പറഞ്ഞത് പോലെ Hamburger Kunsthalle യില്‍ ഞാന്‍ കണ്ട ഏറെ പ്രശസ്തരായ ചിത്രകാരന്മാരുടെ ചില ചിത്രങ്ങളെ എന്നാല്‍ കഴിയുന്ന രീതിയില്‍ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഞാന്‍ ഇക്കുറി നടത്തുന്നത്.
Caspar ഡേവിഡ്(1774-1840) ന്റെ "ഏര്‍ളി സ്നോ, വാട്ടര്‍ ഫാള്‍ " തുടങ്ങിയ ചിത്രങ്ങള്‍ക് ശേഷം കണ്ട " The Graves of fallen freedom" ആണ് എന്നെ ആകര്‍ഷിച്ചത്. അര്‍മേനിയക്കാരുടെ ശവകുടീരങ്ങാളാണ് ചിത്രത്തിന്റെ വിഷയം. എന്തൊക്കെയോ നിഗൂഡതകള്‍ ഉണ്ടെന്നു ദ്യോതിപ്പിക്കുന്ന ഗുഹാമുഖം, പ്രകൃതിയുടെ പുഷ്പാര്‍ച്ചനപോലെ വെള്ളയും ഇളം നീലയും പുഷ്പങ്ങള്‍. ചിത്രത്തിലെ വല്ലാത്ത നിശബ്ദത നമ്മളിലേക്കും പകരുന്നത് പോലെ തോന്നും. പ്രകൃതിയുടെ കാല്പനികതയാണ് ഡേവിഡിന്റെ ചിത്രങ്ങളുടെ പൊതുവേയുള്ള വിഷയം.
ചിത്രങ്ങളില്‍ ക്ലിക്കി വലുതാക്കി കാണൂ.
ചിത്രങ്ങളില്‍ ക്ലിക്കി വലുതാക്കി കാണൂ.
പഴയ കാലഘട്ടത്തില്‍ ബൈബിള്‍ കഥാ സന്ദര്‍ഭങ്ങള്‍ യൂറോപ്പിലെ ചിത്രകാരന്മാരുടെ ഇഷ്ടവിഷയമായിരുന്നു. ഒരു പക്ഷെ ആ കാലഘട്ടം അതായിരിക്കാം ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ അത്തരം വിഷയങ്ങള്‍ ആസ്പദമാക്കി യൂറോപ്പിലെ കലാകാരന്മാര് ചെയ്ത പല ചിത്രങ്ങള്‍കും ശൈലിയിലും വിഷയത്തിലും സാമ്യത കണ്ടെത്താനാവും. പക്ഷെ കുരിശില്‍നിന്നിറക്കിയ യേശു എന്ന വിഷയം അധികം കണ്ടിട്ടില്ല. അതില്‍ തന്നെ മനസ്സില്‍ ഏറെ പച്ചപിടിച്ചു നില്കുന്നത് റോമില്‍ കണ്ട മൈക്കല്‍ ആഞ്ചലോയുടെ " പിയത്ത " തന്നെയാണ്. ഇതിവിടെ പറയാന്‍ കാരണം Wilhelm Trubner(1851-1917) ന്റെ "The Desposed Christ" എന്ന ചിത്രമാണ്. മൈക്കല്‍ ആഞ്ചലോയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യുംബോള് അദ്ദേഹത്തെ ഒരു പഴയകാല ചിത്രകാരന് എന്ന് വിളിക്കാന്‍ കഴിയില്ല. ബ്രഷ് സ്ട്രോക്കില്‍ തന്നെ ഒരു പ്രത്യേകതയുള്ള ചിത്രം. ഏറെ ഇരുണ്ട പശ്ചാത്തലത്തില്‍ വളരെ പ്രകാശമാനമായി ചിത്രീകരിച്ചിരിക്കുന്ന ശരീരം, വ്യത്യസ്ഥമായ ചില നിറങ്ങളുടെ ഉപയോഗവും എനിക്കിഷ്ടമായി. കിടത്തിയ തുണി കൊണ്ട് തന്നെ പുതപ്പിച്ചിരിക്കുന്ന നല്ല കരുത്തുറ്റ ശരീരമുള്ള ഒരു യേശുവിനെയാണ് ചിത്രീകരിച്ചിരികുന്നത്. രക്തമുണങ്ങിയ മുറിവുകളും കാല്കീഴില് തന്നെ വച്ചിരിക്കുന്ന ആണികളും മുള്‍കിരീടവും കാണിച്ചു കൊണ്ടുള ലളിതമായ എന്നാല്‍ മനസ്സിനെ സ്പര്‍ശിക്കുന്ന വിശദാംശങ്ങളുമുള്ള ആ ചിത്രം എനിക്ക് പ്രീയപ്പെട്ടതായി.
Adolph Menzel (1855 - 1905) ന്റെ Menzel's Studio എന്ന ചിത്രം പ്രമേയം കൊണ്ട് വ്യത്യസ്ഥമായി തോന്നി. ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന Death maskകളും പ്ലാസ്റ്റെരില് തീര്‍ത്ത ശില്പങ്ങളും ചില പണി ആയുധങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. മാസ്കുകളില്‍ ചിലത് ചില പ്രശസ്തരുടെതാണ്. മാസ്കുകളുടെ എക്സ്പ്രഷനും വെളിച്ചത്തിന്റെ സാന്നിധ്യം ചിത്രത്തില്‍ കൊണ്ടുവന്ന രീതിയുമാണ് എനിക്ക് ആകര്‍ഷണീയമായി തോന്നിയത്.
Jean -Honore Fraginard( 1732-1806) ന്റെ "ദി ഫിലോസഫര്‍" എന്ന ചിത്രത്തിലെ ഉപയോഗിച്ചവര്ണങ്ങളും രചനാ ശൈലിയും ഏറെ ശ്രദ്ധേയം. ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന നയം വച്ച് പുലര്‍ത്തിയ ഈ ചിത്രകാരെന്റെ ശൈലിയാണോ പിന്നീട് വന്ന ചില ചിത്രകാരന്മാര്ക്( വാന്‍ ഗോഗ്, മോണെറ്റ് തുടങ്ങിയവര്‍ ) പ്രചോദനമായത് എന്ന് തോന്നിപോയി.
Beranardo Strozi(1582 - 1644)എന്ന ഇറ്റാലിയന്‍ ചിത്രകരെന്റെ ബരോക്ക് ശൈലിയിലുള്ള " The education of the vigin" എന്ന ചിത്രം എനിക്കിഷ്ടമായത് തീര്‍ച്ചയായും ആശയത്തിലുള്ള വ്യത്യസ്ഥത തന്നെ.പാത്രങ്ങളുടെ ഭാവം എന്നത് ബരോക് ശൈലിയുടെ പ്രധാന ഘടകം ആണ്. പുരാതന യൂറോപ്പിലെ ചിത്രങ്ങളുടെ പൊതുവായ മുഖമുദ്ര ആണെങ്കില്‍ പോലും ഇവിടെയും പാത്രങ്ങളുടെ ഭാവം ഏറെ ശ്രദ്ദേയം തന്നെ.
Jan Havicksz Steen(1626-1679) ന്റെ "അച്ഛനായതിന്റെ സന്തോഷം" എന്ന പെയിന്റിംഗ് ഞാന്‍ ശ്രദ്ധിച്ചത് അതിന് വാന്‍ ഗോഗിന്റെ ആദ്യകാല ചിത്രങ്ങളുമായി സാമ്യം തോന്നിയതിനാലാണ്. മറ്റ് ചില ചിത്രങ്ങളും കൂടി കണ്ടു. ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ഫിഗര്‍ പെയിന്റെര്സില് ഒരാളായിരുന്നു യാന്‍. ചിത്രത്തില്‍ പ്രകടമാക്കിയിരിക്കുന്ന ചലനം ആ പരിസരത്ത് നമ്മളും ഉണ്ടെന്ന തോന്നല്‍ ഉളവാക്കും, ശബ്ദം പോലും ഉണ്ടെന്നു തോന്നിക്കുന്ന ആക്ഷനിലെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്ന അദേഹത്തിന്റെ ചിത്രങ്ങള്‍ എനിക്കിഷ്ടമായി.
William Claesz heda(1594-1681) ഡച്ചിന്റെ സുവര്‍ണ കാലഘട്ടത്തിലെ കലാകാരന് മാറില്‍ ഒരാളായി അറിയപ്പെടുന്നു. മനോഹരങ്ങളായി സ്റ്റില്‍ ലൈഫ് ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം വരച്ചിരുന്നത്. അദ്ദേഹത്തിന്റെ " ബ്രേക്ക് ഫാസ്റ്റ് " എന്ന ചിത്രം അതിന്റെ വിശദാംശങ്ങള്‍ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും.
William Claesz heda(1594-1681) ഡച്ചിന്റെ സുവര്‍ണ കാലഘട്ടത്തിലെ കലാകാരന് മാറില്‍ ഒരാളായി അറിയപ്പെടുന്നു. മനോഹരങ്ങളായി സ്റ്റില്‍ ലൈഫ് ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം വരച്ചിരുന്നത്. അദ്ദേഹത്തിന്റെ " ബ്രേക്ക് ഫാസ്റ്റ് " എന്ന ചിത്രം അതിന്റെ വിശദാംശങ്ങള്‍ കൊണ്ട് നമ്മെ അത്ഭുതപ്പെടുത്തും.
Johann George Hinz (1630-1688) എന്ന ജര്‍മ്മന്‍ ചിത്രകാരന് ജര്‍മ്മനിയിലെ ആദ്യ സ്റ്റില്‍ ലൈഫ് ചിത്രകാരനായാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഏറെ പ്രശസ്തമായ ഒന്നാണ് "Shelf in a wunderkammer " എന്ന ചിത്രം. ചിത്രത്തിലെ വിശദാംശങ്ങള്‍ തന്നെയാണ് നമ്മുടെ ശ്രദ്ദ ആകര്‍ഷിക്കുക.
ഇനിയുള്ള ചിത്രങ്ങള്‍ ശ്രദ്ദിക്കൂ, ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏറെ പ്രശസ്തരായ ഇവര്‍ പിന്തുടര്ന്നതും ഒരേ ശൈലി.ഇംപ്രഷനിസം എന്ന ഇവരുടെ ശൈലിക്ക് പേര് വന്നത് മോണെറ്റിന്റെ പ്രശസ്ഥ ചിത്രമായ "Imression, Sunrise " ലൂടെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ചില ചിത്രങ്ങളെങ്കിലും ആദ്യനോട്ടത്തില്‍ പരസ്പരം മാറിപ്പോയേക്കാം. ഇവരില്‍ വാന്‍ ഗോഗിന്റെയും മോണെറ്റിന്റെയും ഒറിജിനലുകള്‍ ഞാന്‍ മുന്നേ കണ്ടിട്ടുണ്ട്. മറ്റുള്ളവരുടെത് നെറ്റില്‍ കണ്ട പരിചയം മാത്രം. അങ്ങനെ ഒരു നല്ല താരതമ്യ പഠനത്തിനു ഒരു അവസരമായി. ഇവരില്‍ ഏറെ പ്രശസ്തനായത് തീര്‍ച്ചയായും വാന്‍ ഗോഗ് തന്നെ. Expressionism ത്തിന്റെ ഉപജ്ഞാതാവായി അദ്ദേഹം ഏറെ വിഖ്യാതനായി. ഒരു വര്‍ണ്ണ പ്രപഞ്ചം തന്നെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഈ മഹാ പ്രതിഭകളുടെ ചിലചിത്രങ്ങളെങ്കിലും നേരില്‍ കാണാന്‍ കഴിഞ്ഞത് ഈ യാത്രയിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലോന്നായി.
Oscar Claude Monet (1840 –1926) ഇംപ്രഷനിസത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയില്‍ ഏറെ പ്രശസ്ഥനായ ഫ്രഞ്ച് ചിത്രകാരന്. അദ്ദേഹത്തിന്റെ ചുവടു പിടിച്ചു ഒരു വലിയ മുന്നേറ്റം തന്നെയാണ് കലാലോകത്ത് ഉണ്ടായത്. പ്രകൃതി തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ട വിഷയം.
Waterloo-Bridge (Calude monet)
Camille Pissarro (1830 – 1903) ഇംപ്രഷനിസ്റ്റ് കലാകാരന്മാരുടെ സംഘത്തില്‍ ഈറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഈ ഫ്രഞ്ച് കലാകാരന്. സെസാനും ഗോഗിനും വാന്‍ ഗോഗിനും ഒക്കെ അദ്ദേഹം ഗുരുതുല്ല്യനായിരുന്നു.
Paul Cézanne (1839 – 1906)-ഏറെ പ്രശസ്തനായ ഇംപ്രഷനിസ്റ്റ്- പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്രകാരന്. കലാലോകത്തെ വലിയ മുന്നേറ്റങ്ങളായിരുന്ന ഇംപ്രഷനിസത്തിനും ക്യുബിസത്ത്തിനും ഇടയിലെ ഒരു പാലമായി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
Meadow and hazel tree in spring(Camille Pissarro)
At the Quai de Bercy in Paris(Paul Cezanne)
Eugène Henri Paul Gauguin (1848 –1903)- ഇദ്ദേഹം ചിത്രകാരനെന്നനിലയിലും ശില്പി എന്ന നിലയിലും ഏറെ പ്രശസ്തനായ ഫ്രഞ്ച് കലാകാരന്. ഇദ്ദേഹം വാന്‍ ഗോഗുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. കുറച്ചുകാലം ഇവര്‍ ഒരുമിച്ചു താമസിക്കയും പരസ്പരം പോര്‍ട്രെയിറ്റ് വരക്കയും ചെയ്തിട്ടുണ്ട്.
Two Breton Lads Bathing(Paul Gauguin)
Vincent Willem van Gogh ( 1853 –1890)- വാന്‍ ഗോഗ് ഒരു കാലഘട്ടാത്ത്തിന്റെ മികച്ച കലാകാരന്. വാന്‍ ഗോഗിനെ പറ്റി മുന്നേ എഴുതിയതുകൊണ്ട് ഇവിടെ വിശദീകരിക്കുന്നില്ല. അദ്ദേഹത്തിന്റെ ഇരുന്നൂറോളം ചിത്രങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞ അനുഭവം ഞാന്‍ മനസ്സില്‍ ഒരു നിധിപോലെ കൊണ്ട് നടക്കുന്നു.
white house at night(Van Gogh)-കടപ്പാട് വിക്കി
ഇംപ്രഷനിസ്റ്റ്- പോസ്റ്റ് ഇംപ്രഷനിസ്റ്റ് ചിത്ര സങ്കേതത്തില്‍ ഏറെ സംഭാവന ചെയ്ത , തങ്ങളുടെ ശൈലിയില്‍ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച ഈ അഞ്ചു പേരുടെ ശൈലിയിലെ സാമ്യം ശ്രദ്ധിച്ചു കാണുമല്ലോ. ചിത്രങ്ങളുടെ വിശദാംശങ്ങള്‍ വിവരിക്കാന്‍ ഞാന്‍ ആളല്ല. എന്റെ കാഴ്ച അത്രയേറെ ആഴത്തിലുള്ളതല്ല. കുറച്ചേറെ സമയം ഞാന്‍ ആ ചിത്രങ്ങള്‍ക് മുന്പില് ചിലവഴിച്ചു. കലയും കലാകാരനും കാലാതിവര്‍ത്തിയാവുന്നത് എങ്ങിനെ എന്ന് അനുഭവിച്ച് അറിയുകയായിരുന്നു ഞാന്‍.
നോര്‍വേയില്‍ ഓസ്ലോയിലെ തണുത്ത പ്രഭാതത്തില്‍ ഇരുന്ന് ഈ കുറിപ്പ് എഴുതുമ്പോള്‍ മറ്റൊരു സന്തോഷം കൂടി ഞാന്‍ അനുഭവിക്കുന്നു. മേല്പറഞ്ഞ ചിത്രങ്ങള്‍ക് ശേഷം കണ്ട Edward Munch എന്ന നോവീജിയന്‍ ചിത്രകാരെന്റെ നാട്ടില്‍ എത്തിയിട്ട് കാര്യമായി ഒന്നും കറങ്ങി കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഇവിടെ നിന്നും തിരിക്കും മുന്‍പ് അദ്ദേഹത്തിന്റെ പേരിലുള്ള മ്യുസിയം കാണാന്‍ പോകുന്നു.
Edvard Munch (1863 – 1944) നോര്‍വെയിലെ ഏറെ പ്രശസ്തനായ സിംബോളിസ്റ്റ് ചിത്രകാരനായിരുന്നു ഇദ്ദേഹം. എക്സ്പ്രഷനിസത്തിന്റെ പ്രാചാരകനായി അറിയപ്പെട്ടു. മേരിയെ തികച്ചും അസാധാരണമായി രീതിയിലാണ് അദ്ദേഹം "മഡോണ" എന്ന ചിത്രത്തില്‍ ചിത്രീകരിച്ചിരുക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏറെപ്പെട്ടിരിക്കുന്ന മേരിയാണ് വിഷയം. ഒരു പക്ഷെ ഈ കാലഘട്ടത്തില്‍ ഒരിക്കലും ചിത്രീകരിക്കാന്‍ ഇടയില്ലാത്ത വിഷയം.
മഡോണ (Edvard Munch)
32 comments:
ഏറെ നീണ്ടു പോയി എന്നറിയാം. എന്നാലും ഇതിവിടെ കുറിച്ചിടാതെ വയ്യ. Edward Munch ന്റെ നാട്ടില്‍ ഇരുന്ന് കൊണ്ട് ഇത് പോസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പേരിലുള്ള മ്യുസിയത്തില്‍ പോകാന്‍ കഴിയും എന്നുള്ളത് മറ്റൊരു ഭാഗ്യം. ആദ്യമായാണ് നോര്‍വേയില്‍ വരുന്നത്. കാലുകുത്തുന്ന പതിനെട്ടാമത്തെ രാജ്യം. പക്ഷെ വിശദമായി കാഴ്ചകള്‍ കാണാന്‍ സമയം അനുവദിക്കുന്നില്ല :(..........സസ്നേഹം
ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് വ്യത്യസ്തമായി ചിത്രകാരനും ചിത്രങ്ങളും കൊണ്ട് മാറ്റം വരുത്തിയ ഇത്തവണത്തെ പോസ്റ്റും നന്നായി. ചിത്രം വരയും അതെക്കുറിച്ചുള്ള വിവരങ്ങളും ഇഷ്ടപ്പെടുന്നവര്‍ക്ക് കൂടുതല്‍ അറിയാന്‍ കഴിയുന്നു.
വളരെ നന്നായിരിക്കുന്നു.
നല്ല ചിത്രങ്ങൾ കണ്ടാൽ ആസ്വദിക്കാം എന്നല്ലാതെ ചിത്രകലയേപ്പറ്റി വലിയ വിവരമൊന്നും എനിക്കില്ല.
പതിനെട്ടാമത്തെ രാജ്യമോ! ഈ നാട് വിട്ട് വേറൊരു രാജ്യത്തുപോലും കാലുകുത്തിയിട്ടില്ല.
ചിത്രകലയെക്കുറിച്ചു ഒന്നുമറിയാത്തതിനാൽ വെറുതേ മണ്ടൻ അഭിപ്രായം പറയുന്നില്ല. Realism,Symbolism,Impressionism,Post-Impressionism എന്നിവയെ
ക്കുറിച്ചു ലളിതമായി ഒരു ലേഖനം എഴുതാമോ ? വായിച്ചു മനസ്സിലാക്കട്ടെ. :)
വിവരണം ഇഷ്ടപ്പെട്ടു
ആശംസകള്‍
നല്ല വിവരണങ്ങൾ വിനീത് ഭായി. ഞങ്ങൾ ഈ സമ്മറിൽ പോകാൻ പ്ലാൻ ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് ജർമ്മനി. അത്കൊണ്ട് തന്നെ നല്ല താല്പര്യത്തോടെ തന്നെ വായിച്ചു. നോർവേ വിശേഷങ്ങൾ ഉടൻ പോരട്ടെ.. :)
നന്നായി യാത്രികാ ..യാത്രകള്‍ എന്നതിലും ,ഇതൊക്കെ പരിചയപ്പെടുത്തുന്നതും വളരെ നല്ല കാര്യം തന്നെ .പിന്നെ ചിത്രം വരയ്ക്കാന്‍ എനിക്ക് സാധിക്കില്ല .പക്ഷെ ഷമിന് ടെ കൂടെ ഇതുപോലെ ഓരോ പടത്തിന് മുന്പില് അന്തിച്ചു നിന്ന് നല്ല പരിചയം ഉണ്ട് .ഇതൊക്കെ നേരില്‍ കാണുമ്പോള്‍ ഒരു ചിത്രകാരന് ഉണ്ടാവുന്ന സന്തോഷവും കണ്ടിട്ടുണ്ട് !!
യാത്രികൻ കലയുടെ ലാവണങ്ങളിൽ കൂടി ഊളിയിട്ട് പോയി അതിന്റെ തനതായ സ്പന്ദനങ്ങൾ ഇതിലൂടെ വിവരിച്ചിരിക്കുകയാനല്ലോ ഇവിടെ അല്ലെ...
നന്നായി കേട്ടൊ വിനീത്
അസൂയ വന്നു വിരലില്‍ തട്ടുന്നു.
ഇത്രയേറെ പ്രതിഭകളുടെ ഒറിജിനല്‍ ചിത്രങ്ങള്‍ കണ്ട ആ കണ്ണുകളോട് പൊരിഞ്ഞ അസൂയ. അതിനപ്പുറം, ഈ വരികളില്‍ തെളിയുന്ന സഹൃദയത്വം. ഈ ചിത്രള്ളില് ചിലത് പണ്ടേ കണ്ടിരുന്നു. ഒക്കെ പ്രിന്റുകള്‍. എന്നാല്‍, ഈ പോസ്റ്റിനൊപ്പം നടക്കുമ്പോള്‍ ഒറിജിനലിനു മുന്നിലെ യാത്രികനായി സ്വയം മാറുന്നു മനസ്സ്.
എക്സ്പ്രഷനിസം എന്ന ഒറ്റക്കുടക്കീഴില്‍ നിര്‍ത്തുമ്പോഴും ഈ അഞ്ചു പേരുടെയും ചിത്രങ്ങള്‍ എത്ര മാത്രം വ്യത്യസ്തമെന്നോര്ത്തു. മോനെയും ഗോഗിനും വാന്‍ഗോഗും സെസാനുമെല്ലാം ഉഴുതുമറിച്ചത് കാഴ്ചയുടെ വെവ്വേറെ പാടങ്ങള്‍ തന്നെ. എന്നാല്‍, സൂര്യവെളിച്ചത്തിന്റെ വല്ലാത്ത പ്രഭയാല്‍ കൊരുത്തിടപ്പെട്ടിരിക്കുന്നു അവരുടെ വിരലുകള്‍..
കാത്തിരിക്കുന്നു, ഇനിയും ചിത്രാനുഭവങ്ങള്‍
ഈ ചിത്രങ്ങളെല്ലാം കണ്ട് ആസ്വദിച്ച ഭാഗ്യവാന്റെ കുറിപ്പ് വായിച്ച് ആഹ്ലാദിയ്ക്കുന്നു. ഈ ആഹ്ലാദം തന്നതിന് ഒത്തിരി നന്ദി.
ആശംസകൾ.
ഇപ്പ്രാവശ്യം കലക്കി, ചിത്രങ്ങളെ കുറിച്ച് ഒന്നുമറിയില്ലെങ്കിലും ആസ്വദിക്കാനുള്ള കഴിവുള്ളത് കൊണ്ട് എല്ലാം ഇഷ്ടപ്പെട്ടു ഇത്തവണ നീണ്ടു പോയിട്ടൊന്നുമില്ല, പടങ്ങളുടെ പടങ്ങളും വിവരണങ്ങളുമായി പോസ്റ്റ് നന്നായി. പതിനെട്ടാമത്തെ രാജ്യം കാണുന്ന യാത്രികാ ഒത്തിരി അസൂയയോടെ ഇനിയും കാണാം :))
യാത്രാ വിവരണത്തിൽ ഇതൊരു വ്യത്യസ്ഥമായ പോസ്റ്റാണ്.
വിവരണവും ചിത്രങ്ങളും മികച്ചു നില്ക്കുന്നു .
ഇതൊരു നല്ല അനുഭവമായി !
ആശംസകള്‍ ....
പെയിന്റിങ്ങുകള്‍ ഒരു പാടിഷ്ടമാണ് ..മനസ്സിലായില്ലെങ്കില്‍ കൂടി അതുകൊണ്ട് ഈ പോസ്റ്റു മുതല്‍ കൂട്ട് തന്നെ
ഓ .ടോ . താങ്കളുടെ ഒരു പഴയ പോസ്റ്റില്‍ ഇന്സ്റ്റെലഷനെ കുറിച്ച് കണ്ടിരുന്നു ബൂലോക കറക്കത്തില്‍ ഇതേ വിഷയത്തെ കുറിച്ച് കണ്ട ഒരു പോസ്റ്റ് ലിങ്ക് താങ്കള്‍ വായിച്ചിട്ടില്ലെങ്കില്‍ .... http://valippukal.blogspot.com/2008/06/blog-post_18.html
വളരെ നന്നായി,വിനീത്.ആശംസകള്‍....
തികച്ചും ഉപകാരപ്രദം!
(കാലുകുത്തുന്ന പതിനെട്ടാമത്തെ രാജ്യം! കൊള്ളാം ..
ഇവിടെനിന്ന് പിറന്ന നാട്ടിലേക്ക് കാലു കുത്താന്‍ തന്നെ നമ്മക്ക് പെടാപ്പാട്!)
കൂടുതല്‍ സഞ്ചരിക്കുക.അറിവുകള്‍ പകരുക. ഭാവുകങ്ങള്‍
റാംജി: സന്തോഷം ഈ വരവിനും കമന്റിനും
മിനി: നന്ദി ടീച്ചറേ
എഴുത്തുകാരി: ആസ്വാദനം തന്നെ ഒരു നല്ല കഴിവല്ലേ. നന്ദി.
പഥികന്: നന്ദി. എനിക്കും ഒരുപാടൊന്നും അറിയില്ലേ പഥികാ, അത്ര ഏറെയുണ്ട് ചിത്രകലയില്‍ പരീക്ഷണങ്ങള്‍. ഒരു ലേഖനം , ഇത്തിരി കടുത്ത ആവശ്യം തന്നെ എങ്കിലും ശ്രമിക്കാം. നന്ദി വരവിനു.
അഭി: നന്ദി അഭി. ഇനിയും വരണം
സിജോ: തീരുമാനം നല്ലത്. വളരെ നല്ല സ്ഥലമാണ്. സമയം കിട്ടുമെങ്കില്‍ ബെര്‍ലിനില്‍ കൂടി പോകു,
സിയാ: നന്ദി സിയാ ഈ വരവിനും കമന്റിനും
ബിലാത്തിപ്പട്ടണം: എവിടെ ഊളിയിട്ടെന്നു?? ഹി..ഹി..നന്ദി മാഷെ
ഒരില: അയ്യോ ഇലേ അത്രയ്ക് അസൂയയോന്നും വേണ്ട, ഇനിയും കുറച്ചൊക്കെ കാണാന്‍ മോഹമുണ്ട്..ഹി..ഹി..ഇനിയും ചില പുലികളെ കൂടി കണ്ടു കേട്ടോ.അവരുടെ വിശേഷവുമായി ഉടനെ വരാം. ഒരു പാട് നന്ദി.
എച്ചുമുകുട്ടി: നന്ദി എച്ചുമു വരവിനും കമന്റിനും.
ഹാപ്പി ബാച്ചി: നന്ദി ബാച്ചി. തീര്‍ന്നിട്ടില്ല കുറച്ചുപേരെ കൂടി പരിചയപ്പെടുത്താനുണ്ട്.വീണ്ടും വരൂ.
കുമാരന്: വളരെ സന്തോഷം കുമാരാ
pushpamgad കേച്ചേരി: നന്ദി ഈ വരവിനും നല്ല വാക്കുകള്കും.
ആഫ്രിക്കന്‍ മല്ലു: പെയിന്റിങ്ങുകളെ മനസ്സിലാകാന്‍ ഏറെ ശ്രമിക്കണ്ട. അവയ്ക്ക് നമ്മുടെ മനസ്സില്‍ എന്തെങ്കിലും ചലനം സൃഷ്ടിക്കാന്‍ കഴിയുന്നുണ്ടോ എന്ന് ശ്രദ്ടിച്ചാല്‍ മാത്രം മതി.
കൃഷ്ണ കുമാര്‍: നന്ദി കൃഷ്ണ.
ഇസ്മായില്‍: ഒരു പാട് സന്തോഷം ഇസ്മു. നല്ല വാക്കുകള്ക് നന്ദി.
.........സസ്നേഹം
ആസ്വദിച്ചു.. :)
നന്നായി വിവരിച്ചു...........
വരകളും നിറങ്ങളുംവല്ലാതെ മോഹിപ്പിക്കുന്നണ്ട് ഇപ്പോഴും.
പെയിന്റിംങ് തെരുവുകളുളള പാരീസില്പോകണമെന്നാഗ്രഹംഓരോ വെസ്റ്റേണ്പെയിന്റിംങ്
കാണുമ്പോഴെല്ലാം കൂടിവരുന്നു.
`ഒരു യാത്രികന്'എന്റെ ആഗ്രഹ-എരിതീയ്യില്എണ്ണ ഒഴിക്കുന്നു.
മനോഹരം എഴുത്തിന്റെ ഒഴുക്ക്
അസൂയയോടെ കണ്ടിറങ്ങുന്നു...യാത്രാ വിവരണം മാത്രമല്യാ വഴങ്ങണതെന്നു മനസ്സില്ലായി..ചിത്രകലയെപ്പറ്റി ആധികാരികമായി പറയാനറിയില്ലാ..എങ്കിലും ആസ്വാദക മനസ്സ് നിറഞ്ഞു..നന്ദി...വീണ്ടും വരാം
nannayi, vivaranavum, chithangalum..... bhavukangal.......
nannayittundu....blog thudangiya kaalam thottu njan blog cheythittundu...pakshea athu cashinu veendi mathramayirunnu.enganea nalla postukalum eni edanam.............
ഓരോ ചിത്രത്തിനും പിന്നിൽ ഇത്രയും കാര്യങ്ങളോ? ചിത്രം കണ്ടാൽ ചുമ്മാ ഒന്ന് നോക്കും എന്നല്ലാതെ ഇത്രയൊന്നും ശ്രദ്ധിച്ചിട്ടില്ല. നന്ദി യാത്രികാ ഈ വിവരണത്തിന്.
അസൂയ മൂക്കുന്നെനിക്ക്
വിനുവേട്ടാ,
ഓരോ വരികകളും ഓരോ അനുഭവങ്ങളായി തോന്നി നാട്ടുകാരാ. നിങ്ങള്‍ യാത്ര ചെയ്യുന്നത് ഞങ്ങള്‍ക്ക് വേണ്ടിയല്ലേ എന്നൊരു തോന്നല്‍
(ആ മ്യൂസിത്തിനടുത്ത് തന്നെയാ കണ്ണൂരാന്റെ ;കല്ലിവല്ലി' മ്യൂസിയം. അതൂടി കാണായിരുന്നു കേട്ടോ)
പല ചിത്രങ്ങളും മുമ്പേ കണ്ടിട്ടുണ്ട് എങ്കിലും കൂടുതല്‍ അതിന്റെ പശ്ചാത്തലം അറിയില്ലായ്ര്ന്നു ..ഒരു റെഫെറന്‍സ് ആയി ഇത് ഞാന്‍ ഫാവറൈറ്റില് ഇടുന്നു ...ബ്ലോഗ് കൊണ്ട് ഒരു ഉപകാരം കൂടി ...
കൊള്ളാം......വളരെ നന്നായിരിക്കുന്നു......ആശംസകള്‍
പല ബ്ലോഗുകളിലെ പോസ്റ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു പോസ്റ്റു ...ഇത് വായിച്ചപ്പോള്‍ അസൂയ തോന്നി .. യാത്രയെ ഇഷ്ട്ടപെടാത്തവര്‍ ആരെന്കിലും ഉണ്ടോ മാത്രമല്ല ഇങ്ങനെയുള്ള മ്യൂസിയങ്ങളും ചിത്രങ്ങളും നല്ല നല്ല കാഴ്ചകളും തേടിയുള്ള യാത്രയാകുമ്പോള്‍.. ചിത്രം വെറുതെ നോക്കി നില്ക്കും എന്നല്ലാതെ അതിന്റെ പിന്നാമ്പുറം തേടാറില്ല.. ഇനിയും ഇങ്ങനെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു .. ആശംസകള്‍..
യാത്ര എനിക്കും വളരെ ഇഷ്ടം...പക്ഷെ ഇന്റര്‍നാഷണല്‍ ഇപ്പോള്‍ താല്പര്യമില്ല.
SUPER PICS ........ NICE
Post a Comment