോര്‍ട്ട്‌ ലൂയിസിന് അടുത്തുതന്നെയാണ് സിറ്റഡെല്‍. ഒരു കുന്നിന്‍ മുകളിലാണ് citadel Fort. പതിനെട്ടാം നൂറ്റാണ്ടില്ലാണ് കരിങ്കല്ലില്‍ ഈ കോട്ട പണിതത്. ബ്രിട്ടീഷ്‌ റോയല്‍ ആര്‍മിയിലെ എന്‍ജിനീയര്‍മാരാണത്രെ ഈ കോട്ടയുടെ പണി പൂര്‍ത്തിയാക്കിയത്. ഫ്രെഞ്ചുകാര്ടെ കടന്നുകയറ്റം തടയാനും കൂടി ആ കോട്ടയെ സുസജ്ജമാക്കിയിരുന്നത്രേ.
 
                          സിറ്റഡെല്‍ ഫോര്‍ട്ട്‌ (കടപ്പാട്: വിക്കിപീടിയ)                                                    
ഒരു ജെയില്‍ ആയും ഈ കോട്ട ഉപയോഗിച്ചിരുന്നു എന്ന് ഗൈഡു പറഞ്ഞതായി ഓര്‍ക്കുന്നു. പക്ഷെ അതിന്റെ ആധികാരികത അത്ര വ്യക്തമല്ല. ഫോര്‍ടില്‍ നിന്നും ചുറ്റുമുള്ള കാഴ്ച അതിമനോഹരമാണ്. പോര്‍ട്ട്‌ ലൂയിസും അതിനുമപ്പുറം കടലും എല്ലാം മനോഹരമായ ഒരു ദൂര കാഴ്ചയാണ്.
യാത്രികയും യാത്രികനും  കുഞ്ഞു യാത്രികനും കോട്ടയ്ക് മുകളില്‍ 
കുഞ്ഞു യാത്രികന്‍ കോട്ടയ്ക് മുന്നില്‍ 
അല്‍പസമയം കോട്ടയുടെ മുകളിലൊക്കെ കറങ്ങി നടന്ന് ഞങ്ങള്‍ ഞങ്ങള്‍ പോര്‍ട്ട്‌ ലൂയിസിലേക്ക് തിരിച്ചു. മനോഹരമായ തുറമുഖ പട്ടണമാണ് തലസ്ഥാനം കൂടിയായ പോര്‍ട്ട്‌ ലൂയിസ്. വാട്ടര്‍ ഫ്രന്റ്‌ എന്ന ഷോപ്പിംഗ്‌ മാള്‍ അവിടുത്തെ പ്രധാന ആകര്‍ഷണമാണ്.
വാട്ടര്‍ ഫ്രന്റ്‌ എന്ന ഷോപ്പിംഗ്‌ മാള്‍
പക്ഷെ വാങ്ങാന്‍ മാത്രം പ്രത്യേകത ഉള്ള ഒന്നും ഞങ്ങള്‍കവിടെ കണ്ടെത്താനായില്ല. അല്‍പസമയം അവിടമൊക്കെ കറങ്ങി നടന്നു. പിന്നെ ഞാനും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡല്‍ഹിയില്‍ നിന്നുമുള്ള മറ്റൊരു കുടുംബവുമൊത്ത് ഒരു ബോട്ട് യാത്ര നടത്തി.
ബോട്ടു യാത്രക്കിടെ (പോര്‍ട്ട്‌ ലൂയിസ് )
പോര്‍ട്ട്‌ ലൂയിസിലെ പോര്‍ട്ട്‌ തന്നെയാണ് മൌറീഷ്യസിന്റെ പ്രധാന വരുമാനമാര്‍ഗം. ഫ്രെഞ്ച്‌കാരാല്‍ രൂപീകൃതമായ ഈ പോര്‍ട്ട്‌ ഇന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും കൂടുതല്‍ കണ്‍ടൈനര്‍ കയറ്റിറക്ക് നടക്കുന്ന പോര്‍ട്ട്‌ കൂടിയാണ്. ടൂറിസത്തിലൂടെയുള്ള വരുമാനത്തെ പറ്റി പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. കൊച്ചുമലകളാല്‍ ചുറ്റപ്പെട്ട പോര്‍ട്ട്‌ ലൂയിസ് സുന്ദരി തന്നെ.
ബോട്ടു യാത്രക്കിടെ (പോര്‍ട്ട്‌ ലൂയിസ് )
പിന്നെ അവിടുത്തെ ഒരു ഇന്ത്യന്‍ റെസ്റ്റോരെന്റില്‍ കയറി ഒരു ബീറിന്റെ അകമ്പടിയോടെ തരക്കേടില്ലാത്ത ഭക്ഷണവും കഴിച്ചു. റെസ്റ്റോരെന്റില്‍ നിന്നും ഇറങ്ങിയശേഷം കുറച്ചുസമയം കൂടി കടല്‍ കാറ്റേറ്റ് അവിടെ വെറുതെ കറങ്ങി നടന്നു, പിന്നെ ഞങ്ങള്‍ ഹോട്ടെലിലേക്ക് തിരിച്ചു.
പോര്‍ട്ട്‌ ലൂയിസില്‍ 
               കൂടുതല്‍ രസകരവും സാഹസികവുമായ മൌറീഷ്യസ് കാഴ്ചകളും അനുഭവങ്ങളും തുടങ്ങിയത് അടുത്ത ദിവസം തൊട്ടാണ്. രാവിലെ തന്നെ ഞങ്ങള്‍ തയ്യാറായി. അന്ന് പക്ഷെ വണ്ടി എത്താന്‍ പറഞ്ഞതിലും ഒത്തിരി വൈകി. അത് ഞങ്ങളെ ഒരിത്തിരി ചൊടിപ്പിക്കാതിരുന്നില്ല .
              ഇന്നത്തെ ആദ്യ യാത്ര ലക്‌ഷ്യം കെട്ടടങ്ങിയ ഒരു അഗ്നിപര്‍വതം അവശേഷിപ്പിച്ച അതിമനോഹരമായ ഒരു ഭൂപ്രദേശതേക്കായിരുന്നു. പോകും വഴിയില്‍ ഞങ്ങള്‍ ആദ്യം ബോട്ടുകളുടെ മനോഹരമായ മാതൃകകള്‍ ഉണ്ടാക്കുന്ന ഒരു വ്യവസായശലായില്‍ കയറി. അതിമനോഹരമായിരുന്നു അവിടുത്തെ നിര്‍മ്മിതികള്‍. യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്ന കപ്പലുകളുടെയുംയും പായകപ്പലുകളുടെയും ബ്ലൂ പ്രിന്റുകളെ അടിസ്ഥാനമാക്കി അവയുടെ പല വലിപ്പത്തിലുള്ള ചെറു മാതൃകകളാണ് അവിടെ നിര്‍മ്മിച്ചിരുന്നത്. തീര്‍ത്തും തേക്ക് തടിയില്‍ തീര്‍ത്ത അവയുടെ നിര്ര്‍മ്മിതിയുടെ വിവിധ ഘട്ടങ്ങള്‍ ഞങ്ങള്‍കായി വിശദീകരിച്ചു തന്നു. അവയുടെ മനോഹാരിത പോലെ തന്നെ വിലയും ഏറെയായിരുന്നു. എങ്കിലും ഒന്നുരണ്ടു കുഞ്ഞു സാധനങ്ങള്‍ ഞാനും വാങ്ങി.
ഇനി നമ്മള്‍ പോകുന്നത് കോപമടങ്ങി ശാന്ത സുന്ദരിയായി വിരാജിക്കുന്ന  Trou Aux Cerfs ലേക്കാണ്. അവിടുത്തെ കാഴ്ചകളുമായി ഉടനെ വരാം...
തുടരും. 

37 comments:

siya said...

ആദ്യ തേങ്ങ എന്റെ വക (((ഠേ)))

ലണ്ടനില്‍ ഇപ്പോള്‍ എഴുനേറ്റു വരുന്നതേ ഉള്ളു ..ബാക്കി വായിച്ചിട്ട് പറയാം .എന്തായാലും നന്നായിരിക്കുന്നു എന്ന് പറയുന്നു .ഒന്ന് ഓടിച്ചു വായിച്ചു ...........

എറക്കാടൻ / Erakkadan said...

ഞങ്ങടെ നാട്ടിലെ കൊറേ എണ്ണം ഉണ്ടവിടെ...ഇനി എനിക്കും പറയാലോ ഈ സ്ഥലങ്ങളെ പറ്റി

ഹംസ said...

വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്.! ബാക്കി ഭാഗം കൂടി പോരട്ടെ. യാത്രാ വിവരണം തുടര്‍കഥയായത് കൊണ്ട് ഞാന്‍ ഫോളോ ചെയ്യുന്നുണ്ട് ഇവിടെ എത്തിപ്പെടാന്‍ അതൊരു എളുപ്പ മാര്‍ഗം ആവുമല്ലോ.!

സു | Su said...

:) നന്ദി. ഇവിടെയിരുന്ന് കണ്ട് സന്തോഷിക്കുന്നു.

Typist | എഴുത്തുകാരി said...

അവിടെ പോയി കാണാന്‍ പറ്റിയില്ലെങ്കിലും ഇതെങ്കിലുമൊക്കെ കാണാല്ലോ!

krishnakumar513 said...

നന്നായിരിക്കുന്നു . ബാക്കി ഭാഗം കൂടി കാണാമല്ലോ അല്ലേ ഉടനെ?

Rainbow said...

നന്നായിരിക്കുന്നു, അടുത്ത ഭാഗത്തിനായി നോക്കിയിരിക്കുന്നു, ആശംസകള്‍ ...

perooran said...

good post.(:

വീകെ said...

nannaayirikkunnu....

aazamsakal...

jyo.mds said...

നന്നായിരിക്കുന്നു-കുഞ്ഞുയാത്രികനും കടുംബത്തിനും ആശംസകള്‍-അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Ashly said...

നൈസ് !!ബാകി കാത്തിരിയ്ക്കുന്നു.

ഒഴാക്കന്‍. said...

കൊള്ളാം കലക്കി വിവരണം

Kalavallabhan said...

സന്ദർശനത്തിനു ശേഷം യാത്രക്കാരനെ സീ ഓഫ് ചെയ്യാനയിറങ്ങിയ എന്നെ കൈയ്യോടെ പിടിച്ച് മൗറീഷ്യസിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചില്ല. ഏതായാലും നന്നായി, ചുളുവിലൊന്ന് കറങ്ങാമല്ലോ.

ഒരു യാത്രികന്‍ said...

സിയാ: ആ തേങ്ങക്ക് നന്ദി. എല്ലാം വായിക്കണം കേട്ടോ
ഏറക്കാടന്‍ : പറഞ്ഞോളു...കടിലന്‍ സ്ഥലങ്ങളെ പറ്റി ബാക്കിയില്‍ വരും
ഹംസ: നന്ദി...കൂടെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം
സു: കൂടെ കൂടിയാല്‍ മതി വിശദമായി പറഞ്ഞു തരാം
എഴുത്തുകാരി: സാരമില്ല...ഇതൊക്കെ ഒരു നിമിത്തമാനെന്നെ...
കൃഷ്ണ: തീര്‍ച്ചയായും..ഞാനിത്തിരി മടിയനാണെന്ന പ്രശ്നമേ ഉള്ളു
മഴവില്ലേ: ഉടനെ വരാം
പേരൂറാന്‍ : thanks
വികെ: നന്ദി. ഇനിയും കൂടെ ഉണ്ടാവണം
ജ്യോ: ഉടനെ വരാം കെടോ
കപ്പിത്താന്‍: നന്ദി. സന്തോഷം
ഒഴാകാന്‍: ഒരുപാടു സന്തോഷം
കലവല്ലഭാന്‍: ഇനിയും കൂടെ ഉണ്ടാവണം.....
എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.

vinus said...

നന്നയിട്ടുണ്ട് രണ്ടാം ഭാഗം വേഗം പോരട്ടെ

Anonymous said...

യാത്രികന്റെ കൂടെ യാത്രക്ക് ഇനി ഞാനുമുണ്ട് കെട്ടോ.. അറിയില്ലാത്ത സ്ഥലങ്ങളെക്കുറിച്ച് ശരിക്കും പറഞ്ഞു തരണേ....

mini//മിനി said...

യാത്രകൾ ബാക്കി കൂടി കേൾക്കട്ടെ,

ജോയ്‌ പാലക്കല്‍ - Joy Palakkal said...

മനോഹരമായി അനുഭവപ്പെട്ടു.
ഏറേ അഭിനന്ദനങ്ങള്‍!!
രണ്ടാം ഭാഗം വേഗം പോരട്ടെ..

the man to walk with said...

mm ..nannayi.photoyum vivaranavum..

Vayady said...

യാത്രാവിവരണവും ഫോട്ടോസും നന്നായി.
"നീന്തല്‍ അറിയാത്ത യാത്രിക ആഴം കുറഞ്ഞ ഭാഗത്തിരുന്ന് കൈകളില്‍ വെള്ളം കോരി ശകുന്തളയ്ക് പഠിച്ചുകൊണ്ടിരുന്നു. "
ഈ ഡയലോഗ് ചിരിപ്പിച്ചു. ശകുന്തളയെ ഭാവനയില്‍ കണ്ടു. :)
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും....

Anil cheleri kumaran said...

നീന്തല്‍ അറിയാത്ത യാത്രിക ആഴം കുറഞ്ഞ ഭാഗത്തിരുന്ന് കൈകളില്‍ വെള്ളം കോരി ശകുന്തളയ്ക് പഠിച്ചുകൊണ്ടിരുന്നു.

:)

Mohamedkutty മുഹമ്മദുകുട്ടി said...

യാത്രാവിവരണം ഉഗ്രനായി.യാത്രാശീലം കുറവായതിനാലും നീന്തല്‍ വശമില്ലാത്തതിനാലും ആസ്വാദനം പുതിയ ഒരു രീതിയിലാണെന്നു മാത്രം ,ക്ഷമിക്കുക.ഇവിടെയും നോക്കുക

ഒരു യാത്രികന്‍ said...

വിനൂസ്: ഉടനെ എത്തും...
ദിലീപ്: കൂടെ ഉണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. പറ്റും പോലെ പറഞ്ഞുതരാം
മിനി: ഇപ്പൊ വരും...
ജോയ്: ഒരു പാട്‌ നന്ദി
man: നന്ദി..ഇനിയും വരണം
വായാടി: വന്നതില്‍ ഒരു പാട്‌ സന്തോഷം
കുമാരേട്ട: ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. പക്ഷെ കുമാരേട്ടന്റെ ചിരിപ്പിക്കലാണ് ചിരിപ്പിക്കല്‍
മുഹമ്മദുകുട്ടി: നന്ദി. കൂടെ കൂടിയാല്‍ മതി.
എല്ലാവര്ക്കും ഒരിക്കല്‍ കൂടി അകമഴിഞ്ഞ നന്ദി......സസ്നേഹം

jayanEvoor said...

രസികൻ വിവരണം.
ഇഷ്റ്റപ്പെട്ടു!

ജയരാജ്‌മുരുക്കുംപുഴ said...

vivaranathinu nandhi........ ithokke neril kandathupole..........

Manikandan said...

മൌറീഷ്യസ് യാത്രാവിവരണം ഇഷ്ടപ്പെട്ടു. ഈ സ്ഥലത്തെപ്പറ്റി കൂടുതല്‍ അറിയണം എന്നത് ഒരു ആഗ്രഹമായിരുന്നു. കാരണം മൌറീഷ്യസിന്റെ പ്രകൃതിഭംഗി ചില ഹിന്ദി ചിത്രങ്ങളില്‍ കണ്ടിട്ടുണ്ട്. ഓര്‍മ്മയില്‍ വരുന്നത് “പപ്പാ കഹ്‌തെഹേ” എന്ന ചിത്രമാണ്. ഇതുപോലെ സീഷെത്സും പ്രകൃതിമനോഹരമായ ദ്വീപാണെന്നും കേട്ടിട്ടുണ്ട്. യാത്രികനേയും കുടുംബത്തേയും കാണാന്‍ സാധിച്ചതിലെ സന്തോഷവും ഇവിടെ അറിയിക്കുന്നു. യാത്രയുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. പിന്നെ ശകുന്തളയ്ക്ക് പഠിക്കുക എന്ന പ്രയോഗവും ഇഷ്ടപ്പെട്ടു. :)

K@nn(())raan*خلي ولي said...

ആശംസകള്‍. യാത്ര നീളട്ടെ.
(കുഞ്ഞു യാത്രികന് അന്വേഷണം പറയാമോ)

ദിവാരേട്ടN said...

വിവരണവും, ചിത്രങ്ങളും നന്നായിട്ടുണ്ട്. കുഞ്ഞുയാത്രികന്‍ നല്ല സ്മാര്‍ട്ട്‌ ആണ്...

പള്ളിക്കുളം.. said...

..

ഒരു യാത്രികന്‍ said...

ജയന്‍: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
ജയരാജ്: നിങ്ങളുടെ വരവിനും പ്രോത്സാഹനത്തിനും ഞാനല്ലേ നന്ദി പറയേണ്ടത്.
മണി: നിങ്ങളുടെ വരും നീണ്ട കമന്റുകളും എപ്പോഴും ഒരു പുതിയ ഊര്‍ജമാണ്.
കണ്ണൂരാന്‍: നന്ദി നാട്ടുകാരാ...പറഞ്ഞു കഴിഞ്ഞു...:)
ദിവാരേട്ട: വളരെ സന്തോഷം...
പള്ളി: ഹ..ഹ..ഇപ്പൊ ആളെ പിടികിട്ടി....

സസ്നേഹം

ഒരു യാത്രികന്‍ said...

ജയന്‍: ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
ജയരാജ്: നിങ്ങളുടെ വരവിനും പ്രോത്സാഹനത്തിനും ഞാനല്ലേ നന്ദി പറയേണ്ടത്.
മണി: നിങ്ങളുടെ വരും നീണ്ട കമന്റുകളും എപ്പോഴും ഒരു പുതിയ ഊര്‍ജമാണ്.
കണ്ണൂരാന്‍: നന്ദി നാട്ടുകാരാ...പറഞ്ഞു കഴിഞ്ഞു...:)
ദിവാരേട്ട: വളരെ സന്തോഷം...
പള്ളി: ഹ..ഹ..ഇപ്പൊ ആളെ പിടികിട്ടി....

സസ്നേഹം

ശ്രീ said...

കൊള്ളാം മാഷേ. വിവരണം ഇഷ്ടമായി...

അരുണ്‍ കരിമുട്ടം said...

ഒന്നാം ഭാഗം വായിച്ചു, ഇനി രണ്ടാം ഭാഗം വായിക്കട്ടെ

എന്‍.ബി.സുരേഷ് said...

നിങ്ങളുടെ നിരന്തര യാത്രകളും നല്ല ചിത്രങ്ങളും ഇട്ടാവട്ടത്തു കിടന്നു കെട്ടിയിട്ട പയ്യിനെപ്പോലെ കറങ്ങുന്ന എന്നിൽ അസൂയ ഉളവാക്കുന്നു. തുടരുക സഞ്ചാരവും എഴുത്തും.

Muralee Mukundan , ബിലാത്തിപട്ടണം said...

അപ്പോൾ പറുദീസ കാണാൻ പോയ (നവ)ദമ്പതികളായ യാത്രികരായ ചുള്ളനേയും,ചുള്ളത്തിയേയും,കുഞ്ഞുചുള്ളനേയും കണ്ടൂട്ടാ‍ാ

ഒരു യാത്രികന്‍ said...

ശ്രീ: ഒരു പാട്‌ സന്തോഷം
അരുണ്‍; വായിക്കൂ...അഭിപ്രായം അറിയിക്കൂ..വന്നതില്‍ സന്തോഷം
സുരേഷ്: അസൂയപ്പെടണ്ട മാഷേ....എന്നെകാള്‍ കൂടുതല്‍ യാത്ര ചെയ്യുന്നവരെ കാണുന്നതെ എനിക്ക് കലിപ്പാ...ഹി..ഹി..
ബിലാത്തി: അത് ശരിയാ, ആദ്യമായാണ് ഞാന്‍ എന്‍റെ ചിത്രം പോസ്റ്റിയത്. മുന്‍പ് ഇടാതിരുന്നത് ബ്ലോഗ്‌ കൊളമായാല്‍ എന്നെ ആരെങ്കിലും കണ്ടു മനസ്സിലായാല്‍ മോശമല്ലേ. നിങ്ങളുടെ ഒക്കെ പ്രോല്‍സാഹനമായപ്പോള്‍ ഒരിത്തിരി ധൈര്യമായി. അതാ വെളിച്ചത്തുവന്നത്
..............സസ്നേഹം

വിഷ്ണു | Vishnu said...

ഒരുപാട് വൈകി പോയ്‌ മൌറീഷ്യസ് വിശേഷം വായിക്കുവാന്‍. വായിച്ചപ്പോള്‍ രണ്ടു ലക്കവും വിടാതെ മുഴുവന്‍ വായിച്ചു.
കൈലാസനാഥന്റെ പടുകൂറ്റന്‍ ശില്പവും, ഏഴു വര്‍ണ്ണങ്ങളുള്ള മണ്ണും ഒക്കെ ഒരുപാട് വിസ്മയിപ്പിച്ചു.
മൌറീഷ്യസ് എന്നാല്‍ ബീച് ടൂറിസം മാത്രം എന്നാരുന്നു ഇതു വരെ എന്‍റെ തെറ്റായ ധാരണ. നന്ദി ഈ പോസ്റ്റിനു