ഫുട്ബോള്‍ ആലസ്യത്തില്‍ നിന്നും ഉണര്ന്നവര്ക്കായി ഇതാ മൌറീഷ്യസ് യാത്രയുടെ അവസാന ഭാഗം
ഒന്നും, രണ്ടും ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്കൂ മൌറീഷ്യസിലെ അവസാന ദിവസം. ഒരു പക്ഷെ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച ദിവസം. ഇന്നു ബീച്ചില്‍ ധരിക്കുവാനുള്ള വസ്ത്രങ്ങളുമായാണ് രാവിലെ ഇറങ്ങിയത്. വണ്ടിയില്‍ തന്നെ ഒരു ചെറിയ കറക്കത്തിനു ശേഷമാണ് ഞങ്ങള്‍ Grand baie ബീച്ചില്‍ എത്തിയത്. കറക്കം എന്ന് വച്ചാല്‍ വെറുതെ ഒരു ഡ്രൈവ്. ഡ്രൈവറുടെ നിര്‍ദേശപ്രകാരം ബീച്ചിന്റെ അടുത്തുതന്നെയുള്ള ഒരു ടൂര്‍ ഓപറേറ്ററുടെ പക്കല്‍ വാട്ടര്‍ സ്പോര്‍ട്സ് പാക്കേജ് ബുക്ക് ചെയ്തു. കടുത്ത വിലപേശല്‍ വേണ്ടിവന്നു തുക കുറച്ചുകിട്ടാന്‍. ഞങ്ങള്‍ എണ്ണക്കൂടുതല്‍ ഉള്ളതുകൊണ്ട് കുറച്ചു തന്നു എന്നാണു ഞാന്‍ വിചാരിക്കുന്നത്. അതോ രാവിലെ തന്നെ "മണ്ടന്മാരെ പറ്റിച്ചേ" എന്നവര്‍ വിചാരിച്ചോ എന്നറിയില്ല. എന്തായാലും കൊടുത്ത കാശു മുതലായി എന്നാണ് ഞാന്‍ കരുതുന്നത്. കുഞ്ഞുയാത്രികന് ഇതിലൊന്നും പങ്കെടുക്കാന്‍ കഴിയില്ല. ഈ അവസരത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള കുടുംബം ഞങ്ങള്‍ക്ക് വലിയ സഹായമായി. ഞാനും യാത്രികയും പോവുമ്പോള്‍ കുഞ്ഞു യാത്രികന്റെ കാര്യം അവര്‍ ഏറ്റു.
ബോട്ടില്‍ കൂട്ടില്ലെങ്കിലും ജാക്കെറ്റ് ഇട്ടേക്കാം! കുഞ്ഞു യാത്രികന് ദില്ലിയിലെ സുഹൃത്തിനൊപ്പം
ഒരു ഡിങ്കി ബോട്ട് ഡ്രൈവ് ആയിരുന്നു ആദ്യം. ഡിങ്കി ബോട്ട് ഒരു സ്പീഡ് ബോട്ടുമായി നീളമുള്ള കയറുകൊണ്ട് ബന്ദിച്ചിരിക്കും. ഡിങ്കി ബോട്ടില്‍ ഇരിക്കുന്ന നമ്മളെയും കൊണ്ട് പിന്നെ സ്പീട് ബോട്ട് പായുകയായി.ഡിങ്കി ബോട്ടുയാത്ര
ലൈഫ് ജാക്കെറ്റ് ഒക്കെ അണിഞ്ഞു ഞങ്ങള്‍ തയ്യാറായി. പക്ഷെ തുടങ്ങിയപ്പോഴല്ലേ മനസ്സിലായത് അത് ഒരു റോളര്‍ കോസ്റ്ററിനെക്കാളും കടുപ്പമാണെന്ന്. അതിവേഗം പായുന്ന ഡിങ്കിയില്‍ അള്ളിപ്പിടിച്ച് ഇരിക്കുക എന്നത് രസകരവും അതുപോലെ സാഹസികവുമായിരുന്നു. അതി വേഗം പായുന്ന സ്പീട് ബോട്ട് വരച്ചിടുന്ന ചാലുകള്ക് മുകളിലൂടെ അവര്‍ ഡിങ്കിയെ തലങ്ങും വിലങ്ങും പായിച്ചു. ചാലുകള്ക് മുകളില്‍ ഡിങ്കി തെന്നിയും തെറിച്ചും....പലപ്പോഴും വെള്ളത്തില്‍ തെറിച്ചു വീഴും എന്ന് തോന്നിപ്പോയി. എന്റെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ. യാത്രികയെയും കൂടെ പിടിച്ചിരുത്തണ്ടേ??ഡിങ്കി ബോട്ടുയാത്ര, മറ്റൊരു ചിത്രം
കരയിലെത്തിഅടുത്തത് പാരസൈലിംഗ് ആയിരുന്നു. മനോഹരമായ ഒരു അനുഭവമായിരുന്നു അത്. ഞാനും യാത്രികയും ഇക്കുറിയും ഒരുമിച്ചാണ് പോയത്. ഫോട്ടോ എടുക്കാന്‍ ബോട്ടിലിരിക്കുന്നവരെ ഏല്പിച്ചു. പക്ഷെ ഒരു സാദാ ക്യാമറ കൊണ്ട് നല്ല ചിത്രങ്ങള്‍ എടുക്കുക ബുദ്ധിമുട്ടായിരുന്നു. എന്നെയും യാത്രികയെയും മുന്നിലും പിന്നിലുമായി സൈഫ്ടി ബെല്‍റ്റുകള്‍ കൊണ്ട് പാരച്ചൂട്ടുമായി ബന്ദിച്ചു ബോട്ടിന്റെ പിന്നില്‍ നിര്‍ത്തി. ബോട്ടിന് വേഗം കൂടിയപ്പോള്‍ അവര്‍ പാരച്ചൂട്ട് റിലീസ് ചെയ്തു. ഞങ്ങളുടെ ശ്വാസം ഒരു നിമി നേരം വിലക്കികൊണ്ട് ഞങ്ങള്‍ ആകാശത്തേക്ക് എടുത്തുയര്‍ത്തപ്പെട്ടു. പിന്നെ പതുക്കെ പതുക്കെ കൂടുതല്‍ ഉയരത്തിലേക്ക്.
പാരസൈലിംഗ്
ആ ഉയരത്തില്‍ നിന്നും ചുറ്റുമുള്ള കാഴ്ച അവര്‍ണ്ണനീയം തന്നെ ആയിരുന്നു. നീലവും ഇളം പച്ചയും കലര്‍ന്ന കടല്‍പരപ്പ്, അതിനതിരിട്ടുകൊണ്ട് പഞ്ചാരമണല്പരപ്പ്. ഒരേ കാഴ്ച പക്ഷെ മറ്റൊരു വീക്ഷണ കോണില്‍ പുതിയൊരു സൌന്ദര്യം ആര്‍ജിക്കുന്നത് ഒരു വല്ലാത്ത അനുഭൂതിയായിരുന്നു. ആകാശത്ത് ഒരു വലിയ അപ്പൂപ്പന് താടി പോലെ ഞങ്ങള്‍ ഒഴുകി നടന്നു. തിരികെ ബോട്ടില്‍ ഇറങ്ങിയപ്പോള്‍ ഇനിയും കൊതിതീരാത്തപോലെ, അത്രയ്ക് രസകരമായിരുന്നു. സത്യം, ഉയരത്തെ ഭയമില്ലാത്ത ആരും മതിമറന്ന് ആസ്വദിക്കും പാരസൈലിംഗ്. പിന്നീട് ഞങ്ങള്‍ പോയത് Under water walking ന് ആണ്. കുഞ്ഞു യാത്രികനെ നോക്കേണ്ടത് കൊണ്ട് ഞാനും യാത്രികയും രണ്ടു ബാച്ചിലായി പോവാന്‍ തീരുമാനിച്ചു. ആദ്യം ഞാനാണ് പോയത്. അരയില്‍ ഈയകട്ടികള് പിടിപ്പിച്ച ഒരു ബെല്‍ട്ട് ധരിപ്പിച്ചു. ഈഭാരം കടലിനടിയില്‍ കാലുറപ്പിച്ചു നില്കാന് സഹായിക്കും. പിന്നെ തലയില്‍ ഗ്ലാസിന്റെ ഒരു വലിയ ഗ്ലോബ് വയ്കുകയായി. ഒരു ഹെല്‍മെറ്റ് പോലെ. നല്ല ഭാരമുണ്ട് ഇതിനും. പക്ഷെ വെള്ളത്തിനടിയില്‍ ഒട്ടും ബുദ്ധിമുട്ട് ഇല്ല താനും. ഇതിനുള്ളിലെക്കാണ് ശ്വസിക്കാ നുള്ള വായു കുഴലുവഴി ഘടിപ്പിച്ചിരിക്കുന്നത്. പിന്നീട് വെള്ളത്തിനടിയിലേക്ക് ഇറങ്ങുകയായി. ചുറ്റുപാടും വ്യക്തമായി കാണാം. ചുറ്റും നീന്തി തുടിക്കുന്ന മത്സ്യങ്ങള്‍. ശീലമായതു കൊണ്ടാവും അവയ്ക്ക് ഒട്ടും ഭയമില്ല. നമ്മളെ ഇക്കിളിപ്പെടുത്തികൊണ്ട് അവ ശരീരത്തെ തഴുകിനടക്കും, വിരലറ്റത്ത് മൃദുവായി ചുംബിക്കും. കയ്യില്‍ തരുന്ന റൊട്ടി കഷണങ്ങള്‍ നീട്ടുമ്പോള്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ വരികയായി, നമ്മുടെ കയ്യില്‍ നിന്നുതന്നെ റൊട്ടി കഷണങ്ങള്‍ കൊത്തിയെടുക്കും.
യാത്രികനും സുഹൃത്തും
യാത്രികന്
ഞാന്‍ തിരിച്ചു ബോട്ടില്‍ എത്തിയപ്പോള്‍ പുതിയൊരു പ്രശ്നം. യാത്രികയ്ക് വെള്ളത്തിനടിയില്‍ നടക്കെണ്ടാത്രേ. ശ്വാസം പിടിച്ചുനില്കുക എന്നത് അവര്‍ക്ക് തീരെ പറ്റാത്ത കാര്യമാണ്. മുഖം വെള്ളത്തിനടിയില്‍ ആകുക എന്നതു അചിന്ത്യം. ശ്വാസം മുട്ടില്ല എന്ന് ഞാന്‍ പറഞ്ഞെങ്കിലും യാത്രിക പറ്റില്ല എന്ന് തന്നെ. ഞാന്‍ പറഞ്ഞു, കാശു കുറച്ചധികം കൊടുത്തതാണ് പോവാതെ പറ്റില്ല എന്ന്. എന്നിട്ടും യാത്രികയ്കു ഭയം വിട്ടുമാറുന്നില്ല. അറ്റകയ്ക് ഞാന്‍ പറഞ്ഞു മര്യാദയ്ക്ക് പോയില്ലെങ്കില്‍ ഞാന്‍ ബോട്ടില്‍ നിന്നും തള്ളിയിടും എന്ന്. അത് ഏറ്റു. കരയാന്‍ തുടങ്ങുന്ന മുഖത്തോടെയാണ് അവര്‍ ഗ്ലാസ് ഗ്ലോബ് തലയില്‍ വച്ചത്. പക്ഷെ തിരിച്ചുവന്നതോ നിറഞ്ഞ ചിരിയുമായി.
യാത്രിക( എന്നെ കണ്ടാല്‍ പേടി ഉണ്ടെന്നു തോന്നുമോ)
എനിക്കറിയാമായിരുന്നു ഈ അവസരം ഉപയോഗിച്ചില്ലെങ്കില്‍ അത് വലിയ നഷ്ടമാകുമെന്ന്. എന്തായാലും എന്റെ നിര്‍ബന്ധവും ഭീഷണിയും വെറുതെയായില്ല. അതിന്റെ ഒരു ത്രില്‍ അനുഭവിച്ചുതന്നെ അറിയണം. തിരിച്ചുവന്നപ്പോള്‍ യാത്രികയ്കും അതെ അഭിപ്രായമായിരുന്നു.
പിന്നീട് ഞങ്ങള്‍ പോയത് Ile Aux Cerf എന്ന ദ്വീപിലെക്കാണ്. അതിമനോഹരമായ ബീച്ചി നാല് അനുഗ്രഹീതമാണ് ഇവിടം. ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ആള്‍കൂട്ടം കണ്ടതും ഇവിടെ തന്നെ. അവിടെ നിന്ന് മുന്നേ കരുതിയ ഭക്ഷണം കഴിച്ചു. ഇന്ത്യക്കാരുടെ സാന്നിധ്യം അവിടെയും ശ്രദ്ധേയമായിരുന്നു. പെണ്‍കുട്ടികളുടെ കയ്യിലും കാലിലും ഉണ്ടായിരുന്ന ഇനിയും മായാത്ത മൈലാഞ്ചി ചിത്രങ്ങള്‍ നവദമ്പതികളാണെന്ന കാര്യം ചോദിക്കാതെ തന്നെ പറഞ്ഞു തന്നു. അവിടെ നിന്നും ഒരു സ്പീഡ് ബോട്ട് യാത്ര ഉണ്ടായിരുന്നു, G.R.S.E watterfall ലേക്ക്. അതും രസകരമായിരുന്നു. നനഞ്ഞ വസ്ത്രത്തോടെ ബോട്ടില്‍ ഇരിക്കുക എന്നതുമാത്രം ഒരിത്തിരി അസൌകര്യമായി തോന്നി. അതിവേഗം പായുന്ന ബോട്ടില്‍ നനഞ്ഞിരിക്കുമ്പോള്‍ കാറ്റില്‍ ചൂളി വിറച്ചു. വെള്ളചാട്ടത്തിനരികെ വരെ ബോട്ട് പോകും. മനോഹരമായ വെള്ള ചാട്ടം. ചില അതി സാഹസികര്‍ അതിനുമുകളില്‍ നിന്നും താഴേക്കു കൂപ്പുകുത്തുന്നുണ്ടായിരുന്നു.
G.R.S.E watter fall
തിരികെ വന്നു ബീച്ചില്‍ വീണ്ടും കുറച്ചുനേരം ചിലവഴിച്ചു. വൈകുന്നേരത്തോടെ ഞങ്ങള്‍ ഹോട്ടലിലേക്ക് തിരിച്ചു. ഗ്രാന്‍ഡ് ബെ യിലെ ഒരു ഷോപ്പിംഗ് മാളില്‍ എല്ലാവരും ഇറങ്ങി. ചില്ലറ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഞങ്ങള്‍ പരസ്പരം യാത്ര പറഞ്ഞു പിരിഞ്ഞു. എപ്പോഴെങ്കിലും എവിടെയെങ്കിലും വച്ച് കാണാമെന്നു ആശംസിച്ചു. ഹോട്ടെലില്‍ തിരിച്ചെത്തി. സാധനങ്ങള്‍ എല്ലാം ഒരുക്കിവെച്ചു. ഇനിമടക്കയാത്ര. മൌറീഷ്യസില് ഇനിയും കാണാന്‍ ബാക്കി വച്ച കാഴ്ചകളുടെ ഓര്‍മകളുമായി..........
സിംഗപ്പൂര്‍ വിശേഷങ്ങളുമായി ഉടനെ വരുന്നുട് കേട്ടോ
.
56 comments:
മൌറീഷ്യസ് തീര്‍ന്നതില്‍ ഉള്ള ഒരു നിരാശ സിങ്കപ്പൂര്‍ കാണുമ്പോള്‍ മാറും.അതു കൊണ്ട്............
എന്റെ യാത്രികാ .... കെട്ട്യോനും,കെട്ട്യോളും,കുട്ടിയുമായി പറുദീസയിൽ പോയി പറവകളെപ്പോലെ ആകാശത്ത് പറന്നും, മത്സ്യങ്ങളെപ്പോൽ വെള്ളത്തിനടിയിൽ നീന്തിത്തുടിച്ചും ഈ ബൂലോഗത്തുള്ള സകലമാന പേരുടേയും അസൂയ മൊത്തമായി വാങ്ങിക്കൂട്ടി... അല്ലേ...
കല്യാണം കഴിക്കാത്ത എന്നെപോലുള്ളവരെ പറഞ്ഞു കൊതിപ്പിക്കുന്നോ പഹയാ :))
ബിലാത്തി പറഞ്ഞത് പോലെ ശരിക്കും കൊതിപ്പിച്ചു.
എന്നാലും വിവരണങ്ങളും ചിത്രങ്ങളും കൊണ്ട് ആകാശത്തും വെള്ളത്തിനടിയിലും കറങ്ങി തിരിച്ചെത്തിയ സുഖം കിട്ടി.
ഹലോ വീനീത്,
എന്റെ ബ്ലോഗില്‍ ഇട്ട കമന്റിലുള്ള ലിങ്ക് വഴിയാണ് ഈ ബ്ലോഗ് കാണുന്നത്.....
ഒരിപ്പിന് വായിക്കാനുണ്ട്.
നിങ്ങളും ഒരു നല്ല യാത്രബ്ലോഗര് ബൂലോകത്തില്‍ അറിയപ്പെടട്ടെ
ശ്ശെടാ... ഇത്തവണത്തെ കലക്കന്‍ അനുഭവങ്ങളും ചിത്രങ്ങളുമാണല്ലോ
അപ്പോള്‍ ഇതൊരു സാഹസീകയാത്ര കൂടിയാണല്ലെ.
കൃഷ്ണ: എപ്പോഴും ആദ്യ വായനക്കാരനായി എത്തുന്നുവല്ലോ. വളരെ സന്തോഷം
ബിലാത്തി: എന്ത അസൂയ ബിലാത്തി? നിങ്ങളുടെ ബ്ലോഗു വായിക്കുമ്പോള്‍ നമ്മള്കല്ലേ അസൂയ
ഒഴാക്കാന്: ഹ..ഹ.. പോണം പഹയാ...കല്യാണം കഴിച്ചിട്ട് അങ്ങാട്ടുതന്നെ വിട്ടോ..അര്‍മാദിക്കാം
റാംജി: വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി
നട്സ് : താങ്കളുടെ എല്ലാപോസ്റ്റും വായിച്ചിട്ടുണ്ട്. ഈ വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി
ശ്രീ: വന്നതിലും കമന്റിയതിലും ഒരു പാട് സന്തോഷം
മണി: അതെ മണീ..ഒരു കൊച്ച് സാഹസികയാത്ര ആയിരുന്നു ............സസ്നേഹം
''മൌറീഷ്യസ്ദമ്പതികളുടെ പറുദീസ.''.അത് തന്നെ ആയിരുന്നു ഈ അവസാന ഭാഗവും ..ഫോട്ടോയും ,വിവരണവും വളരെ നല്ലതും ആയിരുന്നു .സിങ്കപ്പൂര്‍ .വിശേഷങ്ങളുമായി ,വരുന്നതിനു മുന്‍പ് ഒന്ന് എന്റെ ഓട്ടോയില്‍ കയറണം ട്ടോ . സിങ്കപ്പൂര്‍ ഞാന്‍ കണ്ടതും ആണ് .എന്നാലും ആ വിവരണം നോക്കി ഇരിക്കുന്നു .ഒരു പഴയ ഓര്മ പുതുക്കലും ആവാം ......
മൌറീഷ്യസിന്റെ മൂന്നാം ഭാഗം കലക്കി. നല്ല ഫോട്ടോകളും വിവരണവുമായിരുന്നു. ഞങ്ങളെയൊക്കെ അസൂയപ്പെടുത്തിയപ്പോള് സമാധാനമായല്ലോ അല്ലേ? :(
വേഗം തന്നെ സിങ്കപ്പൂര്‍ യാത്ര പോരട്ടെ. കാത്തിരിക്കുന്നു. കുഞ്ഞിയാത്രികന് യാത്ര വല്യയിഷ്ടമായിരിക്കും അല്ലേ?
നിങ്ങള്‍ വല്ലാതെ കൊതിപ്പിക്കുകയാ..
കൊതിപ്പിച്ചോ കൊതിപ്പിച്ചോ ....ഞാന്‍ അമ്മൂമയോട് പറഞ്ഞു കൊടുക്കും
നല്ല വിവരണം.മൌറീഷ്യസിലെ എല്ലാ കാഴ്ചകളും അനുഭവങ്ങളും നന്നായി ആസ്വദിച്ചു.എന്നാലിനി സിങ്കപ്പൂറില്‍ കാണാം....
ഒരു കാര്യം മനസ്സില്‍ തോന്നിയിരുന്നതു പറയാന്‍ മറന്നു പോയി. ഒരു കുട്ടിയുമായി പോയ നവദമ്പതികള്‍ക്കും പറുദീസയില്‍ ഇടമുണ്ടായിരുന്നല്ലോ. സന്തോഷം.
യാത്രികന് - താങ്കളുടെ ജര്‍മ്മനി യാത്രകള്‍ ഇതുവരെ വായിച്ചിട്ടില്ല. വായിക്കണം. വായിക്കും. മൌരീഷ്യസ് യാത്രയും തുടക്കമ്മുതല് വായിച്ചിട്ടില്ല, വായിക്കണം, വായിക്കും. പക്ഷെ ഈ അണ്ടര്‍ വാട്ടര്‍ ഫോട്ടോകള്‍ കണ്ടപ്പോള്‍ ഇത് വായിക്കാതെ പോകാനായില്ല. ഡിങ്കി യാത്ര, പാരാ സെയിലിങ്ങ് അണ്ടര്‍ വാട്ടര്‍ അഭ്യാസങ്ങള്‍, യാത്രികയെ ഭീഷണിപ്പെടുത്തല്‍ :) :) ഒന്നൊന്നര സംഭവം തന്നെ. അസൂയ തലപൊക്കുന്നു :)
നന്ദി ഈ പോസ്റ്റിന്.
യാത്രികന് - താങ്കളുടെ ജര്‍മ്മനി യാത്രകള്‍ ഇതുവരെ വായിച്ചിട്ടില്ല. വായിക്കണം. വായിക്കും. മൌരീഷ്യസ് യാത്രയും തുടക്കമ്മുതല് വായിച്ചിട്ടില്ല, വായിക്കണം, വായിക്കും. പക്ഷെ ഈ അണ്ടര്‍ വാട്ടര്‍ ഫോട്ടോകള്‍ കണ്ടപ്പോള്‍ ഇത് വായിക്കാതെ പോകാനായില്ല. ഡിങ്കി യാത്ര, പാരാ സെയിലിങ്ങ് അണ്ടര്‍ വാട്ടര്‍ അഭ്യാസങ്ങള്‍, യാത്രികയെ ഭീഷണിപ്പെടുത്തല്‍ :) :) ഒന്നൊന്നര സംഭവം തന്നെ. അസൂയ തലപൊക്കുന്നു :)
നന്ദി ഈ പോസ്റ്റിന്.
കണ്ടു കൊതിക്കാനല്ലാതെ എന്നെപ്പോലുള്ളവർ എന്തു ചെയ്യും. അതിതീവ്രമായ അനുഭവങ്ങൾ അല്ലേ ഒന്ന് കൂടി കൊതിപ്പിക്കുന്ന തരത്തിൽ കാവ്യാത്മകമായി വിവരിക്കാമായിരുന്നു. ഞങ്ങളെപ്പോലെ വീടിന്റെ ഇട്ടാവട്ടത്തു കഴിയേണ്ടി വരുന്ന ഹതഭാഗ്യന്മാർക്കായി വീണ്ടും വീണ്ടും യാത്ര ചെയ്യുകയും എഴുതുകയും ചെയ്യുക യാത്രികാ.യാത്രികയ്ക്കും കുഞ്ഞു യാത്രികനും എന്റെ ഒരു വിഷ് കൊടുക്കുക.
സിയാ: വരവിനും കമന്റിനും നന്ദി
വായാടി: വന്നതില്‍ ഒത്തിരി സന്തോഷം. സിങ്കപ്പൂര്‍ വിശേഷം ഉടനെ വരും.
കുമാരേട്ട: വന്നതിലും കമന്റിയതിലും ഒരു പാടു സന്തോഷം.
ഏറക്കാടന്‍: അയ്യോ പറയല്ലേ...നന്ദി
പാവത്താന്‍: ഒരു പാട് സന്തോഷം..കൂടെ ഉണ്ടാവും എന്നറിഞ്ഞതില്‍ അതിലേറെ സന്തോഷം
നിരക്ഷരന്; താങ്കളുടെ വരവ് ഒത്തിരി സന്തോഷം തരുന്നു. എന്റെ അസൂയ അങ്ങ് ആകാശം മുട്ടി.അപ്പോഴാ.....
സുരേഷ്: എന്റെ മാഷെ കൊതി എനിക്കാ ..അക്ഷരം കൊണ്ട് താങ്കള്‍ സൃഷ്ടിക്കുന്ന മായിക ലോകം കാണുമ്പോള്‍. കയ്യിലുള്ള വാക്കുകള്‍ പെറുക്കി വെച്ചിട്ട് ഇത്ര കാവ്യത്മകതയെ കിട്ടുന്നുള്ളൂ.. :(
വന്ന എല്ലാവര്ക്കും നന്ദി.....സസ്നേഹം
ഒരുപാട് കൊതിപ്പിച്ചു. വിവരണം നന്നായി...
യാത്രാവിവരണം അസ്സലായി! ശരിക്കും അവിടെയൊക്കെ പോയ ഒരു ഫീലിംഗ് ...............
നന്ദി ........വിവരണങ്ങള്‍ ഇനിയും പോരട്ടെ ................കാത്തിരിക്കുന്നു ..................
ഗംഭീരമായി കേട്ടൊ. മൌറീഷ്യസിലൊക്കെ ഒന്ന് ചുറ്റിയടിച്ചത് പോലെ.
മൌറീഷ്യസ്- നവദമ്പതികളുടെ പറുദീസ വളരെ നന്നായി ..പാരസൈലിംഗും ഡിങ്കി ബോട്ടും വെള്ളത്തിനടിയിലൂടെയുള്ള നടത്തവും... ഇതിനെ കുറിച്ചോക്കെ മലയാളത്തില്‍ ഞാന്‍ ആദ്യമായാണ് വായിക്കുന്നത്. എനിക്കു തോന്നുന്നത് കൊച്ചുയാത്രികന് നിങ്ങളെക്കാളും ഇതൊക്കെ ആഘോഷമാക്കുന്നുണ്ടെന്നാ, ശരിയല്ലെ? ...
യാത്രാ ദമ്പതികള്‍ക്ക് ആശംസകള്‍....
മൌറീഷ്യസ്- നവദമ്പതികളുടെ പറുദീസ വളരെ നന്നായി ..പാരസൈലിംഗും ഡിങ്കി ബോട്ടും വെള്ളത്തിനടിയിലൂടെയുള്ള നടത്തവും... ഇതിനെ കുറിച്ചോക്കെ മലയാളത്തില്‍ ഞാന്‍ ആദ്യമായാണ് വായിക്കുന്നത്. എനിക്കു തോന്നുന്നത് കൊച്ചുയാത്രികന് നിങ്ങളെക്കാളും ഇതൊക്കെ ആഘോഷമാക്കുന്നുണ്ടെന്നാ, ശരിയല്ലെ? ...
യാത്രാ ദമ്പതികള്‍ക്ക് ആശംസകള്‍....
കൊതിപ്പിക്കുന്ന യാത്രാനുഭവങ്ങൾ..
ഇവിടെ എത്താൻ വൈകിയതിൽ നിരാശയുണ്ടെങ്കിലും അല്പം അസൂയയോടെ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
കഴിഞ്ഞ ദിവസം സന്തോഷ് ജോർജ്ജ് കുളങ്ങര സഞ്ചാരത്തിൽ മൌറീഷ്യസ് വിവരിക്കുന്നത് കണ്ടു.
എന്റെ കണ്ണില്‍ മത്ത കുത്തിയിട്ടിരിക്ക്യായിരുന്നു ന്നാ തോന്നണേ..ഇതൊന്നും ഇത്ര നാളും ഞാന്‍ കണ്ടേയില്ല ട്ടോ.
അടിപൊളി യാത്രകള്‍.. ഇനീം,ഇനീം ഒരുപാട് യാത്രകള്‍ പോയി എല്ലാം പോസ്റ്റ് ആക്കൂ..
ആശംസകള്‍..
അടിപൊളി വിവരണവും പടംസും...
കൊതിപ്പിക്കല്ലേ യാത്രികാ.... കട്ടപ്പണിയുടെ ഇടയ്ക്ക് ഇതുപോലെ ഓരോന്ന് കാണിച്ചു സ്വസ്ഥത കളയിക്കും!
അടിപൊളി!! ഒരു യാത്രികനായിരിയ്ക്കാന് കൊതിയുണ്ടെങ്കിലും വിധിയില്ല..
എന്നും ഒരേ ഓഫീസ്..ഒരേ ആളുകള്‍ ഒരേ കാഴ്ചകള്‍ ഒരേ മുറി...ജീവിതം നിശ്ചലം മുന്പോട്ട്..
വല്ലാത്ത അസൂയയോടെ..
ആശംസകള്‍
ചിത്രങ്ങളും വിവരണവും കൊള്ളാം ട്ടോ...സിങ്കപ്പൂര്‍ യാത്രാ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.
നല്ല വിവരണം ..!!
ഫോട്ടോസും കലക്കി..!!അഭിനന്ദനങ്ങള്‍..!!
സിങ്കപ്പൂര്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..!
യാത്രികനും,യാത്രികയ്ക്കും,കൊച്ചു യാത്രികനും ആശംസകള്‍..!!
kidilan
ജിഷാദ്: കൂടെ ഉണ്ടാവണം...ഇനിയും കൊതിപ്പിക്കാം...ഹി..ഹി..
ചിത്രാംഗദാ: വരവിനും കമന്റിനും ഒരു പാട് നന്ദി.
അനില്‍: വളരെ സന്തോഷം.തുടര്‍ന്നും കൂടെ ഉണ്ടാവണം
നസീഫ്: നന്ദി. അതെ കൊച്ച് യാത്രികന് വളരെ ആസ്വദിക്കുന്നു. വലുതാവുമ്പോള്‍ ഇതൊക്കെ ഓര്‍മ്മ ഉണ്ടാവുമോ ആവോ!!
ബഷീര്‍: നന്ദി. വൈകിയാലെന്താ..വന്നുവല്ലോ..
സുരേഷ്: കക്ഷി ഒരു പുപ്പുലിയല്ലേ!!
സ്മിത: ഇനിയും വരണം കേട്ടോ..
വഷള : കട്ടപ്പണിക്കിടയില് ഇതൊക്കെ അല്ലെ ഒരു സന്തോഷം
ബിജു: വന്നതിലും കമന്റിയതിലും ഒരു പാട് സന്തോഷം
ത്രിശൂര്കാരന്: വരവിനും കമന്റിനും ഒരു പാട് നന്ദി.
ആന്‍ റോസ്: വളരെ സന്തോഷം. സിങ്കപ്പൂര്‍ ഉടനെ എത്തും.
ആയിരത്തോന്നം രാവ്: നന്ദി. ഇനിയും വരൂ..
യാത്രയി കൂടെ കൂടിയ എല്ലാവര്ക്കും നന്ദി.....സസ്നേഹം
എനിക്കസൂയ മൂത്ത് ഭ്രാന്തായിട്ടിരിക്കാ..ശരിക്കുംകൊതിപ്പിക്കുന്ന യാത്ര.മനോഹരമായ ഫോട്ടോസ്..എന്നെങ്കിലും ഒരുന്നാള്‍ എന്റെ മാവും പൂക്കും എന്ന പ്രതീക്ഷയോടെ..
അസൂയ നല്ലവികാരമാല്ലെങ്കിലും മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്നത് ഒരു കഴിവുതന്നെയാണ്. അത് വളരെ മനോഹരമായിത്തന്നെ താങ്കള്‍ സാധിച്ചെടുത്തു. നല്ല വിവരണം .നല്ല ഫോട്ടോകള്‍ . അടുത്ത൬തിനായി കാത്തിരിക്കുന്നു .
യാത്രികൻ,
കഷണ്ടിക്കും, ലതിനും മരുന്നില്ലെന്നല്ലെ. അത്കൊണ്ട്, ദാ പിടിച്ചോ.
സ്റ്റീൽ ബോഡി കണ്ടിട്ട്, തള്ള മൽസ്യം കുഞ്ഞിനോട്
"മക്കളെ, ഇതിൽ തൊട്ട്കളിക്കരുത്, ഇത് നേരിട്ട് കേരളത്തീന്ന് ഇറക്കുമതി ചെയ്തതാ"
ശരിക്കും കൊതിതോന്നുന്നുട്ടോ. വിവരണങ്ങളും ചിത്രങ്ങളും ഉഗ്രൻ.
"എന്റെ മാവും പൂക്കും, പക്ഷെ, മാവിന്റെ തൈ കിട്ടാനില്ല"
അടുത്ത വിഭവങ്ങളും വച്ചു താമസിപ്പിക്കേണ്ട. കേട്ടോ.
വിനീത്,സോറി ഇവിടെത്താന്‍
ഏറെ വൈകിപ്പോയി...
ഇനിയിപ്പൊ റംസാന് തിരക്കിലും!
ഈ മാസമൊന്ന് കഴിഞ്ഞോട്ടെ,പഴയപോസ്റ്റുകളും
ഇനി വായിക്കേണ്ടി വരും..
ഇന്നലെ ശാന്താടീച്ചറ്ടെ "മോഹപ്പക്ഷി"
പ്രകാശനത്തിന് ഉണ്ടായിരുന്നെന്ന് ടീച്ചര്‍ പറഞ്ഞു..ലീവ് കഴിഞ്ഞ് പോകുംമുമ്പ് തമ്മില്‍
കണ്ടേ തീരൂ!അഭിനന്ദനങ്ങള്‍ നേരിട്ട്
നല്‍കാനായി കരുതിവെക്കുന്നു...
haaavooooooooo.valareyere ishtaayi.....
enthe mohappakshiyude prakasanathil odippoyath.parichayappedaan pattiyilla.
ethra vare leave und.aug,28nu nattilundakumo?
oru mail pratheekshikkunnu.
leelamchandran@gmail.com
ഉലകം ചുറ്റിയ ഒരാളുടെ എഴുത്ത് ലോകത്തെത്തിയതില് സന്തോഷം.
എല്ലാം ഒന്നു ഓടിച്ചു നോക്കാനേ കഴിഞ്ഞുള്ളു.. മികവുറ്റ വിവരണം;തൂലിക തുടരുക
എനിയ്ക്ക് താങ്കളോട് അസൂയയാണു തോന്നുന്നത്. ലോകം മുഴുവന്‍ കാണണമെന്നാഗ്രഹമുള്ള എനിയ്ക്ക് അതിനു സാധിയ്ക്കാതെ വരുമ്പോഴുള്ള ഒരുതരം അസൂയയുണ്ടല്ലോ അതുതന്നെ. താങ്കളെപ്പോലുള്ളവര്‍ യാത്രാനുഭവങ്ങളെഴുതുന്നതു വായിയ്ക്കുമ്പോള്‍ അതു കൂടുകയാണു ചെയ്യുന്നത്. ഇത്തരം യാത്രാ വിവരണങ്ങള്‍ വായിയ്ക്കുമ്പോള്‍ ഒരു സുഖം അനുഭവപ്പെടുന്നതും ഇവിടെ കുറിയ്ക്കാതെ വയ്യ.
യാത്രക്കാരാ യാത്രക്കാരാ ഇനിയും ഒരു യാത്ര തരാമൊ? :)
thank you for writing about this unusual journey,enjoyed it very much , keep posting ....
"എന്റെ കാര്യം മാത്രം നോക്കിയാല്‍ പോരല്ലോ. യാത്രികയെയും കൂടെ പിടിച്ചിരുത്തണ്ടേ?"
പിന്നെ വേണ്ടേ..ദൈവമേ ഇനിയൊരു ജന്മമുണ്ടെങ്കിൽ യാത്രികന്റെ തലേ വരച്ച കൈയോണ്ടെന്നെ എന്റെ തലേലും വരക്ക്ണേ.
അല്ലേൽ അസൂയ കൊണ്ട് ഞാനിപ്പൊ ചത്തു പോകും.
പിന്നെ ഒരു സങ്കടമുണ്ട് ട്ടോ.കണ്ടിട്ട് വേണ്ടത്ര പരിഗണിക്കാൻ എനിക്ക് സാധിച്ചില്ല.അതെങ്ങനെയാണ് ഞാൻ പരിഹരിക്കേണ്ടത്? യാത്രികയോട് അന്വേഷണം പറയണം
exciting-നല്ല ചിത്രങ്ങളും വിവരണവും.
വായിക്കാന്‍ നല്ല രസം.. അപ്പോള്‍ അവിടെ പോയാല്‍ എന്ത് രസമാകും!!
Great!!
nice one..
yathrikan kollam..evide elephantleaf(elephantlotusnte leaf)
njgalum vanitundu ,but just shopping and that parak only. nalla vivaranam
യാത്രികന്റെ യാത്ര കണ്ടിട്ടു കൊതിയാവുന്നു. സിംഗപ്പൂർ വിശേഷങ്ങൾ വേഗമായിക്കോട്ടെ.
vivaranavum, chithrangalum manoharamaayittundu......... aashamsakal..........
കല കലക്കി ..!
ഗൌരീനാഥന്‍: എന്തിനാ എന്നോടസൂയ...വന്നതില്‍ സന്തോഷം
അബ്ദുല്‍ ഖാദര്‍: വന്നതില്‍ ഒരു പാട് നന്ദി. ഇനിയും കൂടെ വേണം
സുല്‍ത്താന്‍: ഹാ..ഹാ..ഒന്ന് താങ്ങി അല്ലെ. വരവിനു നന്ദി
കലവല്ലഭാന്‍: ഇതേ ഉടനെ വരുന്നു...
ഒരു നുറുങ്ങു: ഹാറൂണ്‍ ഇക്ക റംസാന് ഭംഗിയായി കഴിഞ്ഞു എന്ന് കരുതുന്നു. എല്ലാം വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ
ലീല ടീച്ചര്‍: വന്നതില്‍ ഒരു പാട് നന്ദി. വീണ്ടു വരണം.
റഫീക്: നമ്മുടേത് ചെറിയ കറക്കമാ മാഷേ.കൂടെ ഉണ്ടാവണേ.
കൊട്ടോടി: വരവിനു നന്ദി. നേരില്‍ കാണാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.
ഐസിബി: ദേ അടുത്ത യാത്ര വന്നുവല്ലോ...
റെയിന്‍ബോ: മറക്കാതെ വരുന്നുവല്ലോ. ഒരു പാട് സന്തോഷം.
ശാന്ത: ടീച്ചറേ. കാണാനും സംസാരിക്കാനും ഇനിയും അവസരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. വന്നതില്‍ നന്ദി.
ജ്യോ: നന്ദി. തുടര്‍ന്നു വരൂ..
ശ്രീജിത്ത്: ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരു പാട് സന്തോഷം
അരുണ്‍: ഈ വരവിനു ഒരു പാട് നന്ദി. തുടര്‍ന്നും കൂടെ ഉണ്ടാവണം.
ദി മാന്‍: thank you
പൌര്‍ണമി: നന്ദി. അടുത്ത യാത്രയ്ക്കും കൂടെ ഉണ്ടാവണം.
എഴുത്തുകാരി: സിങ്കപ്പൂര്‍ വിശേഷങ്ങള്‍ എത്തിക്കഴിഞ്ഞു.
ജയരാജ്: ഒരു പാട് നന്ദി...
മേഘമല്‍ഹാര്‍: സന്തോഷം. ഇനിയും കൂടെ ഉണ്ടാവണം.
പറഞ്ഞതുപോലെ സിങ്കപ്പൂര്‍ വിശേഷങ്ങള്‍ എത്തിക്കഴിഞ്ഞു.കൂടെ വരൂ.......സസ്നേഹം
ente chetta ,sammathichu , you are very very great
ഇതിൽ കാണിച്ച സുഹൃത്തും യാത്രാവിവരണം എഴുതിയിട്ടുണ്ട് അല്ലേ?.. ഞാൻ എപ്പോഴോ വായിച്ചതായി ഓർക്കുന്നു..
ഫോട്ടോകളും വിവരണങ്ങളും നന്നായിട്ടുണ്ട്.. ഭാവുകങ്ങൾ!
മൗറീഷ്യസിനെകുറിച്ചുള്ള ഈ പോസ്റ്റുകൾ കാണാൻ വൈകിപ്പോയി...എല്ലാം വായിച്ചുകഴിഞ്ഞപ്പോൾ ഒരു ശങ്ക: എന്റെ വിവരണം അധികപ്പറ്റായില്ലേന്ന്...
Post a Comment